ഓൺലൈൻ ആയി ഐഫോൺ സെക്കൻഡ് ഹാൻഡ് വാങ്ങിക്കുന്നവരാണ് നമ്മളിൽ പലരും.എന്നാൽ ഓൺലൈൻ ആയി ഐഫോൺ വാങ്ങുക എന്നത് അത്ര സുരക്ഷിതമല്ലാത്ത ഒന്നാണ്.
കാരണം ആയിരങ്ങൾ കൊടുത്ത് വാങ്ങിയിട്ട് ഉപകാരമില്ലെങ്കിൽ നമുക്കത്
വലിയൊരു നഷ്ടമായി മാറും . അതിനാൽ എങ്ങനെ സുരക്ഷിതമായി ഐഫോൺ ഓൺലൈനിൽ വാങ്ങാം എന്ന കാര്യങ്ങൾ താഴെ പറയുന്നു .
- ഫോൺ വാങ്ങിയതിന്റെ രേഖകൾ
ഫോൺ വാങ്ങിയതിന്റെ ഒറിജിനൽ രേഖകൾ അയച്ചു തരാൻ ആവശ്യപ്പെടാം . ഇതിലൂടെ ഫോൺ വാങ്ങിയ ഉടമയുടെ പേരും വാറണ്ടിയെ സംബന്ധിച്ചും അറിയാവുന്നതാണ്. ഫോൺ വാങ്ങിച്ചയാളും വിൽക്കുന്നയാളും ഒരാൾ തന്നെയാണോ , ഫോൺ വാങ്ങിയ തിയ്യതി ഇതെല്ലാം മനസിലാക്കാൻ സാധിക്കും.
- IMEI നമ്പർ
ഫോണിന്റെ IMEI നമ്പർ ചോദിച്ചറിയാം . അതിനായി സെറ്റിംഗ്സിൽ ജനറൽ എന്ന ഓപ്ഷനിൽ about എന്നതിൽ find ti IEMI എന്നതിൽ ക്ലിക്ക് ചെയ്താൽ IEMI നമ്പർ കിട്ടുന്നതാ യിരിക്കും . അതുമല്ലെങ്കിൽ *#06# എന്ന് ഡയൽ ചെയ്താൽ IEMI നമ്പർ കിട്ടും . ഇതിലൂടെ വാറണ്ടി, രാജ്യം ,നെറ്റ്വർക്ക് ,സിസ്റ്റം വേർഷൻ ഇതെല്ലാം കണ്ടെത്താനാകും.
- സീരിയൽ നമ്പർ
IEMI നമ്പർ പോലെ ആപ്പിൾ ഫോണിലുള്ള ഒന്നാണ് സീരിയൽ നമ്പർ. സെറ്റിംഗ്സിൽ ജനറൽ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ about എന്നു കാണാം അതിലൂടെ സീരിയൽ നമ്പർ കാണാനാകും . ഇതിലൂടെ ഈ ഫോൺ എവിടെ വെച്ചുണ്ടാക്കി ഫോണിന്റെ ബാ ക്കി സർവീസുകൾ എന്നിവയെല്ലാം മനസിലാക്കാം .
- ആധികാരികത
ഫോൺ മുൻപ് എപ്പോഴെങ്കിലും റിപ്പയർ ചെയ്തിട്ടുണ്ടോ എന്നും ചെയ്തിട്ടുണ്ടെങ്കിൽ എവി ടെയാണ് ചെയ്തത് എന്നും അനേഷിച്ചറിയാം .കാരണം ആപ്പിൾ അംഗീകൃത സ്ഥാപനത്തിൽ റിപ്പയർ ചെയ്തില്ലെങ്കിൽ ഫോണിന്റെ ആധികാരികതയിൽ സംശയം തോന്നാം . ക്വാളിറ്റി കുറഞ്ഞ പാർട്സ് ഐഫോണിൽ ഉപയോഗിക്കുകയാണെങ്കിൽ അത് ഫോണിന്റെ ബാറ്ററിലൈഫ്, സ്പീഡ് എന്നിവയെ ബാധിച്ചേക്കാം .
- ടച്ച് ടെസ്റ്റ്
സെല്ലറോട് ലൈവ് ആയി വന്ന് ഫോണിന്റെ ടച്ച് ടെസ്റ്റ് ചെയ്യാൻ പറയാം .ടാപ്പ് ചെയ്യുക, സൂം ചെയ്യുക അങ്ങനെ എല്ലാ ഫിസിക്കൽ ബട്ടണുകളും അമർത്തി പ്രവർത്തനക്ഷമമാ ണോ എന്നുറപ്പുവരുത്തുക. പഴയ ഐഫോണുകളിൽ ഹോം ബട്ടൺ വർക്ക് ചെയ്യാതെ ഇരിക്കാറുണ്ട്. അതെല്ലാം കണ്ട് ഉറപ്പു വരുത്തിയ ശേഷം മാത്രം തീരുമാനമെടുക്കുക.
- ക്യാമറ ടെസ്റ്റ്
ക്യാമറയുടെ ക്വാളിറ്റി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി സെല്ലറോട് ലൈവ് ആയി ഒരു ഫോട്ടോ എടുക്കാൻ ആവശ്യപ്പെടുകയും അപ്പോൾ തന്നെ അയച്ചു തരാൻ പറയുക. ഫോട്ടോ കാണുമ്പോൾ ഐഫോൺ ക്യാമറയുടെ ക്വാളിറ്റി മനസിലാകും .
- സ്പീക്കർ ടെസ്റ്റ്
സ്പീക്കർ ടെസ്റ്റും ലൈവ് ആയി തന്നെ നടത്താം . വെള്ളം കേറിയിട്ടും മറ്റും സ്പീക്കറുകൾ നാശമാവാൻ സാധ്യതയുണ്ട്. ആയതിനാൽ സെല്ലറോട് ശബ്ദം പരമാവധി ഉയർത്താൻ പറഞ്ഞശേഷം വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യാം . വൈബ്രേഷൻ നോക്കാനായി ഫോൺ മരത്തിന്റെയോ സ്റ്റീലിന്റെയോ മേശയിൽ വെക്കാൻ പറഞ്ഞിട്ട് ഫോൺ വിളിച്ചു നോക്കുക. നിങ്ങൾക്ക് വൈബ്രേഷൻ ശബ്ദം കേൾക്കാൻ പറ്റുന്നുണ്ടോ എന്ന് ശ്രെദ്ധിക്കുക.
- മൈക്രോ ഫോൺടെസ്റ്റ്
മൈക്രോഫോൺ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഫോണിന്റെ ആദ്യത്തെ ഉപയോഗം എന്ന് പറയുന്നത് സംസാരിക്കുക എന്നത് തന്നെയാണ്. അതിനാൽ ഫോണിൽ സംസാരിക്കുമ്പോൾ കേൾക്കുന്നുണ്ടോ എന്ന് തീർച്ചയായും നോക്കേണ്ട ഒരു കാര്യമാണ്. അവരോട് ഒരു ഓഡിയോ അയച്ചു തരാനും നമുക്ക് ആവശ്യപ്പെടാം .
- പോർട്ട് ചെക്കിങ്
വെള്ളത്താലും പൊടികളാലും ഐഫോൺ പോർട്ടലുകൾ കേടുവരാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് പഴയമോഡലുകൾ. അതുകൊണ്ട് ലൈവ് ആയി ചാർജ് ചെയ്തുകൊണ്ടും ഹെ ഡ്സെറ്റ് കണക്ട് ചെയ്തു കൊണ്ടും മനസിലാക്കാവുന്നതാണ്.
- ബാ റ്ററി ടെസ്റ്റ്
മിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലുമുള്ള പ്രശ്നമാണ് ബാറ്ററി ചാർജ് നിൽക്കാത്തത്. സെറ്റിംഗ്സിൽ > ബാറ്ററി > ബാറ്ററി ലൈഫ് എന്ന ക്രമത്തിൽ നോക്കിയാൽ 80% താഴെ ബാറ്ററി ലൈഫ് കണ്ടാൽ തീർച്ചയായും ആഫോൺ വാങ്ങിക്കേണ്ടതില്ല. ഫോൺ വാറണ്ടി ഉള്ളതാണെങ്കിൽ തികച്ചും സൗജന്യമായി ബാറ്ററി കിട്ടുന്നതായിരിക്കും .
സെക്കൻഡ് ഹാൻഡ് ഐഫോൺ വാങ്ങിക്കുമ്പോൾ ഉള്ള ബുദ്ധി മുട്ടുകൾ എന്തെല്ലാം ?
ഫോണിന്റെ IEMI നമ്പർ നോക്കുമ്പോൾ ഫോൺ വാങ്ങിച്ചയാളുടെ പേരാണ് കാണുക. അതിനാൽ തന്നെ ഫോണിന്റെ ഓണർ എന്ന പേര് അയാളുടേതായിരിക്കും . വിലകുറവിന് കിട്ടുമ്പോൾ നാം അതിന്റെ ക്വാളിറ്റിയെ പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.
ഫോൺ കാര്യക്ഷമത ഉള്ളതാണോ , മുഴുവൻ പാർട്സും ഒറിജിനൽ ആണോ എന്നെല്ലാം തിരക്കേണ്ടിയിരിക്കുന്നു . ഫോണിന്റെ പാർട്സ് ഒറിജിനൽ അല്ലെങ്കിൽ അത് നിങ്ങളുടെ ഫോൺ ഉപയോഗത്തെ ബാധിക്കുന്നതായിരിക്കും .
സെക്കൻഡ് ഹാൻഡ് ഐഫോണുകൾക്ക് പകരം , കുറഞ്ഞ വിലയ്ക്ക് ആപ്പിളിൽ നിന്ന് നേരിട്ട്പുതുക്കിയ ഐഫോണുകൾ വാങ്ങാൻ സാധിക്കും . നിങ്ങളുടെ പുതിയ ഫോണിന് വാറണ്ടി ഉണ്ടായിരിക്കുമെന്ന് മാത്രമല്ല, അത് നിങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് അത് നന്നായി പരിശോധിച്ചിട്ടുണ്ടായിരിക്കും .