Skip to content
Home » കിടിലം ഫീചേഴ്സുമായി ഐഒഎസ് 16 ന്റെ പുതിയ അപ്ഡേഷനിതാ എത്തിയിരിക്കുന്നു

കിടിലം ഫീചേഴ്സുമായി ഐഒഎസ് 16 ന്റെ പുതിയ അപ്ഡേഷനിതാ എത്തിയിരിക്കുന്നു

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെട്ട ഫോൺ ആണ് ഐഫോൺ. പല റേഞ്ചിലുള്ള ഐഫോണുകൾ വിപണിയിൽ ലഭ്യമാണ്. ക്യാമറ ക്വാളിറ്റി കൊണ്ടും സുരക്ഷ നോക്കിയുമാണ് കൂടുതൽ ആളുകളും ഐഫോൺ ഉപയോഗിക്കുന്നത്.

ഇപ്പോൾ ഏറ്റവും പുതിയതായി ഇറങ്ങിയ ഐഫോൺ സീരീസ് ആണ് ഐഫോൺ 13. 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 110,900 രൂപയാണ് വില

.

ലോക്ക് സ്ക്രീൻ

  • ഉദാഹരണത്തിന് നിങ്ങളുടെ ഫോട്ടോ ലോക്ക് സ്ക്രീൻ ആയി സെറ്റ് ചെയ്തു എന്ന് വെക്കുക. അതെ ലോക്ക് സ്‌ക്രീനിൽ തന്നെ സമയം,തിയ്യതി എന്നിവ  കാണാൻ  പറ്റുന്ന പുതിയ അപ്ഡേഷന് ആണ് ആപ്പിൾ ഒരുക്കിയിരിക്കുന്നത്. സബ്ജെക്ടിനെ കവർ ചെയ്യാതെ തന്നെ തിയ്യതിയും സമയവും കാണുന്നു എന്നത് നല്ല അപ്ഡേഷൻ തന്നെയാണ്.
  • നിങ്ങൾ നിൽക്കുന്ന അന്തരീക്ഷത്തിന്റെ തത്സമയ വിവരങ്ങൾ ലോക്ക് സ്‌ക്രീനിൽ കാണാനാകും
  • നിങ്ങളുടെ പ്രിയപ്പെട്ട ഇമോജിയെ അടിസ്ഥാനമാക്കി പാറ്റേൺ ലോക്ക് സ്‌ക്രീനുകൾ സൃഷ്‌ടിക്കാം

നോട്ടിഫിക്കേഷൻ

താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയുമ്പോൾ നോട്ടിഫിക്കേഷൻ കാണാൻ സാധിക്കും. അതുപോലെ തന്നെ താഴേക്ക് സ്വൈപ്പ് ചെയുമ്പോൾ നോട്ടിഫിക്കേഷൻ താഴേക്ക് പോകും.

മെസ്സേജസ്

  • മെസ്സേജ് അയച്ചതിന് ശേഷം 15 മിനിറ്റ് വരെ നിങ്ങൾക്ക് ആ  സന്ദേശം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
  • ഒരു സന്ദേശം അയച്ചതിന് ശേഷം ആവശ്യമെങ്കിൽ  15 മിനിറ്റിനുള്ളിൽ അത് ഡിലീറ്റ് ചെയ്തു കളയാവുന്നതാണ്. സന്ദേശങ്ങൾഡിലീറ്റ്  ചെയ്തതിനു  ശേഷവും  30 ദിവസം വരെ നിങ്ങൾക്കത് വീണ്ടെടുക്കാനാകും.

ഐഒഎസ് 16 വാലറ്റ്

  • ഐഒഎസ്  16-ലെ ആപ്പിൾ വാലറ്റ്  ആപ്പിലുള്ള ഒരു പുതിയ ഫീച്ചറാണ് Apple Pay Later.
  • നിങ്ങളുടെ പേയ്‌മെന്റുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കുന്നു .Apple Pay-യ്‌ക്ക് ഒരു ഓർഡർ ട്രാക്കിംഗ് ഫീച്ചറുംനിലവിലുണ്ട് , ഇത് നിങ്ങൾക്ക് വിശദമായ രസീതുകളും ഓർഡർ ട്രാക്കിംഗ് വിവരങ്ങളും നൽകും.

സെർച്ചിങ് ബട്ടൺ

സാധാരണ എന്തെങ്കിലും സെർച്ച് ചെയ്യണമെങ്കിൽ മുകളിലേക്ക് സ്വൈപ്പ് ചെയ്താൽ സെർച്ച് എന്ന ഓപ്ഷൻ കാണുകയും നമുക്ക് ആവശ്യമായത് ടൈപ്പ് ചെയ്യുന്നു. എന്നാൽ ഐ ഒഎസ്  16 ൽ സെർച്ച് എന്ന ഓപ്ഷൻ ഹോം പേജിൽ തന്നെ കാണാനാകും. സെർച്ച് ബട്ടൺ അമർത്തുമ്പോൾ നിങ്ങൾക്ക് ആവശ്യമായത് ടൈപ്പ്  ചെയ്താൽ മതിയാകും.

ഇത്തരത്തിൽ നിരവധി സവിശേഷതകൾ അടങ്ങിയതാണ് ഐ ഒഎസ്   16 എന്നത്.ഐഫോണിന്റെ മൂല്യം ഒരുപക്ഷെ ഉയർന്നതായിരിക്കാം.എന്നാൽ അതിനുള്ള ഫീച്ചറുകളും അവർ പ്രധാനം ചെയ്യുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *