ഇന്ത്യയിലെ പ്രധാനപ്പെട്ട ഐഡി കാർഡാണ് ആധാർ കാർഡ്. ഏത് കാര്യത്തിനും ഇന്ന് ആധാർ കാർഡ് നിർബന്ധമാണ്. ഒരു ജോലിക്ക് പോകുമ്പോഴോ ഒരു ഹോട്ടലിൽ മുറി എടുക്കുമ്പോൾ വരെ ആധാർ കാർഡ് ആവശ്യപ്പെടാറുണ്ട്. ആധാർ കാർഡിൽ നിങ്ങളുടെ മൊബൈൽ നമ്പർ ആഡ് ചെയ്യേണ്ടത് അത്യാവശ്യമാണ്. നിലവിൽ ഉപയോഗത്തിലുള്ള നമ്പർ ആണ് ആധാർ കാർഡിൽ ചേർക്കേണ്ടത്.
അതിനാൽ ആദ്യം നിങ്ങൾ കൊടുത്ത നമ്പർ നിലവിൽ ഇല്ലെങ്കിൽ ഇപ്പോൾ ഉപയോഗത്തിലുള്ള നമ്പർ മാറ്റി കൊടുക്കേണ്ടതാണ്. ഇത് ചെയ്യാനായി അക്ഷയയിൽ കയറി ഇറങ്ങേണ്ട ആവശ്യമില്ല. ഇനി നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് തന്നെ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാൻ കഴിയും.
- ആദ്യം uidai.gov.in എന്ന സൈറ്റ് സന്ദർശിക്കുക.
- ഈ വെബ്സൈറ്റിന്റെ ഹോം പേജിൽ വെരിഫൈ ആധാർ നമ്പർ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
- തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ആധാർ നമ്പർ എന്റർ ചെയ്യുക.
- അതിന് താഴെയായി കാണുന്ന സെക്യൂരിറ്റി കോഡ് തെറ്റ് കൂടാതെ ടൈപ്പ് ചെയ്ത ശേഷം പ്രൊസീഡ് എന്നതിൽ അമർത്തുക.
- ഇപ്പോൾ സ്‌ക്രീനിൽ നിങ്ങളുടെ മൊബൈൽ വിവരങ്ങൾ അടങ്ങിയ വിവരങ്ങൾ കാണാനാകും.മൊബൈൽ നമ്പറിന്റെ അവസാന 3 അക്കമാണ് കാണാൻ സാധിക്കുക.
- ഇങ്ങനെ കാണിക്കുകയാണെങ്കിൽ നിങ്ങളുടെ ആധാർ കാർഡുമായി മൊബൈൽ നമ്പർ വെരിഫൈ ചെയ്തിട്ടുണ്ട് എന്നർത്ഥം.അല്ലെങ്കിൽ ഇറർ എന്നാവും കാണിക്കുക.
- നിങ്ങൾക്ക് മൊബൈൽ നമ്പർ ആധാറിനോട് ബന്ധിപ്പിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ പിന്തുടരുക
- uidai യുടെ ഹോം പേജിൽ പോയി ഗെറ്റ് ആധാർ എന്ന ഓപ്ഷന്റെ താഴെയായി ബുക്ക് അപ്പോയ്ന്റ്മെന്റ് എന്നത് സെലക്ട് ചെയ്യുക.
- അതിൽ പ്രൊസീഡ് ടു ബുക്ക് അപ്പോയ്ന്റ്മെന്റ് എന്നത് സെലക്ട് ചെയ്യുക.ഇവിടെ നമ്മൾ ബുക്ക് ചെയുന്നത് സർക്കാർ അംഗീകൃത അക്ഷയ കേന്ദ്രങ്ങളിലാണ്.
- തുടർന്ന് വരുന്ന പേജിൽ ഇന്ത്യൻ റെസിഡൻഷ്യൽ എന്നത് സെലക്ട് ചെയ്യുക.
- ലോഗിൻ ബൈ മൊബൈൽ നമ്പർ എന്നതിൽ ടിക് ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പർ എന്റർ ചെയ്യുക.
- താഴെ കാണുന്ന ക്യാപ്ച്ച കോഡ് ടൈപ്പ് ചെയ്ത ശേഷം sent otp എന്നതിൽ ക്ലിക്ക് ചെയ്യുക.
- ഇനി നിങ്ങളുടെ മൊബിലിലേക്ക് ഒരു otp നമ്പർ വരികയും അത് ടൈപ്പ് ചെയ്ത ശേഷം സബ്മിറ്റ് കൊടുക്കുക.
- ഒരു പുതിയ പേജിൽ എത്തുകയും അതിലെ അപ്ഡേറ്റ് ആധാർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഇനി ഡോക്യുമെന്റ് ബേസ്ഡ് അപ്ഡേറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് നിങ്ങളുടെ പേരും മൊബൈൽ നമ്പറും തെറ്റ് കൂടാതെ ടൈപ്പ് ചെയ്യുക.
- താഴെ കാണുന്നതിൽ ഇന്ത്യൻ റെസിഡൻഷ്യൽ സെലക്ട് ചെയ്യുക
- ഇനി നിങ്ങൾക്ക് ഏത് വിവരമാണോ അപ്ഡേറ്റ് ചെയ്യേണ്ടത് അതിൽ ക്ലിക്ക് ചെയ്ത ശേഷം പ്രൊസീഡ് എന്നതിൽ അമർത്തുക.
- ഇപ്പോൾ നിങ്ങൾക്ക് ഒരു confirmation box വരും അതിൽ ഓക്കേ എന്നതിൽ ക്ലിക്ക് ചെയ്യുക.
- പുതിയ പേജ് തുറന്നു വരികയും അതിൽ നിങ്ങളുടെ മൊബൈൽ നമ്പറും ക്യാപ്ച്ച കോഡും ടൈപ്പ് ചെയ്ത് sent otp എന്നതിൽ അമർത്തുക.
- ഫോണിലേക്ക് വരുന്ന otp എന്റർ ചെയ്ത ശേഷം വെരിഫൈ otp എന്നതിൽ ക്ലിക്ക് ചെയ്യുക.
- പേജിന്റെ മുകളിലായി മൊബൈൽ നമ്പർ വെരിഫൈഡ് സക്സസ് എന്ന് കാണാം,അതിനു ശേഷം സേവ് ആൻഡ് പ്രൊസീഡ് എന്നതിൽ അമർത്തുക.
- ഇനി വരുന്ന ബോക്സിൽ ടിക് ചെയ്തു കൊടുത്ത ശേഷം സബ്മിറ്റ് എന്ന ബട്ടൺ അമർത്തുക.
- ഡൌൺലോഡ് റെസിപ്റ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഫോണിലേക്ക് ഡൌൺലോഡ് ചെയ്ത് എടുക്കാം.
എന്നിട്ട് നിങ്ങളുടെ അടുത്തുള്ള ആധാർ എൻവിറോണ്മെന്റ് സെന്ററിൽ പോയി നിങ്ങളുടെ ബൈയോമെട്രിക് വിവരങ്ങൾ നൽകി അപ്ലിക്കേഷൻ നൽകിയാൽ 7 ദിവസത്തിനുള്ളിൽ നിങ്ങളുടെ അഡ്രസിലേക്ക് പോസ്റ്റ് വഴി ആധാർ കാർഡ് വരുന്നതാണ്.
ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി കണക്കാക്കേണ്ടതില്ല.ചില കാര്യങ്ങൾ നമ്മുടെ ഫോൺ മാത്രം ഉപ്സയോഗിച്ച് ചെയ്യാൻ സാധിക്കും.