OPUSLOG

രൺവീർ സിംഗ് അറസ്റ്റിലോ?യഥാർത്ഥത്തിൽ സംഭവിച്ചത് എന്ത്

ഇന്ത്യ മുഴുവൻ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ് രൺവീർ സിംഗിന്റെ പുതിയ ഫോട്ടോഷൂട്ട്. പേപ്പർ മാഗസിന്റെ ഭാഗമായാണ് ഈ ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ചത്. പൂർണ നഗ്നനായിട്ടാണ് രൺവീർ ഈ ഫോട്ടോ ഷൂട്ടിൽ പോസ് ചെയ്തിരിക്കുന്നത്.

ഇത് വളരെയേറെ ആളുകളെ അസ്വസ്ഥരാക്കുകയും അവർ രൺവീറിന് എതിരെ മുംബൈയിലെ ചെമ്പൂരിലെ പോലീസ് സ്റ്റേഷനിൽ പരാതിപെടുകയും ചെയ്തു.

ന്യൂയോർക് പശ്ചാത്തലമായിട്ടുള്ള മാഗസിൻ ആണ് പേപ്പർ മാഗസിൻ. ഇന്ത്യ മുഴുവൻ ആരാധകരുള്ള നടനാണ് രൺവീർ സിംഗ്. ബോളിവുഡിലെ ഇഷ്ട താരദമ്പതികളാണ് രൺവീറും ദീപിക പദുക്കോണും. ഇന്ത്യയിലെ തന്നെ ഏറ്റവും ഫാഷൻ സെൻസുള്ള നടനായി രൺവീറിനെ പറയാറുണ്ട്.

കാരണം അദ്ദേഹം പൊതു വേദികളിലും ഫോട്ടോ ഷൂട്ടിലും ആരാധകർക്ക് മുന്നിലെത്തുന്നത് അത്രയും വ്യത്യസ്തമായാണ്. എന്നാൽ ഏറ്റവും അവസാനമായി അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോസ് കണ്ട് ആരാധകർ പോലും അമ്പരന്നിരിക്കുകയാണ്.

പൂർണ നഗ്നനായിട്ടുള്ള ഫോട്ടോസ് ഇന്ത്യൻ സംസ്കാരത്തെ അപമാനപ്പെടുത്തി എന്നും ചിലർ അഭിപ്രായപ്പെടുന്നു. കേസ് കൊടുത്തത് സാമൂഹ്യ പ്രവർത്തകയായ  ഒരു അഡ്വക്കേറ്റ് ആണെന്നാണ് അറിയാൻ കഴിഞ്ഞത്. ആദ്യം കേസ് എടുക്കാനോ എഫ്ഐആർ എഴുതാനോ തയ്യാറായില്ല. എന്നാൽ ഇന്ത്യയിൽ നഗ്നത പ്രദർശനം കുറ്റകരമാണ്.അതിനാൽ തന്നെ പോലീസിന് സെക്ഷൻ 292,293,509,67 എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുക്കേണ്ടി വന്നു.

ഈയൊരു സംഭവത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള തർക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. Broke the internet എന്ന ടാഗ് ലൈനോട് കൂടിയാണ് രൺവീറിന്റെ ഈ ഫോട്ടോ ഷൂട്ട് പ്രചരിപ്പിക്കപ്പെട്ടത്. കാരണം അത്ര മാത്രം ഇന്ത്യയിൽ ഉടനീളം ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയ പ്ലാറ്റഫോമിലും അതിഭീകരമായ പൊട്ടിത്തെറികൾ സംഭവിച്ചു.

പോലീസ് കേസ് എടുത്ത സാഹചര്യത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും മറ്റും ആളുകൾ ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ ഒരു അറസ്റ്റിലേക്ക് നീങ്ങാൻ മാത്രം ഈ കേസ് മുന്നോട്ട് പോകില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

ഒരുതരത്തിൽ പറഞ്ഞാൽ ഇന്ത്യ മുഴുവൻ ഇളക്കി മറിക്കാൻ ഒരാളുടെ ഒരു ഫോട്ടോ തന്നെ ധാരാളം എന്നർത്ഥം.എന്തു തന്നെ ആയാലും രൺവീറിന്റെ ഈ പോസ്റ്റ് 24 ലക്ഷത്തിന് മുകളിൽ ലൈക് വാങ്ങി കൊണ്ട് മുന്നേറി കൊണ്ടിരിക്കുകയാണ്.

Exit mobile version