OPUSLOG

ദേശീയ ചലച്ചിത്ര പുരസ്കാരത്തെ വിമർശിച്ച് അടൂർ ഗോപാലകൃഷ്ണ്ണൻ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. മലയാള ചലച്ചിത്ര മേഖലക്ക് എക്കാലവും അഭിമാനിക്കാൻ ഈ പേര് തന്നെ ധാരാളമാണ്. ഫെഡറേഷൻ ഓഫ് ഫിലീംസൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോൺഅബ്രഹാം പുരസ്കാരച്ചടങ്ങിന്റെ  ഉദ്ഘാടനവേളയിൽ ആണ് അദ്ദേഹം ദേശീയ ചലച്ചിത്ര പുരസ്കാരത്തെ വിമർശിച്ച് സംസാരിച്ചത്.

പണ്ട് കാലങ്ങളിൽ അറിയപ്പെടുന്ന സിനിമാസംവിധായകരും,നാടക പ്രവർത്തകരും,അഭിനേതാക്കളും,നിരൂപകരുമാണ് പുരസ്‌കാര നിർണയ ജൂറിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ആർക്കുമറിയാത്ത വ്യക്തികളാണ് പുരസ്‌കാര നിർണയത്തിൽ ഈ വികൃതികൽ കാട്ടുന്നത് എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.

ജൂറിയുടെ ചെയർമാൻ ആകുന്ന ആളെ പോലും ആളുകൾക്ക് അറിയില്ല. ആർക്കൊക്കെയോ പുരസ്‌കാരം കൊടുക്കുന്നു. അർഹത ഉള്ളവർക്കാണ് പുരസ്‌കാരം നൽകേണ്ടത്. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നാരും ചോദിക്കേണ്ട കാര്യമില്ലല്ലോ. കാരണം എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. സിനിമാ മേഖലയിലെ ഇത്തരം കാര്യങ്ങൾ അന്യായമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

സിനിമയെന്നാൽ ‘വെറൈറ്റി എന്റർടെയിൻമെന്റ്’ എന്നാണ് പലരും ധരിക്കുന്നത്. സിനിമയെന്നാൽ  കലയാണ്. ബോളിവുഡ് ആരാധകരാണ് ജൂറിയിലുള്ളത് . താൻ വിളിച്ചപ്പോൾ ഒരു ബോളിവുഡ് താരം ഫോണെടുത്തുവെന്ന് അഭിമാനത്തോടെ വേദിയിൽ പറയുന്ന കേന്ദ്രമന്ത്രി മുൻപുണ്ടായിരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ജൂറിയിലെ പലരും രണ്ടു സിനിമ കണ്ടപ്പോഴേക്ക് തളർന്നുപോവുന്നുവെന്നാണ് ഡൽഹിയിലുള്ള ഒരു സുഹൃത്ത് പറഞ്ഞത്. സിനിമ കാണാത്തവരും സിനിമ കണ്ടാൽ മനസ്സിലാവാത്തവരുമാണ് ഔദാര്യപൂർവം ചിലർക്ക് മാത്രം അവാർഡ് കൊടുക്കുന്നത്. ഇതൊക്കെ തന്റെ ആത്മഗതം മാത്രമാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇത്തരത്തിൽ അർഹത ഇല്ലാത്തവർക്കാണ് അവാർഡ് കിട്ടുന്നത് എന്ന ധ്വനിയിലാണ് അദ്ദേഹം ആ ചടങ്ങിൽ സംസാരിച്ചത്. ഇത്രയും സംസ്ഥാന,ദേശീയ,അന്താരാഷ്ട്ര അവാർഡുകൾ വാങ്ങി കൂട്ടിയ ഇന്ത്യയുടെ അഭിമാനമായ ഒരാൾ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുമ്പോൾ അത് തീർച്ചയായായും ചർച്ച ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.

Exit mobile version