OPUSLOG

വാട്ട്സ്ആപ്പിൽ വരാൻ പോകുന്ന 5 കിടിലം ഫീചേഴ്സ്

നമ്മുടെ എല്ലാവരുടെയും നിത്യോപയോഗ അപ്പുകളിൽ ഒന്നാണ് വാട്ട്സ്ആപ്പ്. ഒരാൾ ജീവിച്ചിരിക്കുന്നുണ്ട് എന്നറിയാൻ പോലും ഒരാളുടെ ലാസ്‌റ്റ് സീൻ നോക്കിയാൽ മതി എന്ന് തമാശക്ക് പറയാറുണ്ട്. ഏറെക്കുറെ അത് സത്യവുമാണ്. ദിവസത്തിൽ ഒരു തവണ എങ്കിലും ആളുകൾ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു.

മറ്റുള്ളവരോട് സംസാരിക്കാനും ഡാറ്റ പങ്കുവെക്കാനും  ഇന്ന് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു. വാട്ട്സ്ആപ്പ് നിരന്തരം പുതുക്കുകയും നവീകരിക്കുകയും ചെയ്യുന്ന ഒരു ആപ്പ് ആണ്. അത്തരത്തിൽ നിങ്ങളുടെ വാട്ട്സ്ആപ്പിൽ വരാൻ പോകുന്ന അപ്ഡേഷനുകളെ പരിചപ്പെടുത്തുകയാണ് ഇവിടെ.

മെസ്സേജ് എഡിറ്റു ചെയ്യാം

വാട്ട്സ്ആപ്പിൽ വരണമെന്ന് എല്ലാവരും ആഗ്രഹിച്ച ഒരു ഫീച്ചർ ആണ് മെസ്സേജ് എഡിറ്റിംഗ് എന്നത്. നിങ്ങൾ ഒരാൾക്കു മെസ്സേജ് അയച്ചു എന്നാൽ നിങ്ങൾക്ക് അത് എഡിറ്റ് ചെയ്യണം അല്ലെങ്കിൽ കുറച്ചു കൂടി കൂട്ടി ചേർക്കണം എന്ന് സങ്കല്പിക്കുക. നിലവിലെ സംവിധാനത്തിൽ ആണെങ്കിൽ നമുക്കത് സാധ്യമല്ല.

എന്തെങ്കിലും തിരുത്ത് ഉണ്ടെങ്കിൽ അത് വീണ്ടും പറയാനോ കൂട്ടി ചേർക്കാനോ സാധിക്കില്ല.എന്നാൽ ഈ മാസം വരുന്ന അപ്ഡേഷനിൽ മെസ്സേജ് എഡിറ്റ് ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചർ ഉൾപ്പെടുമെന്നാണ് അറിയാൻ കഴിഞ്ഞത്.

വാട്ട്സ്ആപ്പും ഇനി നിങ്ങൾക്ക് ലോഗ്ഔട്ട് ചെയ്യാം

വാട്ട്സ്ആപ്പ് എന്നത് ഒരാളുടെ ഏറ്റവും പ്രൈവസി നിറഞ്ഞ ഒരിടമാണ്. നമ്മുടെ സൗഹൃദങ്ങളും ഇടപെടലുകളും നിറഞ്ഞ ലോകം. എന്നാൽ നമുക്ക് ഒരിക്കലും ഈയൊരു സ്പേസിനെ പൂട്ടി കെട്ടാൻ പറ്റാറില്ല. ഫേസ്ബുക്ക് പോലെയോ ഇൻസ്റ്റാഗ്രാം പോലെയോ ലോഗ്ഔട്ട് ചെയ്യാൻ സാധിക്കാറില്ല.

നിങ്ങൾ അല്ലാതെ നിങ്ങളുടെ കുടുംബാഗങ്ങൾക്കോ കൂട്ടുകാർക്കോ ഫോൺ പാസ്സ്‌വേർഡ് അറിഞ്ഞാൽ നിങ്ങളുടെ വാട്ട്സ്ആപ്പും എളുപ്പത്തിൽ തുറക്കാനാകും. എന്നാൽ ഇനി അത്തരം ഭയാശങ്കകൾ ഇല്ലാതെ തന്നെ വാട്ട്സ്ആപ്പ് കൈകാര്യം ചെയ്യാം. വാട്ട്സ്ആപ്പ് ലോഗ്ഔട്ട് ചെയ്യാൻ പറ്റുന്ന ഉപഭോക്താക്കളുടെ പ്രൈവസിയെ മാനിക്കുന്ന ഫീച്ചർ ഉടനെ പുറത്തിറക്കും.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ആരുമറിയാതെ ഇറങ്ങി വരാം

താല്പര്യമില്ലാത്ത ചില വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ എല്ലാവർക്കുമുണ്ടാകും. ഒരു ഉപകാരം ഇല്ലാതെയും അല്ലെങ്കിൽ കുറെ ആവശ്യമില്ലാത്ത മെസ്സേജുകൾ വന്നും ചില ഗ്രൂപ്പുകൾ നിങ്ങളെ വശം കിടത്താറുണ്ടോ?എന്നാൽ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആയാൽ അത് ഗ്രൂപ്പിൽ അറിയും എന്ന കാരണത്താൽ അവിടെ കടിച്ചു തൂങ്ങി നിൽക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത.

നിങ്ങൾക്ക് ആവശ്യമില്ലാത്ത ഗ്രൂപ്പിൽ നിന്ന് ഇനി ധൈര്യമായി ഇറങ്ങി വരാം.ഒരാൾ ഗ്രൂപ്പിൽ നിന്ന് ഇറങ്ങി വന്നാൽ ലെഫ്റ്റ് എന്ന് കാണിക്കാറുണ്ട്. എന്നാൽ ഇനി ലെഫ്റ്റ് ആയാലും അത് ഗ്രൂപ്പിൽ കാണിക്കുകയില്ല.ഇതിലൂടെ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഗ്രൂപ്പുകളിൽ നിന്ന് ഇറങ്ങി വരാം.

വാട്ട്സ്ഗ്രൂപുകളിൽ പോളിംഗ് ചെയ്യാം

ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം പോലുള്ള നവമാധ്യമങ്ങളിൽ പോളിംഗ് സാധ്യമാണ്.ഒരു ഡ്രെസ്സിന്റെ ഫോട്ടോ ഇട്ടുകൊണ്ട് ഇത് ഇഷ്ടമായോ അതോ ഇഷ്ടമായില്ല എന്ന തരത്തിലുള്ള പോളിംഗുകൾ നടക്കാറുണ്ട്. ഇങ്ങനെയുള്ള പോളിംഗുകൾ ഇനി വാട്ട്സ്ആപ്പ് ഗ്രൂപുകളിൽ സാധ്യമാകും എന്നാണ് അറിയാൻ കഴിഞ്ഞത്. ഓൺലൈൻ കമ്പനികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഈ ഫീച്ചർ ഒരുപാട് ഗുണകരമാകും.

വാട്ട്സ്ആപ്പ് പ്രീമിയം

പേര് കേൾക്കുമ്പോൾ എന്താണെന്ന് തോന്നി പോകുന്നില്ലേ,കാര്യം സിമ്പിൾ ആണ്. ബിസിനസ് വാട്ട്സ്ആപ്പിന് വേണ്ടി ഒരുക്കിയിട്ടുള്ള പുതിയ ഫീച്ചറാണ് വാട്ട്സ്ആപ്പ് പ്രീമിയം. ഇനി നിങ്ങളുടെ ബിസിനസ് വാട്ട്സ്ആപ്പ് 10 ഡിവൈസുകളിൽ കണക്ട് ചെയ്യാം.

നിങ്ങൾക്ക് ഒരു സ്ഥാപനമുണ്ടെങ്കിൽ അതിൽ വർക്ക് ചെയ്യുന്ന 10 ആളുകൾക്കും കമ്പനിയുടെ വാട്ട്സ്ആപ്പ് നമ്പർ ഉപയോഗിക്കാൻ കഴിയുന്നു. അതുപോലെ കസ്റ്റം ലിങ്ക് ക്രീയേറ്റ് ചെയ്യാനും വാട്ട്സ്ആപ്പ് പ്രീമിയത്തിലൂടെ കഴിയുന്നു.

വാട്ട്സ്ആപ്പ് ഉപഭോക്താക്കൾ വരണമെന്ന് ആഗ്രഹിച്ച ചില ഫീച്ചറുകളാണ് പുതിയ വാട്ട്സ്ആപ്പ് അപ്ഡേഷനിൽ വരാൻ പോകുന്നത്.

Exit mobile version