OPUSLOG

കോവിഡ് കുതിച്ചുയരുന്നു,മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി സർക്കാർ

സംസ്ഥാനത്ത് കോവിഡ് കണക്കുകൾ ഉയരുന്നു. ഇന്നലെ 1,113 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനാൽ വീണ്ടും മാസ്ക് നിർബന്ധമാക്കാനുള്ള ഉത്തരവ് പുറത്തു വിട്ടിരിക്കുകയാണ് സർക്കാർ.

നിയന്ത്രണ വിധേയമായിരുന്നു കോവിഡ് കഴിഞ്ഞ ദിവസങ്ങളിലായി കൂടുകയായിരുന്നു.ഈ സാഹചര്യത്തിലാണ് മാസ്കും സാനിറ്റൈസറും ഉപയോഗിക്കണമെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്

കോവിഡിന്റെ ഭീതി ഒഴിഞ്ഞ കാരണം പലരും മാസ്ക് ഉപയോഗിക്കാതെ ആണ് പുറത്തിറങ്ങുന്നത്. സാനിറ്റൈസർ ഉപയോഗിക്കുന്ന ശീലവും മലയാളി മറന്നിരിക്കുന്നു. കോവിഡ് കണക്കുകൾ കുറഞ്ഞതും 2 ഡോസ് വാക്‌സിൻ എടുത്തതും അമിത ആത്മവിശ്വാസത്തിന് കാരണമായി.

എന്നാൽ പൂർണമായി കോവിഡ് വിട്ടു മാറാതെ ഇതെല്ലം ഉപേക്ഷിച്ചാൽ അതിന്റെ ദോഷഫലവും മനുഷ്യൻ അനുഭവിക്കേണ്ടി വരും. പ്രായമായവർക്കും  മറ്റു രോഗങ്ങൾ ഉള്ളവർക്കും കോവിഡ് പ്രതികൂലമായി ബാധിക്കാറുണ്ട്.

കോവിഡ് കൂടുന്ന ഈ സാഹചര്യത്തിൽ എല്ലാ പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും യാത്ര വേളയിലും ആൾക്കൂട്ടമുണ്ടാകുന്ന സ്ഥലത്തും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. ഒരു സ്ഥാപനത്തിലോ   കടയിലോ,തീയറ്ററിലോ  പോകുമ്പോൾ  അവിടെയുള്ളവർ സാനിറ്റൈസർ നൽകി മാത്രം ഉള്ളിലേക്ക് പ്രവേശിപ്പിക്കേണ്ടതാണ്.

ഏതെങ്കിലും ചടങ്ങ് അല്ലെങ്കിൽ യോഗം ചേരൽ ഇവ നടക്കുകയാണെങ്കിൽ ആ പരിപാടിയുടെ ഉത്തരവാദിത്തപെട്ടവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് മാസ്കും സാനിറ്റൈസറും നിർബന്ധമാക്കിയുള്ള ഉത്തരവ് പുറത്തിറക്കിയത്. അതിനാൽ ഏവരും പൊതുസ്ഥലങ്ങളിൽ മാസ്ക് വെച്ചും പുറത്തേക്ക് ഇറങ്ങുമ്പോൾ സാനിറ്റൈസർ ഉപയോഗിച്ചും ആരോഗ്യ വകുപ്പിന്റെ ഉപദേശങ്ങൾ അനുസരിക്കുക.

Exit mobile version