OPUSLOG

നിങ്ങളുടെ മെസ്സേജുകൾ സുരക്ഷിതമാക്കാം, പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

ന്യൂ വൺ സന്ദേശങ്ങളുടെ സ്ക്രീന്ഷോട് എടുക്കുന്നതിൽ നിന്ന് ഉപഭോക്താക്കളെ നിയന്ത്രിക്കാൻ ഒരുങ്ങി വാട്ട്സ് ആപ്പ്. ഉപഭോക്താക്കളുടെ പ്രൈവസിയെ കാത്തു സൂക്ഷിക്കുന്ന മൂന്ന് പുതിയ ഫീച്ചറുകളാണ് വാട്ട്സ്ആപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യൂ വൺസ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കുന്നതാണ് ഒരു ഫീച്ചർ.

വാട്ട്സ്ആപ്പിൽ  വ്യൂ വൺസ് എന്നത് ഈയടുത്ത് വന്ന ഒരു ഫീച്ചർ ആയിരുന്നു. ഒരാൾക്കോ അല്ലെങ്കിൽ ഗ്രൂപ്പിലോ ഫോട്ടോയോ വീഡിയോയോ അയച്ചാൽ ഒരു തവണ മാത്രം കാണാൻ പറ്റുന്ന സംവിധാനമാണിത്. ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിച്ചാണ് ഈ ഫീച്ചർ വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്.

എന്നാൽ വൺസ് വ്യൂ ആണെങ്കിലും അതിലെ ഫോട്ടോസ് സ്ക്രീൻഷോട് എടുക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇനി വരുന്ന ഫീച്ചറിൽ സ്ക്രീന്ഷോട് എടുക്കാൻ സാധിക്കില്ല.നിലവിൽ ഇൻസ്റാഗ്രാമിലും ഈയൊരു ഫീച്ചറുണ്ട്.

വ്യൂ വൺസ് സന്ദേശങ്ങൾക്കായുള്ള സ്‌ക്രീൻഷോട്ട് ബ്ലോക്കിങ് ഫീച്ചർ കമ്പനി നിലവിൽ പരീക്ഷിച്ചു വരികയാണെന്നും ഇത് എല്ലാവർക്കും ഉടൻ ലഭ്യമാകുമെന്നും വാട്‌സ്ആപ്പ് സ്ഥിരീകരിച്ചു. വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഒരു അധിക പരിരക്ഷ എന്ന നിലക്കാണ് സ്ക്രീന്ഷോട് എടുക്കുന്നത് നിർത്തലാക്കുന്നത്.ആൻഡ്രോയിഡിലും ഐഫോണിലും ഈ സേവനം ലഭ്യമാണ്.

വാട്ട്സ്ആപ്പിൽ എങ്ങനെയാണു വ്യൂ വൺസ് ആക്ടിവേറ്റ് ആക്കുക

ആദ്യം നിങ്ങളുടെ വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക. ആർക്കാണോ ഫോട്ടോയോ വീഡിയോയോ അയക്കേണ്ടത് ആ ചാറ്റ് ഓപ്പൺ ആക്കുക. മെസ്സേജ് അയക്കുന്നതിൽ നിന്ന് നിങ്ങൾക്കാവശ്യമായ ഫോട്ടോ സെലക്ട് ചെയ്യുക.

അത് അയക്കുമ്പോൾ അതിന്റെ അടിയിലായി ടൈപ്പ് ചെയ്യുന്ന ഭാഗത്ത് വ്യൂ വൺസ് എന്ന ഒരു ഓപ്ഷൻ കാണാം.അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് ഈ ഫീച്ചർ ആക്ടിവേറ്റ് ആക്കാം.

വാട്ട്സ്ആപ്പ് പുതിയ രണ്ട് പ്രൈവസി ഫീച്ചറുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്ന് വാട്ട്സ്ആപ്പിൽ ഓൺലൈൻ കാണിക്കുന്നത് തടയുന്ന ഫീച്ചർ ആണ്. ഇത് ഉപഭോക്താക്കൾ വർഷങ്ങളായി ആവശ്യപ്പെടുകയും ആഗ്രഹിക്കുകയും ചെയ്ത ഒരു മാറ്റമായിരുന്നു.

നിർദിഷ്‌ട കോൺടാക്റ്റുകളിൽ നിന്ന് പ്രൊഫൈൽ ഫോട്ടോയും സ്റ്റാറ്റസും മറയ്ക്കുന്നത് പോലെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്.രണ്ടാമത്തെ ഫീച്ചർ ആരുമറിയാതെ ഗ്രൂപ്പിൽ നിന്ന് ഇറങ്ങി വരുന്നതാണ്.ആവശ്യമില്ലാത്ത ഗ്രൂപ്പുകളിൽ നിന്ന് ഇറങ്ങി വരാൻ ഈ പുതിയ ഫീച്ചർ ഒരുപാട് സഹായിക്കും.

Exit mobile version