ഇൻസ്റ്റാഗ്രാം ഇല്ലാതെ ഒരു ജീവിതം ഇല്ല എന്ന് പറയുന്നത് പോലെയാണ് പലരുടെയും ഇന്നത്തെ ജീവിതം. ഒരു സ്ഥലത്തേക്ക് പോകുന്നത് പോലും ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയോ പോസ്റ്റോ ഇടാൻ ആയിരിക്കും. അത്തരത്തിലുള്ള ലൈഫ് ചേഞ്ചിങ് കൊണ്ട് വരാൻ ഇൻസ്റാഗ്രാമിന് സാധിച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ വരുന്ന ഓരോ അപ്ഡേഷനും വേണ്ടി കാത്തിരിക്കുന്നവരാണ് ഉപഭോക്താക്കൾ. അത്തരത്തിൽ ഇനി വരാൻ പോകുന്ന കിടിലം അപ്ഡേഷനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
നിങ്ങൾക്കിഷ്ടപ്പെട്ട ഇൻസ്റ്റാഗ്രാമറെ പൈസ കൊടുത്ത് സബ്സ്ക്രൈബ് ചെയ്യാം
ഇൻസ്റ്റാഗ്രാം ഒരുപാട് താരങ്ങളെ സൃഷ്ടിക്കുന്നുണ്ട്. സിനിമാ താരങ്ങളെ, യൂട്യൂബ് ക്രീയേറ്റേഴ്സ്, ഇൻസ്റ്റാഗ്രാം റീൽസിലൂടെ താരങ്ങൾ എന്നിങ്ങനെ ഇൻസ്റ്റാഗ്രാം വഴി ആരാധകരെ സമ്പാദിക്കുന്നവർ നിരവധിയാണ്. ലക്ഷകണക്കിന് ആരാധകർ പിൻതുടരുന്ന ഇൻഫ്ളുവൻസേഴ്സിന് ലാഭകരമായ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇൻസ്റ്റാഗ്രാം.
യൂട്യൂബ് പോലെ ഇൻസ്റാഗ്രാമിലും സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തുന്നു. വെറും സബ്സ്ക്രിപ്ഷൻ അല്ല പെയ്ഡ് സബ്സ്ക്രിപ്ഷൻ. അവര് പറയുന്ന പൈസ കൊടുത്ത് സബ്സ്ക്രൈബ് ചെയ്താൽ അവർ നിങ്ങൾക്കായി പ്രത്യേക പോസ്റ്റുകളും ലൈവുകളും നൽകും. അവരുമായി ചാറ്റ് ചെയ്യാനുള്ള അവസരവും ഇതിലൂടെ ലഭിക്കും
ആരെല്ലാം ഓൺലൈൻ ഉണ്ടെന്ന് തിരയാതെ തന്നെ കണ്ടെത്താം
ഇൻസ്റ്റാഗ്രാമിൽ ഒരാളായി ചാറ്റ് ചെയ്യണമെങ്കിൽ അയാളുടെ ചാറ്റ് ബോക്സ് എടുത്തു നോക്കണം. എന്നാൽ ഇനി അങ്ങനെ നോക്കി കഷ്ടപ്പെടേണ്ടതില്ല. ചാറ്റിന്റെ ഭാഗം എടുക്കുമ്പോൾ ആരൊക്കെ ഓൺലൈൻ ഉണ്ടെന്ന് കാണാനാകുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇൻസ്റ്റാഗ്രാം.
ഫേസ്ബുക്കിലേത് പോലെ ആരൊക്കെ ഓൺലൈൻ ഉണ്ടെന്നു മുകളിൽ പച്ച കത്തി കാണിക്കുന്ന സംവിധാനമാണ് വരാൻ പോകുന്നത്. നിങ്ങളുടെ ചാറ്റിങ്ങിനെ സുഖമമാക്കാൻ ഈ അപ്ഡേഷൻ സഹായിക്കും.
ലൈവുകൾ ഇനി ഷെഡ്യൂൾ ചെയ്തു വെക്കാം
നിങ്ങളിൽ പലരും കണ്ടന്റ് ക്രീയേറ്റേഴ്സിന്റെ ലൈവ് കാണുന്നവരും കാണാൻ ആഗ്രഹം ഉള്ളവരുമായിരിക്കും. എന്നാൽ പലപ്പോഴും ലൈവ് കാണാൻ നിങ്ങൾക്ക് സാധിക്കാറില്ല.കാരണം അവർ ലൈവ് വരുന്ന സമയം അറിയാത്തതും കാണാൻ സാധിക്കാത്തതുമാണ് ഇതിന് കാരണം.
എന്നാൽ ഇനി കണ്ടന്റ് ക്രീയേറ്റേഴ്സിന് അവർ ലൈവ് വരുന്നത് അവരുടെ പ്രൊഫൈലിൽ ഷെഡ്യൂൾ ചെയ്തു വെക്കാനാകും.ഇതിലൂടെ അവരെ ഫോള്ളോ ചെയ്യുന്നവർക്ക് ലൈവ് നഷ്ടപ്പെടാതെ കാണാനാകും.
ഇൻസ്റ്റാഗ്രാം ഉപയോഗം ഇൻസ്റ്റാഗ്രാം കൊണ്ട് തന്നെ നിയന്ത്രിക്കാം
നിങ്ങളിൽ ഒരുപാട് പേർ ഇൻസ്റ്റാഗ്രാമിൽ കുറെയധികം സമയം ചിലവഴിക്കുന്നവർ ഉണ്ടാകും. സോഷ്യൽ മീഡിയ ഉപയോഗം നിങ്ങളുടെ ഊർജ പ്രധാനമായ സമയങ്ങളെ കാർന്നു തിന്നുന്നുവോ? അതിനുള്ള ഉത്തമ പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം. നിങ്ങളുടെ ഇൻസ്റ്റാഗ്രാം ഉപയോഗത്തെ കണ്ട്രോൾ ചെയ്യാനുള്ള പുതിയ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ ഇൻസ്റ്റാഗ്രാം ഉപയോഗത്തെ ടൈം ഷെഡ്യൂൾ ചെയ്ത് വെക്കാൻ സഹായിക്കുന്നു. നോട്ടിഫിക്കേഷൻ ശബ്ദം കൃത്യ സമയത്ത് മാത്രം വരികയും ബാക്കിയുള്ള സമയത്ത് സൈലന്റ് ആയിരിക്കുന്നു. അല്ലെങ്കിൽ ഒരു ദിവസം ഇത്ര മണിക്കൂറിൽ കൂടുതൽ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാതിരിക്കാതെ കൺട്രോൾ ചെയ്തു വെക്കാൻ ഇൻസ്റ്റാഗ്രാം സഹായിക്കുന്നു.
സ്റ്റോറിയിലെ എഴുത്തുകൾ ട്രാൻസ്ലേറ്റ് ചെയ്യാം
ഇൻസ്റ്റാഗ്രാമിൽ പല നാടുകളിലുള്ള പല രാജ്യങ്ങളിലുള്ള ആളുകളെ ഫോള്ളോ ചെയ്യാൻ സാധിക്കും. ഇവരിൽ പലരും സ്റ്റോറികൾ ഇടുന്നവരും ആയിരിക്കും. എന്നാൽ മിക്കവരും അവരവരുടെ ഭാഷയിൽ ആയിരിക്കും ടൈപ്പ് ചെയ്തിട്ടുണ്ടാകുക.
അവരെ ഫോള്ളോ ചെയ്യുന്ന ആളുകൾക്ക് അത് മനസിലാക്കണമെന്നില്ല. എന്നാൽ ഇനി വരുന്ന അപ്ഡേഷനിൽ അതിനുള്ള പരിഹാരവുമുണ്ട്. ഏത് ഭാഷയിൽ എഴുതിയാലും നിങ്ങൾക്കാവശ്യമുള്ള ഭാഷയിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യാൻ ഇൻസ്റ്റാഗ്രാം നിങ്ങളെ സഹായിക്കും.
കണ്ടന്റ് ക്രീയേറ്റേഴ്സിനെ കൂടുതൽ സഹായിക്കുന്ന അപ്ഡേഷനുകളാണ് ഇനി ഇൻസ്റ്റാഗ്രാമിൽ വരാൻ പോകുന്നത്. എന്നിരുന്നാലും ചില ഫീച്ചറുകൾ സാധാരണ ഉപഭോക്താക്കളെ തൃപ്തിപെടുത്തുന്നതാണ്