Skip to content
Home » ഇതാ സന്തോഷവാർത്ത, ഇനി നിങ്ങളുടെ ഫോണിലും പിസി ഗെയിംസ് കളിക്കാം

ഇതാ സന്തോഷവാർത്ത, ഇനി നിങ്ങളുടെ ഫോണിലും പിസി ഗെയിംസ് കളിക്കാം

കമ്പ്യൂട്ടർ ഗെയിം ഇഷ്ടപ്പെടുന്ന ഒരുപാട് പേർ നിങ്ങൾക്കിടയിൽ ഉണ്ടാകും. ഒരു കാലത്ത് പിസി ഗെയിമുകൾക്ക് അഡിക്ട് ആയവർ വരെ ഉണ്ടാകും. കാരണം അത്ര മാത്രം രസകരമാർന്നതും വീണ്ടും വീണ്ടും കളിയ്ക്കാൻ തോന്നുന്നതുമായിരുന്നു പിസി ഗെയിമുകൾ.

എന്നാൽ തിരക്കു പിടിച്ച ഈ കാലത്ത് പിസി ഗെയിമുകൾ കളിയ്ക്കാൻ സമയം കിട്ടാതെ വരുന്നു. അത്തരത്തിൽ പിസി ഗെയിമുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. പിസി ഗെയിമുകൾ ഇനി മുതൽ നിങ്ങളുടെ സ്മാർട്ട് ഫോണിലും ലഭ്യമാണ്.

valorant

നമ്മുടെ നാട്ടിൽ ഒരുപാട് പേർ കളിക്കുന്നതും പുറം രാജ്യങ്ങളിൽ ടൂർണമെന്റ് നടക്കുന്നതുമായ ഗെയിം ആണ് valorant. നിലവിൽ പ്രീ റെജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ല. എന്നാൽ വൈകാതെ പ്രീ റെജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ സ്മാർട്ട് ഫോണിൽ  ലഭ്യമായ ഉടനെ നിങ്ങൾക്ക് ഫോണിൽ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാനാകും.

apex legends

ഈ ഗെയിം സ്മാർട്ട് ഫോണിൽ ലഭ്യമായിട്ടുണ്ട്. മൂന്ന് പേർക്ക് കളിക്കാവുന്ന കിടിലം ഗെയിം ആണിത്. വേറൊരു പ്ലാനെറ്റിലാണ് ഇത് നടക്കുന്നത്.നിങ്ങൾക്ക് എബിലിറ്റിയുള്ള ഏജൻറ് ആകാൻ സാധിക്കും. ഗെയിമിന്റെ അവസാനം വരെ പിടിച്ചു നില്ക്കാൻ സാധിക്കും. നിരവധി ടെക്നോളജികൾ ഈ ഗെയിമിൽ പ്രയോഗിക്കാനാകും.

battilefield

ആളുകളെ ഏറെ പിടിച്ചിരുത്തുന്ന യുദ്ധത്തിന്റെ ബാക്ക്ഗ്രൗണ്ടിൽ കളിക്കുന്ന പിസി ഗെയിമാണ് battilefield. പല  സ്ഥലത്ത് പല തരത്തിൽ  നടക്കുന്ന യുദ്ധമാണ് ഗെയിം ആയി കളിക്കുന്നത്. അതിൽ ഫസ്റ്റ് പേഴ്സൺ ആയി മുന്നോട്ട് പോയി ഓരോ ആയുധവും എടുത്ത് ഗെയിം പൂർത്തീകരിക്കണം.

tom clancy division2 and rainbow six siege

ഈ രണ്ടു ഗെയിമുകളും പ്രീ റെജിസ്ട്രേഷന്‌ വന്നിട്ടുണ്ട്. ഓൺലൈനിൽ വന്നാൽ ഉടൻ തന്നെ നിങ്ങൾക്കത് ഡൌൺലോഡ് ചെയ്യാനാകും. രണ്ടും ഒരേ എലമെന്റ് ഉള്ള ഗെയിം ആണെങ്കിലും വ്യത്യാസങ്ങളുള്ള ഗെയിമുകളാണ് ഇത്.

tom clancy division എന്നത് ഒരു pandemic സാഹചര്യത്തിന് ശേഷം ലോകത്തിലുള്ള കുറ്റവാളികളെ പിടിക്കാനൊരുങ്ങുന്ന ഒരു കൂട്ടം ആളുകളുടെ ഗെയിം ആണിത്.

rainbow six siege എന്നത് അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞു കൊണ്ട് ഡിഫെൻഡിങ് ആൻഡ് അറ്റാക്കിങ് നടത്തുന്ന രസകരമായ ഒരു ഗെയിമാണ്. ഓരോ വ്യക്തിക്കും ഓരോ എബിലിറ്റി ഉണ്ടായിരിക്കും. എന്നാലത് സൂപ്പർ പവറല്ല,മറിച്ച് ടെക്നോളജിയുടെ കഴിവാണിത്‌.

heroes and villains

ഡിസി യുടെ heroes and villains എന്ന ഗെയിമാണ് വരുന്നു . അതായത് ബാറ്റ്മാൻ v/s ജോക്കർ എന്ന രീതിയിലാണ് ഗെയിം പോകുന്നത്. കഥ പോലെ കടന്നു പോകുന്ന ഒരു ഗെയിമാണിത്. കോമിക് ആയിട്ടുള്ള ഗെയിമുകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു ഗെയിം ആണിത്.

ഇനി ഗെയിം കളിയ്ക്കാൻ പിസിയെ ആശ്രയിക്കേണ്ട ആവശ്യമില്ല.നിങ്ങളുടെ ഒഴിവ് സമയത്ത് നിങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗിച്ചു തന്നെ ഗെയിം കളിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *