യുവതലമുറയുടെ ആവേശമായി മാറിയ സോഷ്യൽ മീഡിയ ആപ്പാണ് ഇൻസ്റ്റാഗ്രാം. ടിക്ടോക് നിരോധിച്ചതിനു ശേഷമാണ് ഇൻസ്റ്റാഗ്രാം കൂടുതൽ ആക്റ്റീവ് ആയി മാറിയത്. ടിക്ടോകിലൂടെ പ്രശസ്തരായ നിരവധി ആളുകൾ നമ്മുടെ കേരളത്തിൽ തന്നെയുണ്ട്.
ഓരോ ദിവസം ചെല്ലും തോറും ഓരോ പുതിയ സ്റ്റാർസാണ് ഉണ്ടാകുന്നത്. ഒരു സിനിമ താരത്തിന് ഉണ്ടാകുന്ന ഫോളോവേഴ്സിനേക്കാൾ കൂടുതൽ ചിലപ്പോൾ ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസേർഴ്സിന് ഉണ്ടാകും.
എന്നാൽ പൊതുവിൽ എല്ലാവർക്കുമുള്ള സംശയമാണ് ഇൻസ്റ്റാഗ്രാമിൽ റീൽസ് ഇട്ടാൽ പൈസ കിട്ടുമോ എന്നത്. കാരണം ഇൻസ്റ്റാഗ്രാം തുറന്നാൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് റീൽസ് കാണാനാണ്.
ഒരു വീഡിയോ വൈറൽ ആയാൽ തന്നെ ഒരാൾക്ക് ഫോളോവേഴ്സിന്റെ എണ്ണം കൂടുന്നു. അഭിനയം,പാചകം,ഡാൻസ്,പാട്ട് എന്നിങ്ങനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള മികച്ച മേഖലയായി ഇൻസ്റ്റാഗ്രാം മാറി കഴിഞ്ഞു.
കുറച്ചു ദിവസങ്ങൾക്കു മുൻപ് കൊച്ചിയിൽ ഇൻസ്റ്റാഗ്രാം റീൽസ് ക്രീയേറ്റേഴ്സിനായി ഒരു മീറ്റ്അപ്പ് സംഘടിപ്പിച്ചിരുന്നു. 200 ലധികം ക്രീയേറ്റേഴ്സും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ ഇൻസ്റ്റാഗ്രാം ഡയറക്ട്റും പാർട്ണർഷിപ് മേധാവിയുമായ മനീഷ് ചോപ്രയും ഈ മീറ്റ്അപ്പിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ.
കേരളത്തിലെ കണ്ടന്റ് ക്രീയേറ്റേഴ്സ് ദേശീയ തലത്തിലും പ്രാദേശികമായും ട്രെൻഡിങ് സൃഷ്ടിക്കുന്ന ആളുകളാണ്. ഭീഷ്മയിലെ ചാമ്പിക്കോ,അശ്വിൻ ഭാസ്കർ ഒരുക്കിയ പെർഫെക്റ്റ് ഓക്കേ,കൊച്ചു പൂമ്പാറ്റേ തുടങ്ങിയ റീലുകൾ ഭാഷക്ക് അതീതമായി വൈറൽ ആയി മാറിയിരിക്കുന്നു. ഇതെല്ലം മലയാളത്തിലെ കണ്ടന്റ് ക്രീയേറ്റേഴ്സിന്റെ കഴിവിനെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മെറ്റക്ക് ഇവിടുത്തെ ആളുകളിൽ നല്ല പ്രതീക്ഷയാണുള്ളത്.
ഓരോ ദിവസം ചെല്ലും തോറും റീൽസിന്റെ സാധ്യതകളൂം സാങ്കേതിക വശങ്ങളും മാറി കൊണ്ടിരിക്കുകയാണ്. ഓഗ്മെന്റഡ് ഫിൽറ്ററുകളും സെറ്റിങ്സുകളുമെല്ലാം റീലുകളുടെ ഭാഗമാകും. മെറ്റാ ഈയടുത്തു തുടങ്ങിയതാണ് ബോൺ ഓൺ ഇൻസ്റ്റാഗ്രാം [ബിഒഐ] എന്ന പരിപാടി.
ഇതിലൂടെ സ്വന്തം ഭാഷയിൽ എഡിറ്റിംഗ്,ലൈറ്റിംഗ് എന്നിവ മനസിലാക്കാനും ക്രീയേറ്റേഴ്സിന് സ്വയം നവീകരിക്കാനും സാധിക്കുന്നു. ഇത്തരത്തിൽ കണ്ടന്റ് ക്രിയേഷൻ എളുപ്പമാക്കുന്ന മൊഡ്യൂളുകൾ അടങ്ങിയതാണ് ഈ കോഴ്സ്. കേരളത്തിലെ കണ്ടന്റ് ക്രിയേറ്റേഴ്സിനും ഈ സേവനങ്ങൾ ലഭ്യമാണ്.
കണ്ടന്റ് ക്രിയേറ്റേഴ്സിന് പൈസ കിട്ടണമെങ്കിൽ അവരിടുന്ന കണ്ടന്റ് അത്ര മാത്രം ശ്രെദ്ധിക്കപ്പെടണം. അതുപോലെ കൂടുതൽ കണ്ടന്റുകൾ സൃഷ്ടിക്കപ്പെടണം. നിലവിൽ പ്രോഡക്ടുകളുടെ പ്രൊമോഷൻ ചെയ്തു കൊടുക്കുമ്പോഴാണ് അവർക്ക് പൈസ കിട്ടുന്നത്. എന്നാൽ ഭാവിയിൽ ഇൻസ്റ്റാഗ്രാം റീൽസിനും അതിൻറേതായ ഗുണം ക്രിയേറ്റേഴ്സിന് ഉണ്ടാകും.
കൊച്ചിയിൽ നടന്ന മീറ്റ്അപ്പ് കേരളത്തിലെ റീൽസ് ക്രിയേറ്റേഴ്സ്റ്റിനു പ്രചോദനമായിട്ടുണ്ട്. ദേശീയ തലത്തിലേക്ക് ഉയരാനും അവരവരുടെ മേഖലകളിൽ പ്രാഗൽഭ്യം തെളിയിക്കാനും ഇൻസ്റ്റാഗ്രാം അവസരമൊരുക്കുന്നു.