OPUSLOG

അത്തപൂക്കളമൊരുക്കാം സ്റ്റാർ ആകാം, ഇനി പൂക്കളമൊരുക്കാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും

മലയാളികളുടെ ദേശീയ ഉത്സവമാണ്‌ ഓണം. 10 ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷം മലയാളികളെ സംബന്ധിച്ച് ആഘോഷ നിമിഷങ്ങളാണ് പൂക്കളമിട്ടും മാവേലിയെ വരവേറ്റും ഓണപ്പാട്ട് പാടിയും ഓണം മലയാളികൾ കളറാക്കാറുണ്ട്.

ഇത്തവണയും ഓണം ഇതാ അടുത്തെത്തി. സ്കൂളുകളിലും കോളേജുകളിലും മറ്റു സ്ഥാപനങ്ങളിലും ഓണ പരിപാടികൾ തുടങ്ങുകയായി.

ഓണാഘോഷത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് പൂക്കളം ഇടുന്നത്. പണ്ട് കാലത്ത് കുട്ടികൾക്കിടയിൽ ചെറിയ മത്സരം തന്നെ ഉണ്ടാകാറുണ്ട്. ഏറ്റവും നല്ല പൂക്കളം ഒരുക്കുന്നത് ആരാണെന്ന മത്സരത്തിൽ ആരു ജയിക്കുമെന്ന തർക്കം പത്തു ദിവസവും അവർക്കിടയിൽ ഉണ്ടാകും.

എന്നാൽ കാലക്രമേണ ആ മത്സരബുദ്ധി സ്കൂളുകളിലും കോളേജ് [പരിപാടികളിലുമാണ് കാണാൻ സാധിക്കുന്നത്. ഓണാഘോഷ പരിപാടികളിലെ പ്രധാന ഐറ്റമാണ് പൂക്കള മത്സരം. അതെങ്ങനെ വിജയിക്കും എന്നുള്ളത് എല്ലാവരെയും കുഴക്കുന്ന ഒരു ചോദ്യമാണ്.

അതിനുള്ള ഉത്തരമായി എത്തിയിരിക്കുകയാണ് പ്ലേസ്റ്റോറിലുള്ള ‘ഓണം അത്തപൂക്കളം രംഗോലി ഡിസൈൻ വീഡിയോസ് മലയാളം’. ഇത് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായിട്ടുള്ള ആപ്പ് ആണ്. വളരെ ചെറിയ ഡാറ്റ ഉപയോഗിച്ച് ഈ ആപ്പ് ഇൻസ്റ്റാൾ ആക്കാൻ സാധിക്കും.

പൂക്കളം ഒരുക്കുന്നതിനുള്ള ചില ഐഡിയകളും ടിപ്‌സുകളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൂക്കളം ഒരുക്കുന്ന വീഡിയോസ് ആണ് ഈ ആപ്പിലുള്ളത്. മുൻകാലങ്ങളിൽ പ്രചരിച്ചതും പല മത്സരങ്ങളിലും വിജയിച്ചിട്ടുള്ളതുമായ പൂക്കളമാണ് ഇതിൽ പരിചയപ്പെടുത്തുന്നത്.

എങ്ങനെ നല്ല പൂക്കളം ഒരുക്കാം,രംഗോലി ഇടുന്നത് എങ്ങനെ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഈ ആപ്പ് പങ്കുവെക്കുന്നുണ്ട്. ഇതിലെ വീഡിയോ പ്ലേ ചെയ്യുമ്പോൾ അത് യൂട്യൂബിലേക്ക്‌ പോയി വീഡിയോ പ്ലേ ആകുന്നു.

ഇതിലെ ഡിസൈനുകളോ ടിപ്സുകളോ  ഇഷ്ടപെട്ടാൽ അത് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഷെയർ ചെയ്യാനുള്ള അവസരവും ഈ ആപ്പ് പ്രധാനം ചെയ്യുന്നു. കൂടാതെ ഇഷ്ടപെട്ടത് ഈ ആപ്പിൽ തന്നെ ലൈക് ചെയ്തു കൊണ്ട് സേവ് ചെയ്യാനും നിങ്ങൾക്ക് സാധിക്കുന്നു.

ഓണത്തിന്റെ ഈ ആഘോഷവേളയിൽ ഏവരും നിറശോഭയാർന്ന പൂക്കളം ഒരുക്കൂ ‘ഓണം അത്തപൂക്കളം രംഗോലി ഡിസൈൻ വിഡിയോസിന്’ ഒപ്പം.

Exit mobile version