നീണ്ട അമ്പതു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം നാസ വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ഒരുങ്ങുന്നു. നാസയുടെ ദൗത്യപദ്ധതിയായ ആർട്ടിമിസിന്റെ പ്രഥമദൃത്യം ഇന്ന് വൈകുന്നേരത്തോടെ പുറപ്പെടും.
ലോകത്ത് നിർമ്മിച്ചതിൽ ഏറ്റവും കരുത്തുറ്റ റോക്കറ്റുകളിൽ ഒന്നാണ് ആർട്ടിമിസ്. പുതിയ കാലത്തിന്റെ മെഗാറോക്കറ്റായി ആർട്ടിമിസിനെ കണക്കാക്കുന്നു.
ഇന്ന് നടക്കുന്നത് പരീക്ഷണാർത്ഥമുള്ള ദൗത്യമാണ്. അതിനാൽ തന്നെ പാവകളെയാണ് ഇപ്രാവശ്യം അയക്കുന്നത്. ഈ പരീക്ഷണം വിജയിച്ചു കഴിഞ്ഞാൽ മനുഷ്യരെ വഹിച്ചു കൊണ്ടുള്ള യാത്രക്ക് തയ്യാറാകും.
നാസയുടെ ബഹിരാകാശ പദ്ധതിയിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് ആർട്ടിമിസ്. അതുകൊണ്ട് തന്നെ യുഎസ് ഡോളർ 600 കോടി ചെലവഴിച്ചാണ് എസ്എൽഎസ് റോക്കറ്റ് നിർമ്മിച്ചിട്ടുള്ളത്. ഓരോ വിക്ഷേപണത്തിനും 50 കോടി രൂപയാണ് ചിലവ് വിലയിരുത്തുന്നത്.
322 അടി നീളമുള്ള പടുകൂറ്റൻ റോക്കറ്റാണ് എസ്എൽഎസ്.ദ്രാവകം ഇന്ധനമാണ് ഇതിൽ ഉപയോഗിക്കുന്നത്. 4 ആർഎസ്–25 എഞ്ചിനുകളാണ് ഈ റോക്കറ്റിൽ ഉള്ളത്. ആർട്ടിമിസിന്റെ ആദ്യ 3 ദൗത്യങ്ങൾക്കായി ബ്ലോക് 1 എന്ന റോക്കറ്റാണ് ഉപയോഗിക്കുന്നത്. ബ്ലോക്ക് 1 ബി കൂടുതൽ കരുത്തുറ്റ റോക്കറ്റ് തുടർദൗത്യങ്ങൾക്കായി ഉപയോഗിക്കും.
റോക്കറ്റിൽ പ്രത്യേക ഭാഗമായാണ് യാത്രക്കാർക്കുള്ള ഓറിയണ് ഘടിപ്പിച്ചിരിക്കുന്നത് . ബഹിരാകാശത്ത് 4 യാത്രികരുമായി 21 ദിവസം വരെ യാത്ര ചെയ്യാൻ ഓറിയണിനു കഴിയും. ദൗത്യനിർവഹണത്തിനു ശേഷം പസിഫിക് സമുദ്രത്തിൽ ഇതു വീഴുന്നു.
ആർട്ടിമിസ് വൺ എന്നു പേരിട്ടിരിക്കുന്ന സഞ്ചാരികളില്ലാത്ത പുതിയ ദൗത്യം വിജയിച്ചാൽ 2025ൽ മനുഷ്യർ ചന്ദ്രനിൽ കാലുകുത്തും. ചന്ദ്രനിൽ സ്ഥിര സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമമാണ് നാസ നടത്തുന്നത്. ഇന്ത്യയുടെ ചന്ദ്രയാൻ– 2’ ലക്ഷ്യംവച്ച, ജലസാന്നിധ്യം ഉൾപ്പെടെ പല അനുകൂല ഘടകങ്ങളുമുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ആർട്ടിമിസ് മനുഷ്യനെ എത്തിക്കുന്നത് .
ഗേറ്റ്വേ എന്ന ചാന്ദ്രനിലയം ആർടിമിസ് ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടുന്നു . തുടർന്നുള്ള ദൗത്യങ്ങളിൽ റോക്കറ്റിനൊപ്പം വരുന്ന ഓറിയോൺ പേടകം വേർപെട്ട് ഗേറ്റ്വേയിൽ എത്തിച്ചേരും.
ഇവിടെനിന്നു പ്രത്യേക ലൂണാർ മൊഡ്യൂൾ പേടകങ്ങളിൽ ചന്ദ്രോപരിതലത്തിലേക്ക് യാത്രികർക്കു വേണ്ടപ്പോൾ ഇറങ്ങുകയും തിരിച്ചുകയറുകയും ചെയ്യാം. ചുരുക്കത്തിൽ, ചന്ദ്രനിലേക്കുള്ള ഒരു കവാടമായി ആർട്ടിമിസിന്റെ ഗേറ്റ്വേ പ്രവർത്തിക്കും.
റോക്കറ്റായ പിഎസ്എൽവിയുടെ മൂന്നിരട്ടി ഉയരമുള്ള എസ്എൽഎസിന് യാത്രികരുടെ പേടകമായ ഓറിയൺ, ലാൻഡറുകൾ, മറ്റുപകരണങ്ങൾ തുടങ്ങി കൂടുതൽ ലോഡ് വഹിക്കാൻ കഴിയും. അതീവശ്രദ്ധ കൊടുത്ത് നിർമിച്ചിരിക്കുന്ന ഇതിന് തകരാർ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.