മഴക്കാല മുന്നറിയിപ്പുകൾ കേൾക്കുമ്പോഴേ കൂടെ ഉയരുന്ന ചോദ്യം അവധിയുണ്ടോ എന്നാണ്. പ്രായഭേദമന്യേ എല്ലാ വിദ്യാർത്ഥികളും ഈ ചോദ്യം ചോദിക്കുന്നു. എന്നാൽ മഴ മൂലം അവധി ലഭിക്കുന്നത് എങ്ങനെയാണെന്നറിയാമോ
മഴയ്ക്ക്സാധ്യത എന്ന മുന്നറിയിപ്പ് ലഭിക്കുമ്പോൾ തന്നെ കളക്ടർ തഹസിൽദാർ മാരുടെ വിവരങ്ങൾ അന്വേഷിക്കും. കനത്ത മഴയ്ക്ക് സാധ്യത എന്ന റിപ്പോർട്ടാണ് മറുപടിയായി ലഭിക്കുന്നത് എങ്കിൽ ജില്ലയ്ക്ക് മുഴുവൻ അവധി നൽകും. മറിച്ച് ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് കനത്ത മഴയ്ക്ക് സാധ്യത എന്നാണ് റിപ്പോർട്ട് എങ്കിൽ അത് ഏത് താലൂക്കിലാണോ അവിടെയാവും അവധി.
ഇവകൂടാതെ കാലാവസ്ഥാ പ്രവചനവും റോഡിൽ വെള്ളക്കെട്ട് ഉണ്ടോ, ഗതാഗതത്തിന് തടസ്സമാകുമോ എന്നെല്ലാം വിലയിരുത്തിയും അവധി നൽകാറുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ കളക്ടറേറ്റിൽ സജീവമായി പ്രവർത്തിക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് വിവരങ്ങൾ തേടാറുണ്ട്.
സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന ഘട്ടം വരുമ്പോഴാണ് പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെ അവധി പ്രഖ്യാപിക്കുന്നത്. ഇങ്ങനെ അവധി പ്രഖ്യാപിക്കാൻ കളക്ടർക്ക് മേലധികാരികളെ അറിയിക്കേണ്ടതില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പും മറ്റു ഘടകങ്ങളും വിലയിരുത്തി ജില്ലക്ക് അവധി നൽകാവുന്നതാണ്.