OPUSLOG

യൂസഫലിയുടെ പടക്കളത്തിൽ ഇനി മെയ്ബയുടെ പടയോട്ടം

 ലോകമെമ്പാടും പ്രശസ്തമായ ബിസിനസ് ഗ്രൂപ്പാണ് ലുലു ഗ്രൂപ്പ്. മലയാളിയായ എം.എ.യൂസഫലിയാണ് ലുലു ഗ്രൂപ്പിന്റെ ചെയർമാൻ. ലോക സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച  വ്യക്തികൂടിയാണ് എം.എ.യൂസഫലി. ബിസിനസ് ലോകവും മറ്റും ഉറ്റുനോക്കുന്ന  ജീവിതമാണ് എം.എ. യൂസഫലിയുടേത്. അതുപോലെതന്നെ അദ്ദേഹത്തിന്റെ വാഹന കളക്ഷനുകളും.

കോടിക്കൾ വിലമതിക്കുന്ന  വാഹനങ്ങളുടെ ഉടമയാണ് എം.എ.യൂസഫലി. അതിൽ പ്രമുഖ സ്ഥാനം വഹിക്കുന്നത് റോൾസ് റോയൽസിന്റെ കളിനൻ ആണ്. 42 ലക്ഷം വിലമതിക്കുന്ന മിനി കൂപ്പർ കൺട്രിമാൻ ബി.എം.ഡബ്‌ള്യുവിന്റെ ലക്ഷ്വറി ഹാച്ച്ബയിൽ

തുടങ്ങി നിരവധി അത്യാകർഷക വാഹനങ്ങൾ എം.എ.യൂസഫലിയുടെ ശേഖരത്തിലുണ്ട്. ആ ശേഖരത്തിലേക്കാണ് എസ്‍യുവി മെയ്ബ ജിഎൽഎസ്  600 ഇടം പിടിച്ചിരിക്കുന്നത്.

മെഴ്സിഡീസ് ബെൻസിന്റെ അത്യാകർഷകവും ഏറ്റവും ആഡംബരവുമായ പുതുപുത്തൻമോഡലാണ് എസ്‍യുവി മെയ്ബ ജിഎൽഎസ് 600. ജർമ്മൻ വാഹന നിർമ്മാതാക്കളായ മെഴ്‌സിഡീസാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ള അത്യാഡംബര വാഹനമായ മെയ്ബ  ജിഎൽഎസ് 600ന്റെ പിന്നിലും. അവതരണത്തിനു മുൻപേ തന്നെ ബുക്കിങ് പൂർണ്ണമായ വാഹനങ്ങളിൽ ഒന്നാം സ്ഥാനം ജിഎൽഎസ് 600 ചെറിയ കാലയളവിൽ തന്നെ കരസ്ഥമാക്കി.

2.8 കോടി രൂപ ഷോറൂം വിലമതിക്കുന്ന വാഹനം ബ്രിഡ്ജ് വേ മൊട്ടേഴ്‌സിൽ നിന്ന്  ലുലു ഗ്രൂപ്പ് ചെയർമാനും  മാനേജിംഗ് ഡയറക്ടരുമായ എം.എ.യൂസഫലിയുടെ അഭാവത്തിൽ    രഞ്ജിത്ത് രാധാകൃഷ്ണനാണ് താക്കോൽ സ്വീകരിച്ചത്. ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ ആൻഡ് ആർഡിയാണ് രഞ്ജിത്ത് രാധാകൃഷ്ണൻ. ‘മെഴ്സിഡീസിന്റെ സ്റ്റാർ ഫാമിലിയിലേക്ക് സ്വാഗതം’ എന്ന അടിക്കുറിപ്പോടെ ബ്രിഡ്ജ് വേ മോട്ടോഴ്സ് തന്നെയാണ് ഈ ചിത്രം അഭിമാന നിമിഷമായി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

കാഴ്ചയിലെ ആകർഷകത്വത്തെക്കാൾ ബാഹ്യമോടിയാണ്  വാഹനത്തിലേക്ക്  ശ്രദ്ധ തിരിക്കുന്നത്. യാത്രക്കാരെ പൂർണ്ണ സംതൃപ്തമാക്കുന്ന നാല് സീറ്റുകളാണ് മെയ്ബ തയ്യാറാക്കിയിട്ടുള്ളത്.

മാത്രവുമല്ല, മറ്റൊരു വാഹനവും ഇതുവരെ നൽകാത്ത ഒരു  പ്രധാന സവിശേഷത കൂടി  ജിഎൽഎസ്  മുന്നോട്ട് വെക്കുന്നുണ്ട്. ഉപയോക്താവിന്റെ  ഇഷ്ടാനുസരണം  വാഹനത്തിനകത്ത്  ഉൾപ്പെടുത്തേണ്ട മാറ്റങ്ങളും മെഴ്സിഡീസ്  സ്വീകരിക്കുന്നുണ്ട്.

ജിഎൽഎസിനെ അടിസ്ഥാനമാക്കി പൂർണ്ണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത വാഹനമാണ് മെയ്ബ ജിഎൽഎസ് 600. നാലു ലീറ്റർ ട്വീൻ ടർബോ വി 8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് ജിഎൽഎസ് 600-നെ കാര്യക്ഷമമാക്കുന്നത്. 542 ബി.എച്ച്.പി. പവറും 730 എൻ.എം.ടോർക്കുമാണ് ഇതിലൂടെ ഉത്പാദിപ്പിക്കുന്നത്.

4.9 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയും മെയ്ബ കരസ്ഥമാക്കിയിട്ടുണ്ട്. മെയ്ബ എസ് ക്ലാസ്സിനു ശേഷം വിപണിയിൽ എത്തുന്ന രണ്ടാമത്തെ വാഹനമാണ് ജിഎൽഎസ് 600.

വാഹന ലോകത്തിന്റെ ആകർഷക തലയെടുപ്പു കൂടിയായി മാറിയിരിക്കുകയാണ് ജിഎൽഎസ് 600.

Exit mobile version