OPUSLOG

ഒരു  മുറിയിലെ  നാല് കുടുംബങ്ങൾ ; തലക്ക്  വിലക്ക്  പറഞ്ഞ്  ദുബായ്

ദുബായ് : ഫ്ലാറ്റ് / വില്ലകളിൽ അംഗസംഖ്യാ നിരക്കെടുത്ത് ദുബായ് മുൻസിപ്പാലിറ്റി. അനധികൃതമായി താമസിക്കുന്നവർക്ക് കർശനമായ മുന്നറിയിപ്പോടെയാണ് നടപടി കൈകൊണ്ടിരിക്കുന്നത്. പല ഫ്ലാറ്റുകളിലെയും ദുർബലാവസ്ഥ കണക്കിലെടുത്താണ് അന്വേഷണം.

ഒരു ഫ്ലാറ്റിൽ / വില്ലയിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നതും കുടുംബ താമസ ഭാഗങ്ങളിൽ ബാച്ച്ലേഴ്സ് താമസിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഉണ്ടായിരുന്ന രൂപത്തിൽ നിന്ന് കൂടുതൽ ആളുകളെ താമസിപ്പിക്കുന്നതിനായി സ്വകാര്യമായ മാറ്റങ്ങൾ കെട്ടിടങ്ങളിൽ  വരുത്തുന്നവർക്ക് എതിരെയും ഈ നിയമനടപടി സ്വീകരിക്കുന്നതാണ്.

ഏതൊരു രാജ്യവും കൽപ്പിക്കപെടുന്ന നിയമങ്ങൾ പാലിക്കേണ്ടത്  അവിടെ താമസിക്കുന്ന എല്ലാവരുടെയും ചുമതലയാണ്. ഈ യാഥാർത്ഥ്യത്തെ ഓർമിപ്പിച്ചു കൊണ്ടാണ്  നിയമം കർശനമായി മുന്നോട്ടുപോകുന്നത്.

ഏതൊരു പ്രവാസ മേഖലയിലും ഏറ്റവും കൂടുതൽ കണ്ടുവരുന്നത് മലയാളികളെയാണ്.  കണക്കുപ്രകാരം അത് തെളിയിക്കപ്പെട്ടിട്ടുമുണ്ട്.  ആയതിനാൽ തന്നെ ഈയൊരു നിയമവ്യവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്നതും മലയാളി പ്രവാസികളെ ആയിരിക്കും.

സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് കൊണ്ടാണ് ഓരോരുത്തരും പ്രവാസിയായി രൂപപ്പെടുന്നത്.  സാമ്പത്തിക നില മെച്ചപ്പെടുത്താൻ  ചുരുങ്ങിയ ജീവിതസൗകര്യങ്ങളിൽ ഒതുങ്ങി കൂടുന്നതും  ഇത്തരക്കാർ തന്നെയാണ്. അവരെ സംബന്ധിച്ച് പ്രതിസന്ധി നിറഞ്ഞൊരു നടപടിയാണിത്.

കാരണം, താമസസൗകര്യത്തിന് അമിതമായ വാടക ഈടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പല ഫ്ലാറ്റുകളിലും നിരവധി കുടുംബങ്ങളോ ഏഴിൽ കൂടുതൽ പുരുഷന്മാരോ വാടക ഭാഗിച്ചാണ് ജീവിക്കുന്നത്. സ്വദേശികളുടെ പേരിൽ വില്ലകൾ എടുത്ത് വലിയ മുറികളെ പലതായി മുറിച്ച് വാടക ഈടാക്കുന്നവരും ഇതിനിടയിലുണ്ട്.

ഇത്തരത്തിൽ നിയമം നടപ്പിലാക്കുമ്പോൾ വഴിയിലേക്ക് ഇറങ്ങിത്തിരിക്കേണ്ടിവരുന്ന ജീവിതങ്ങളെയും കണക്കിലെടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഘട്ടമായാണ് നടപടികൾ സ്വീകരിക്കുന്നത്.

കെട്ടിട ഉടമയുടെ സഹകരണത്തോടെയാണ് നിയമലംഘർക്കെതിരെ നടപടി സ്വീകരിക്കുക. ആദ്യ തവണ മുന്നറിയിപ്പ് കൊടുക്കുന്നു. ലംഘനം തുടരുകയാണെങ്കിൽ പിഴ ചുമത്തും.

അടുത്തഘട്ടത്തിൽ ജല-വൈദ്യുതി ബന്ധം പൂർണ്ണമായും നിരോധിക്കും. നിയമലംഘനം തിരിച്ചറിഞ്ഞാൽ അത് അറിയിക്കാനുള്ള ടോൾഫ്രീ നമ്പറുകളായ 800,900 എന്നിവയും നഗരസഭ നൽകിയിട്ടുണ്ട്.

കോവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്നതിനാൽ വ്യക്തമായ സൂചനകളോടെയാണ്  നിയമനടപടികൾ പുനരാരംഭിക്കുന്നത്.

ഒരു ഫ്ലാറ്റിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നതും നിയമലംഘനം കൂടിയാണ്. മാത്രവുമല്ല, ഒരു കുടുംബത്തിന് പാകമായ വൈദ്യുതി കണക്ഷൻ ഒന്നിലേറെ കുടുംബങ്ങൾ ഉപയോഗിച്ചാലും ഇതേ നിയമനടപടിയിലാണ് സ്വീകരിക്കും.

സ്വരാജ്യത്തെ ജനങ്ങൾക്ക് സമാധാനപരവും സുരക്ഷിതവുമായ ജീവിതസാഹചര്യം തയ്യാറാക്കുന്നതിനാണ് നിയമം കർശനമാക്കിയതെന്ന് ദുബായ് നഗരസഭ അധികൃതർ. 19,837 പരിശോധനകളാണ് ഈ ഒരുവർഷത്തിൽ മാത്രം നടത്തിയത്.

ഒരു വില്ലയിൽ 25 കുടുംബങ്ങൾ താമസിച്ചിരുന്ന മുൻകാലചരിത്രവും ഇവിടെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. ഇതിനെ തുടർന്ന് ലഭിച്ച പരാതിയിൽ ‘വൺ വില്ല വൺ ഫാമിലി’ ക്യാമ്പയിൻ നഗരസഭ നടപ്പിലാക്കിയിരുന്നു. ദുബായ് റാഷിദിയ, സത്‌വ, ഖിസൈസ്, കരാമ എന്നിവിടങ്ങളിൽ ഈ ക്യാമ്പയിൻ ശക്തമായി നടന്നിരുന്നു. വിവിധ ഫ്ലാറ്റുകൾ ഇതിനെ തുടർന്ന് ഒഴിപ്പിച്ചിരുന്നു.

Exit mobile version