ജീവിതം തുടങ്ങുന്നത് തന്നെ വാട്സാപ്പിനെ കണ്ടുകൊണ്ടാണെന്ന് പറഞ്ഞാൽ വിരലിൽ എണ്ണാവുന്നവരെ അല്ല എന്ന മറുപടി തരുകയുള്ളു. ആശയവിനിമയ ഉപാധികളിൽ മുൻപന്തിയിൽ നിൽക്കുന്ന സാമൂഹ്യമാധ്യമമാണ് വാട്ട്സ്ആപ്പ്.
ഇന്റർനെറ്റിലൂടെ ആശയവിനിമയത്തിന്റെ പ്രാഥമിക മാർഗമായി നിലനിൽക്കുന്ന വാട്ട്സാപ്പിൽ അടുത്ത് വൻ വീഴ്ച സംഭവിച്ചിരുന്നു. ഉടനെ തന്നെ പരിഹരിക്കപെട്ടു എന്നും കമ്പനി തന്നെയാണ് അറിയിച്ചത്.
സുരക്ഷാ വീഴ്ചയ്ക്ക് കാരണമായ അപ്ഡേഷൻ വിവരങ്ങൾ
വാട്സ്ആപ്പ് പേജിന്റെ തന്നെ സെപ്റ്റംബറിലെ അപ്ഡേഷനിലൂടെയാണ് ജനങ്ങളിലേക്ക് എത്തിയത്. ഇതിനെ തുടർന്ന് വാട്സ്ആപ്പ് ഉടനെ തന്നെ അപ്ഡേറ്റ് ചെയ്യാനുള്ള നിർദ്ദേശങ്ങളും പുതിയ അപ്ഡേഷനിലൂടെ പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന അറിയിപ്പും ജനങ്ങൾക്ക് കൊടുത്തിരുന്നു.
V2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ആൻഡ്രോയിഡ് , ബിസിനസ് , ഐഒഎസ് , ഐഒഎസ് ബിസിനസ്സ് എന്നീ പതിപ്പുകളിലാണ് വീഴ്ച സംഭവിച്ചത്.
ഇങ്ങനെ സംഭവിക്കുന്നതിലൂടെ റിമോട്ട് കോഡ് എക്സിക്യൂഷൻ എന്ന സാധ്യതയിലൂടെ മറ്റുള്ളവരുടെ കമ്പ്യൂട്ടിംഗ് ഉപകരണത്തിൽ നിന്ന് ഹാക്കർമാർ വിവരങ്ങൾ ചോർത്തുന്നു. മാത്രവുമല്ല ഉപകരണത്തിന്റെ നിയന്ത്രണം മുഴുവനായും ഏറ്റെടുത്ത് സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയും വളരെ എളുപ്പത്തിൽ അവ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു.
ഉടനെ തന്നെ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ പ്രശ്നം പൂർണ്ണമായും പരിഹരിക്കുന്നു. നിത്യജീവിതത്തിൽ ഭക്ഷണത്തേക്കാൾ മുഖ്യ സ്ഥാനം വഹിക്കുന്നത് ഇദ്ദേഹമാണ്. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ജനങ്ങൾ നെഞ്ചിലേറ്റിയ ഒന്നാണ് വാട്സ്ആപ്പ്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ സന്ദേശമയയ്ക്കൽ ആപ്ലിക്കേഷനായി 2015-ഓടെ വാട്ട്സ് ആപ്പ് മുൻനിരയിൽ എത്തിയിരുന്നു.
പലവിധത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തുടക്കം മുതലേ നിലനിൽക്കുന്നുണ്ട്. അതെല്ലാം വേണ്ടവിധത്തിൽ പരിഹരിക്കപ്പെട്ടിട്ടുമുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്ള തട്ടിപ്പുകളെ കുറിച്ച് പ്രതിദിനം വാർത്തകൾ കൈമാറുന്നതിൽ വാട്സാപ്പിന്റെ സ്ഥാനം വളരെ വലുതാണ്.
അത്തരം ഒരു പ്ലാറ്റ്ഫോമിന്റെ സേവനത്തിൽ സുരക്ഷാ പ്രശ്നങ്ങൾ വീണ്ടും നേരിടേണ്ടി വരുന്നത് ആശങ്ക പടർത്തുന്നതാണ്. എന്നാൽ വൈകാതെ തന്നെ അവയൊക്കെ പരിഹരിക്കപ്പെടുന്നുമുണ്ട്.
ഏതെങ്കിലും തരത്തിൽ സുരക്ഷ വീഴ്ച്ച സംഭവിച്ചു എന്ന് ഉറപ്പായാൽ ഉടനെ തന്നെ അത് ജനങ്ങളിലേക്ക് എത്തിക്കുകയും വേണ്ട മുൻകരുതൽ വേഗത്തിൽ നടപ്പാക്കുകയും ചെയ്യുന്നതിൽ വാട്സ്ആപ്പിന്റെ പ്രവർത്തനം മികവുറ്റതാണ്.