OPUSLOG

രക്തമെടുക്കാതെ രക്തത്തിലെ ഓക്സിജൻ പരിശോധിക്കാം ഇനി സ്മാർട്ട്‌ ഫോണിലൂടെ

രക്തം പരിശോധിക്കാത്ത  ശരീരമോ? എന്ന് ചോദിച്ചാൽ അതിശയം തോന്നുന്നുണ്ടല്ലേ. എന്നാൽ അതിനുള്ള സംവിധാനവുമായാണ് ശാസ്ത്രലോകം രംഗത്തെത്തിയിരിക്കുന്നത്.

പള്‍സ് ഓക്‌സിമീറ്റർ ഉപയോഗിച്ചാണ്  രക്തത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്തിയിരുന്നത്. എന്നാൽ ഇനി അതില്ലാതെയും  ഓക്സിജന്റെ അളവ് കണ്ടെത്താം എന്ന്  വാഷിങ്ടണ്‍, കലിഫോര്‍ണിയ എന്നിവിടങ്ങളിലെ സര്‍വകലാശാലയിലെ ഗവേഷകർ.

ശ്വാസകോശ സംബന്ധമായ  അസുഖങ്ങൾക്ക് ഈ പരിശോധന അത്യാവശ്യമാണ്. കോവിഡ് 19  ന്റെ വരവോടെയാണ്  രക്തത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്തുന്ന പരിശോധന ഗണ്യമായി വർദ്ധിച്ചത്.

ഈയൊരു സാഹചര്യത്തിലാണ് സ്മാർട്ട് ഫോണിലൂടെ ഓക്സിജന്റെ തോത് കണ്ടെത്താം എന്ന പരീക്ഷണം വിജയകരമായത്. സ്മാര്‍ട് ഫോണിന്റെ ഫ്‌ളാഷ് ഓണാക്കി ക്യാമറയില്‍ വീഡിയോ എടുക്കുന്നത്തിലൂടെയാണ് ഓക്സിജന്റെ തോത്  ആപ്ലിക്കേഷൻ വിലയിരുത്തുക.

70% കുറവിൽ ആണെങ്കിലും രക്തത്തിലെ ഓക്സിജന്റെ അളവ്  ഈ ആപ്ലിക്കേഷൻ വഴി കണ്ടെത്താം. പള്‍സ് ഓക്‌സിമീറ്റർ വഴി കണ്ടെത്തുന്ന ഓക്സിജന്റെ അളവിനേക്കാൾ  താഴേക്ക്  ഈ ആപ്ലിക്കേഷൻ വഴി  കണ്ടെത്താനാകും.

24 മുതൽ 30 വയസ്സ് വരെയുള്ള  6 വ്യക്തികളിൽ ഈ പരീക്ഷണം നടത്തുകയും വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വിരലിൽ ഈ ആപ്ലിക്കേഷൻ  മറ്റൊരു വിരലിൽ  പൾസ് ഓക്സിമീറ്ററും  വെച്ചാണ് പരീക്ഷണം നടത്തിയത്.

ഈ പരീക്ഷണത്തിൽ 80 ശതമാനത്തോളം  കൃത്യമായ അളവ് സ്മാർട്ട് ഫോണിൽ രേഖപ്പെടുത്തി. ഡീപ് ലേണിങ് അല്‍ഗരിതമാണ് സ്മാർട്ട് ഫോണിൽ അളവു കണ്ടുപിടിക്കുന്നതിന്  സഹായിക്കുന്നത്. കൂടുതൽ പരീക്ഷണങ്ങൾക്ക്  മുതിരുമ്പോഴാണ്  ഈ ആപ്ലിക്കേഷൻ സാധ്യത  വർദ്ധിക്കുക.

സ്മാർട്ട് ഫോണിൽ ഇല്ലാത്തവരായി അധികമാരും  ഉണ്ടാവില്ല. മാത്രവുമല്ല, ശ്വാസ സംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓക്സിജന്റെ തോത് വിലയിരുത്താം. തുടർന്ന് ഈ വിവരം ഡോക്ടർമാർക്ക് അയച്ചു കൊടുക്കാനുള്ള സംവിധാനവും  ഈ ആപ്ലിക്കേഷനിലുണ്ട്. അതിലൂടെ ശരിയായ ചികിത്സയും വേഗത്തിൽ ലഭ്യമാക്കാൻ ആകും.

സ്മാർട്ട് വാച്ചുകളിലും ഇത്തരത്തിലുള്ള സാധ്യതകൾ കണ്ടെത്തുന്നുണ്ട്.  അതിനുത്തമ ഉദാഹരണമാണ് വാവെയ് ബ്ലഡ് പ്രഷര്‍ കണ്ടെത്താവുന്ന സ്മാർട്ട്‌ വാച്ച്. ഇത് കയ്യിൽ കിട്ടുമ്പോൾ  ബാൻഡിൽ  വായു നിറച്ചാണ്  രക്തസമ്മർദ്ദം അളക്കുന്നത്.

എപ്പോഴും ആശുപത്രിയിൽ പോയി രക്തസമ്മർദ്ദം പരിശോധിക്കുന്നത്  തന്നെ രക്തസമ്മർദ്ദം കൂടുതലാവാൻ ഇടയാക്കും എന്ന ആശയമാണ്  സ്മാർട്ട് വാച്ചുകളിലൂടെ ഇതിനുള്ള സംവിധാനം  ഒരുക്കിയത്.

Exit mobile version