OPUSLOG

കൊത്ത ലുക്കിൽ ദുൽഖർ : ‘സീതാ രാമ’ത്തിനു ശേഷം ഒരു പാൻ – ഇന്ത്യൻ ചിത്രം

മലയാള സിനിമയിൽ ‘ ഇങ്ങേരെക്കൊണ്ട് ഇതൊന്നും പറ്റില്ല ‘ എന്ന് പറഞ്ഞു മാറ്റി നിർത്തിയ  ഒരു വ്യക്തിത്വമാണ് ദുൽഖർ സൽമാൻ.  എന്നാൽ വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു കയ്യൊപ്പ് പതിപ്പിച്ച യുവ നടന്മാരിൽ ഒരാൾ കൂടിയാണ് ദുൽഖർ.

ഏറ്റവും പുതിയ ചിത്രമായ  സീതാരാമത്തിന്റെ  വൻ വിജയമാഘോഷിക്കുന്നതിനിടയിൽ ഇദ്ദേഹം ഒരു പ്രസ്താവന പറഞ്ഞിരുന്നു ; ” ഇനി റൊമാന്റിക് പടങ്ങളിൽ അഭിനയിക്കുന്നില്ല ” എന്ന്.  ഇതിനു പിന്നാലെയാണ് മലയാള സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട്  താരം തന്റെ പുതിയ ചിത്രത്തിന്റെ  ഫസ്റ്റ് ലുക് പോസ്റ്റർ  സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തത്.

ഒരു പാൻ ഇന്ത്യൻ സിനിമയാണ് ‘കിംഗ് ഓഫ് കൊത്ത’. മലയാള സിനിമ ലോകത്തെ ഹിറ്റ്‌ മേക്കർ ജോഷിയുടെ മകനായ അഭിലാഷ് ജോഷിയാണ് കൊത്തയുടെ സംവിധായകൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്ന ഭാഷകളിലൊക്കെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇറങ്ങിക്കിയിട്ടുണ്ട്.

‘പൊറിഞ്ചു മറിയം ജോസി’ ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍.ചന്ദ്രനാണ് ചിത്രത്തിന്റെ രചന തയ്യാറാക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയെയാണ് നായികയായി കാസ്റ്റ് ചെയ്തിരിക്കുന്നത്. നടി ശാന്തി കൃഷ്‍ണയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് ‘കിംഗ് ഓഫ് കൊത്ത’ നിർമ്മിക്കുന്നത്.

പരുക്കൻ ലുക്കിലെ ദുൽഖറിന്റെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ചിത്രം  സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

‘ ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് ‘ എന്ന ചിത്രമാണ് ബോളിവുഡിൽ ഒടുവില്‍ പ്രദര്‍ശനത്തിയത്.  ആര്‍.ബല്‍കി യാണ് ഇത് സംവിധാനം ചെയ്തത്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ‘ ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’  ചിത്രം ഇറക്കിയത്.

2018 -ൽ ഇറങ്ങിയ ‘ കര്‍വാന്‍ ‘  ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. അവസാനം ഇറങ്ങിയ ‘ സീതാ രാമം ‘ ജനഹൃദയം ഏറ്റെടുത്ത വമ്പൻ ചിത്രമായിരുന്നു. ഈ സിനിമയ്ക്ക് തെലുങ്കിൽ ലഭിച്ച സ്വീകാര്യത വളരെ മികച്ചതാണ്. ഇത് തെലുങ്കിലെ പ്രിയതാരമാക്കി ദുൽഖറിനെ മാറ്റി. ഹനു രാഗവാപുടിയാണ് സംവിധായകൻ.

Exit mobile version