Skip to content
Home » അമിത രോമവളർച്ച : സ്ത്രീകളിൽ 15 ൽ ഒരാൾക്ക് ഇതുണ്ട്. ശരിയായ ചികിത്സ ഉടനെ തന്നെ

അമിത രോമവളർച്ച : സ്ത്രീകളിൽ 15 ൽ ഒരാൾക്ക് ഇതുണ്ട്. ശരിയായ ചികിത്സ ഉടനെ തന്നെ

26 വയസ്സുള്ള അവിവാഹിതയുടെ ചോദ്യമാണിത് : അമിത രോമവളർച്ച ചികിത്സിക്കേണ്ടതുണ്ടോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

സ്ത്രീകളിൽ ഒട്ടുമിക്ക വരും  പുറത്തുപറയാൻ ആഗ്രഹിക്കാത്തതും ഇതൊക്കെ സാധാരണമാണെന്ന് കരുതുന്നവരുമാണ്. എന്നാൽ അങ്ങനെയല്ലെന്ന്  വ്യക്തമാകുന്നു. ശരീരത്തിൽ അമിത രോമവളർച്ച  ഉണ്ടാകുന്നതിന്  പറയുന്ന പേരാണ് ഹിർസ്യൂട്ടിസം.

നമ്മുടെ ശരീരം കൂടുതൽ ആൻഡ്രജൻ ഹോർമോൺ ഉൽപാദിപ്പിക്കുകയോ ശരീരത്തിൽ ഉള്ള ആൻഡ്രജനോട് കൂടുതലായി പ്രതികരിക്കുകയോ ചെയ്യുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. കാരണം സ്ത്രീ  ശരീരത്തിൽ പലവിധ ഹോർമോണുകളുടെ ഒപ്പം പുരുഷ ഹോർമോണും  നിലനിൽക്കുന്നുണ്ട്.

ഇതിലൂടെയുള്ള മാറ്റങ്ങൾ പലവിധത്തിൽ അറിയാൻ സാധിക്കും. ശബ്ദത്തിൽ വരുന്ന മാറ്റമാണ് പ്രധാനം. മറ്റു കാരണങ്ങളും ഹിർസ്യൂട്ടിസത്തിന് ബാധിക്കുന്നുണ്ട്.

  •  പാരമ്പര്യമായി തുടരുന്നത്
  • അമിതവണ്ണം , പിസിഒഡി, ആർത്തവ വിരാമം, അണ്ഡാശത്തിലെയും അഡ്രിനൽ ഗ്രന്ഥിയിലെയും ട്യൂമർ

ലക്ഷണങ്ങൾ

  • ചിലരിൽ പുരുഷന്മാരുടേത്തിനു സമമായി  താടി, മീശ, കൃതാവ്, നെഞ്ച്, വയറ് എന്നിവിടങ്ങളിൽ രോമവളർച്ച കാണാം. ആൻഡ്രജൻ എന്ന ഹോർമോണിന്റെ ഉൽപാദനം കൂടുന്നതിന് തുടർന്നാണ് ഇങ്ങനെ ഉണ്ടാവുന്നത്.
  • തലയോട്ടിയിലെ മുടി കുറയും, ചിലരിൽ മസിൽ കൂടുക
  • വന്ധ്യത, ആർത്തവം ക്രമരഹിതമാകുക

ചികിത്സ
ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ ഗൈനക്കോളജിസ്റ്റിനെ സമീപിക്കുക. സ്കാനിങ്ങും രക്ത പരിശോധനകളും നടത്തുക. ഈ പരിശോധനയും മുൻനിർത്തിയാണ് ചികിത്സ.

പലതരത്തിലാണ് ചികിത്സ

  • ഗുളിക ഉപയോഗിച്ച് ആൻഡ്രജന്റെ അളവ് കുറയ്കുക
  • ലേസർ ചികിത്സ, ഇലക്ട്രോളിസിസ് പോലെ ശരീരത്തിലെ രോമം കളയുക
  • വ്യായാമം ശീലമാക്കുക, ഭക്ഷണം ചിട്ടയായി കഴിക്കുക, അമിത വണ്ണത്തിനും പിസിഒഡിക്കും ഇത് അത്യാവിശമാണ്.

സ്ത്രീകളിൽ 15 ൽ 1 എന്ന കണക്കാണ്  ഈ അവസ്ഥയുടെ തോത്. അതുകൊണ്ടു തന്നെ ശരിയായ ചികിത്സയിലൂടെയും  ജീവിതക്രമത്തിലൂടെയും മാറ്റിയെടുക്കാവുന്ന ഒന്നാണ് ഹിർസ്യൂട്ടിസം.

Leave a Reply

Your email address will not be published. Required fields are marked *