Skip to content
Home » ഭാരതത്തിന്റെ  പൈതൃകം തേടി ഭാരത് – നേപ്പാൾ അഷ്ട യാത്ര

ഭാരതത്തിന്റെ  പൈതൃകം തേടി ഭാരത് – നേപ്പാൾ അഷ്ട യാത്ര

ഐആർസിടിസി (ഇന്ത്യൻ റെയിൽവേ  കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ) പുതുതായി കൊണ്ടുവന്ന യാത്ര പാക്കേജ് ആണ് “ഭാരത് -നേപ്പാൾ അഷ്ട യാത്ര “. രാജ്യത്തെ ടൂറിസത്തിന്റെ വളർച്ച തന്നെയാണ് മുഖ്യ അജണ്ട എങ്കിലും, ഇത് ഇന്ത്യയുടെ പൈതൃകത്തിലേക്ക് ജനങ്ങളെയും, ഇന്ത്യയെ കുറിച്ച് കൂടുതലറിയാൻ താല്പര്യമുള്ളവർക്ക് കടന്നുച്ചെല്ലാനുള്ള ഒരവസരം കൂടിയാണ് തരുന്നത്.

നാല് പ്രധാന തീർഥാടന കേന്ദ്രങ്ങളെയും, സാംസ്കാരിക ഇടങ്ങളെയുമാണ് 10 ദിവസത്തെ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ അയോദ്ധ്യ, വാരണാസി, പ്രയാഗ്രാജ് നേപ്പാളിൽ, പശുപതിനാഥ് (കാട്ട്മണ്ടു ) എന്നീ പ്രധാന കേന്ദ്രങ്ങളിൽ യാത്ര നമ്മെ കൊണ്ടുചെല്ലുന്നു. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ 3AC ക്ലാസ്സിലായിരിക്കും യാത്ര.

യാത്രയുടെ കാലയളവ് -9രാത്രികൾ /10 പകലുകൾ
സീറ്റുകളുടെ എണ്ണം – 600
യാത്ര ആരംഭിക്കുന്നത് – ഒക്ടോബർ 28,2022
തുക – സിംഗിൾ ഷെയർ കംഫർട് -39850
           സിംഗിൾ ഷെയർ സുപ്പീരിയർ -47820
           ഡബിൾ /ട്രിപ്പിൾ ഷെയർ കംഫർട് -34650
            ഡബിൾ /ട്രിപ്പിൾ ഷെയർ സുപ്പീരിയർ -41580

യാത്രക്ക് ഏഴ് ദിവസം മുൻപാണ് സീറ്റ്‌ നമ്പറിൽ അന്തിമ തീരുമാനം ആകുന്നത്. ലോവർ ബെർത്ത്‌ സൗകര്യം ഉണ്ടാകുമോ എന്നതിൽ ഉറപ്പില്ല. ഡൽഹി, ഗാസിയാബാദ്, ടുൺഡ്ല, കാൺപൂർ എന്നിവിടങ്ങളിൽ നിന്നാണ് ബോർഡിങ് സൗകര്യം ഉണ്ടായിരിക്കുക.

യാത്രാചിലവിൽ 3AC ക്ലാസ്സ്‌ യാത്ര, താമസം, ഗൈഡ്, ട്രെയിനിലെ സെക്യൂരിറ്റി സർവീസ്, മൂന്ന് നേരം വെജിറ്ററിയൻ ഭക്ഷണം, യാത്ര ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്നു. വ്യക്തിഗത ചിലവുകൾ ഇതിൽ ഉൾപ്പെടില്ല.

താല്പര്യപ്പെടുന്നവർക്ക്, ഐആർസിടിസി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.irctctourism. com ഇൽ ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങളറിയാൻ https://www.irctctourism.com/pacakage_description?packageCode=NZBG07 സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *