OPUSLOG

പിക്സൽ 7 പ്രോ : 50 എം പി റെസലൂഷനുമായി ഗൂഗിളിന്റെ സൂപ്പർ സൂം

ഏതൊരു മോഡൽ ഫോണിനും ആരാധകർ ഉണ്ടായിരിക്കും. അത്തരത്തിൽ  ഇന്ത്യൻ ആരാധകർക്കായി വമ്പൻ തിരിച്ചുവരവ് നടത്തുകയാണ് പിക്സൽ. കുറച്ചു വർഷങ്ങളായി  എക്സലിന്റെ പ്രീമിയം ഫോണുകൾ ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. ഈ ലഭ്യത കുറവ് പരിഹരിച്ചു കൊണ്ടാണ് പിക്സൽ 7, പിക്സൽ 7 പ്രോ ഇന്ത്യയിൽ വില്പനയ്ക്ക് എത്തുന്നത്.

സൂം ഓപ്ഷനെ സൂപ്പറാക്കി കൊണ്ടാണ്  പിക്സൽ പുതിയ മോഡളുകൾ. പ്രധാന ക്യാമറയ്ക്ക് 50 എംപി റെസലൂഷനും പ്രോ മോഡലില്‍ 5 മടങ്ങ് സൂം ലഭിക്കുന്ന 48 എംപി ടെലി ക്യാമറയുമാണുള്ളത്. 59,999 രൂപയാണെങ്കിലും 49,999 രൂപയ്ക്ക് ഓഫറുകൾ ഉൾപ്പെടെ ഇത് കൈയിലാക്കാം. ഫ്ളിപ്കാർട്ടിലൂടെയാണ് വില്പന.

ഏറ്റവും പുതിയതും ഗംഭീരവുമായ ആന്‍ഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. അതുകൊണ്ട് പ്യുവർ ആൻഡ്രോയ്ഡ് അനുഭവം  ഇഷ്ടപ്പെടുന്നവരും ഗൂഗിൾ ക്യാമറയിൽ വരുത്തുന്ന മാറ്റങ്ങളെ അംഗീകരിക്കുന്നവർക്കും പിക്സൽ ഒരു മികച്ച ചോയ്സ് ആണ്. ഡിസൈനിൽ കാര്യമായി മാറ്റങ്ങൾ ഒന്നും കമ്പനി സ്വീകരിച്ചിട്ടില്ല.

ഈ വർഷത്തെ പിക്സൽ മോഡലിൽ പ്രധാന ആകർഷകമാണ് ‘പിക്സൽ 7 പ്രോ’. 12 ജിബി റാം ആണ് ഈ മോഡലിന്റെ ഹൈലൈറ്റ്. 6.7 ഇഞ്ച് വലുപ്പമുള്ള അമോലെഡ് സ്‌ക്രീനാണ് പിക്സൽ 7 പ്രോ. പ്രധാന ക്യാമറയ്ക്ക് 50 എംപി റെസലൂഷനും 48 എംപി റെസലൂഷനുള്ള, 5 മടങ്ങ് സൂം ലഭിക്കുന്ന ടെലി ലെന്‍സുമുണ്ട്. മാക്രോ ഫോക്കസ് മോഡും പ്രോയ്ക്കുള്ളതാണ്.84,999 രൂപയാണ് വില വരുന്നത്.

‘ പിക്സൽ 7 ‘ വിലകുറഞ്ഞ മോഡലാണ് ഇതെങ്കിലും 6.3-ഇഞ്ച് വലുപ്പമുളള അമോലെഡ് സ്‌ക്രീനാണ് ഉള്ളത്. ഗൂഗിള്‍ തന്നെ നിര്‍മിച്ച ടെന്‍സര്‍ പ്രോസസറാണ് ഫോണിന്റെ കരുത്ത് – ടെന്‍സര്‍ ജി2. പോരാതെ 8 ജിബി റാമും 128 ജിബി അല്ലെങ്കില്‍ 256 ജിബി യുഎഫ്എസ് 3.1 ഉം പിക്സൽ നൽകുന്നുണ്ട്.

ഇതുരണ്ടും ആണ് പ്രധാനമായും പിക്സലിന്റെ പുതിയ മോഡലുകൾ. കമ്പ്യൂട്ടേഷനൽ ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളവർക്ക് മികച്ച ഒരു ചോയ്സ് ആണ് പിക്സൽ 7 ഉം പിക്സൽ 7 പ്രോയും.

സൂപ്പർ ആയ സൂമിങ്ങാണ്  പ്രധാന ആകർഷണം. അതുപോലെ രണ്ടു മോഡലുകളിലും ഒരുപോലെ ലഭ്യമാകുന്ന ഒന്നാണ് ഫോട്ടോ അൺബ്ലർ. മെഷീന്‍ ലേണിങ്ങിന്റെ സഹായത്തോടെ ഫോട്ടോ ബ്ലർ ആകുന്നത് ഒഴിവാക്കാനുള്ള തയ്യാറെടുപ്പും ഇതിലുണ്ട്.

പിക്സലിന്റെ മുന്നിറങ്ങിയ പതിപ്പുകളെ വെച്ച് താരതമ്യപ്പെടുത്തുമ്പോൾ മികച്ച ഫീച്ചറുകളാണ് പിക്സൽ 7 ഉം പിക്സൽ 7 പ്രോയും നൽകുന്നത്. വമ്പൻ ഓഫറുകളോടെ ഉടനെ തന്നെ ഫ്ലിപ്കാർട്ടിൽ നിന്നും ഫോൺ കയ്യിലാക്കാം.

Exit mobile version