OPUSLOG

21 വയസ്സ് : യുട്യൂബ് വരുമാനത്തിലൂടെ കോടികളുടെ വീട് സ്വന്തമാക്കി എമ്മ

‘എന്താണ് ജോലി’ എന്ന സ്ഥിരം ചോദ്യങ്ങൾക്കുള്ള വേറിട്ട ഒരു മറുപടിയാണ് ‘ഞാൻ യുട്യൂബർ’ ആണെന്ന്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ അറിയപ്പെടുന്നവരാക്കി മാറ്റാനും യൂട്യൂബ് സഹായിക്കുന്നു.

ഇങ്ങനെ ലോകം മുഴുവൻ അറിയപ്പെട്ട ഒരാളാണ് എമ്മ  ചേംബർലിൻ എന്ന അമേരിക്കൻ യൂട്യൂബർ. ഇന്ന് കോടികളുടെ ആഡംബരവീടിന് ഉടമയാണ് എമ്മ. 21 വയസിൽ തന്നെ ഇന്റർനെറ്റിലെ സൂപ്പർ സ്റ്റാറായി എമ്മ മാറിയിരിക്കുന്നു.

യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്ന ഈ വീട് ലൊസാഞ്ചലസിലാണ് . ഒറ്റക്കുള്ള താമസം ആണെങ്കിലും തന്റെ രീതികൾക്ക് അനുയോജ്യമായ വിധം വീട് ഒരുക്കാനും എമ്മ ശ്രദ്ധിച്ചിട്ടുണ്ട്. ഒരുപാട് മുറികൾ ഉള്ള വീടാണെങ്കിലും താൻ അവിടെ ഒറ്റക്കാണെന്ന തോന്നലിന് എമ്മക്കില്ല. ഓരോ മുറിയും തന്റെ ആവിശ്യങ്ങൾക്ക് അനുസരിച്ച് ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു പ്രത്യേക ഒരു ഫീൽ ആ വീടിനുള്ളിലുണ്ട്.

ചില മുറികൾ ഡ്രസ്സിങ് റൂമായും മേക്കപ്പ് റൂമായുമെല്ലാം എമ്മ ഉപയോഗിക്കുന്നുണ്ട്. പ്രധാന കിടപ്പുമുറി ഇൻഡോർ പ്ലാന്റും ഫയർ പ്ലെയ്സും വെച്ച് ആകർഷകമാണ്. രണ്ട് നിലകളിലുള്ള വീട്ടിൽ ആർട്ടിസ്റ്റായ അച്ഛന്റെ  പെയിന്റിങ്ങുകൾ ഉടനീളം വെച്ചിട്ടുണ്ട്. ലിവിങ്, വിശ്രമസമയം ചിലവിടാനുള്ള പ്രത്യേക മുറി, ഫോർമൽ ഡൈനിങ് റൂം, അടുക്കള എന്നിവയൊക്കെ താഴത്തെ നിലയിലാണ് സജ്ജമാക്കിയിരിക്കുന്നത്.

എല്ലാം തികഞ്ഞ ഒരു വീടാണെന്ന അഭിപ്രായം കുറവാണെങ്കിലും അപൂർണ്ണതകളിലെ സൗന്ദര്യം  മികവുറ്റതാണ്. തടിയിൽ പണിത സ്റ്റെയർകേസുകളും വ്യത്യസ്ത ആകൃതികളിലുള്ള വലിയ സോഫകളും വീടിന്റെ ഭംഗി കൂട്ടുന്നു. വളരെ ലളിതമായി ഒരുക്കിയ വീടാണ് ഈ അമേരിക്കൻ യൂട്യൂബറുടേത്.

Exit mobile version