OPUSLOG

യൂട്യൂബിൽ ഇനി മുതൽ Vloggers -ന് പ്രത്യേക ഐഡി

ടിക്ടോക്, ഇൻസ്റ്റാഗ്രാം മുതലായ ആപ്പുകളെ മാതൃകയാക്കി യൂട്യൂബ്യും പുതിയ ഫീചർ ആയ ഹാൻഡ്‌ൽസ് അവതരിപ്പിച്ചു. ഓരോ ചാനലിനും പ്രത്യേകമായി കൊടുക്കുന്ന ഈ ഐഡി ഇനി മുതൽ ചാനൽ പേജസിലും, ഷോർട്സിലും കാണാനാകും. തിങ്കളാഴ്ചയാണ് ഈ വിവരം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇതോടെ  യൂട്യൂബ് ഉപയോക്താക്കൾക്ക് ഇനി മുതൽ  പ്രിയപ്പെട്ട ക്രിയേറ്റർസിനെ യൂസർ നെയിം വച്ച് എളുപ്പത്തിൽ കണ്ടുപിടിക്കാനും, കമെന്റുകളിലും, കമ്മ്യൂണിറ്റി പോസ്റ്റുകളിലും, വീഡിയോ ക്യാപ്ഷനുകളിലും ടാഗ് ചെയ്യാനും കഴിയും.

ചാനൽ ഉടമകളും കാണികളും തമ്മിലുള്ള ഇടപെടലുകൾ സുഖമമാക്കാൻ ഈ സംവിധാനം സഹായിക്കും. ക്രിയേറ്റർസിന് തങ്ങളുടേതായ സാന്നിധ്യം യൂട്യൂബിൽ രേഖപ്പെടുത്താനും ഇത് വഴി കഴിയുന്നു. @kochinfoodvlogger പോലെയായിരിക്കും ഇതുണ്ടാവുക.

യൂട്യൂബർസിന് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള അവസരം ലഭിക്കുന്നുണ്ടെന്നും, കാണികൾക്ക്, തങ്ങൾ അവരവരുടെ പ്രിയപ്പെട്ട ക്രിയേറ്റർസുമായി സംവദിക്കുകയാണെന്ന ബോധ്യം ഉണ്ടാകുന്നെന്നും ഉറപ്പിക്കുക എന്നതാണ് പുതിയ ഫീച്ചർ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഹാൻഡ്‌ൽസ് പരിചയപ്പെടുത്തി കൊണ്ടുള്ള ബ്ലോഗ് -പോസ്റ്റിൽ യൂട്യൂബ് അറിയിച്ചു.

ഇത് പ്ലാറ്റ്ഫോമിൽ ഉടനീളം ഉപയോഗിക്കാനാകും. യൂട്യൂബ് ചാനലുകൾ ഒരേ പേരിൽ അനവധി ഉണ്ടാകാമെങ്കിലും ഹാൻഡിൽ ഒന്നു മാത്രമേ ഉണ്ടാകു. യൂട്യൂബിൽ സുലഭമായിക്കൊണ്ടിരിക്കുന്ന ഫേക്ക് അക്കൗണ്ടുകൾ തടയാനും ഇത് സഹായിക്കും. ടിക്ടോക്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്ഫോർമുകൾ യൂസർ ഐഡി എന്ന ഫീച്ചർ മുൻപ് തന്നെ നൽകുന്നുണ്ട്.

യൂട്യൂബിൽ വ്യക്തിപരമായ യൂആർഎൽ (URL-Uniform Resource Locator ) നിർമിച്ച വ്യക്തിക്ക് ഓട്ടോമാറ്റിക് ആയി, യുആർഎൽ ഇന്റെ എക്സ്റ്റൻഷൻ ആയുള്ള ഹാൻഡ്ൽ കിട്ടും. യൂസർ ഐഡി കിട്ടുന്നതിനുള്ള യോഗ്യത നോട്ടിഫിക്കേഷൻ വന്നതിനു ശേഷം യൂട്യൂബഴ്സിന്റെ താല്പര്യം അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്.

Exit mobile version