OPUSLOG

ഇങ്ങനെയും ഇന്റർവ്യൂ എടുക്കാം : മരിച്ചു പോയ സ്റ്റീവ് ജോബ്‌സുമായി ടെക്നോളജിയിലൂടെ സംസാരിച്ച് ലോകം

നമ്മുടെ ലോകം  കണ്ടുപിടുത്തങ്ങളുടേത് കൂടിയാണ്. ഏതൊരു മേഖലയിലും പുതിയ കണ്ടുപിടുത്തങ്ങൾ ഇല്ലാതില്ല. അപ്പോഴാണ് ടെക്നോളജി പുതു പുത്തൻ കണ്ടെത്തലുമായി  രംഗത്ത് വരുന്നത്. എന്നാൽ ഇത്  സാങ്കേതികതയുടെ  വലിയൊരു സാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ലോകത്തെ ഞെട്ടിച്ചു കൊണ്ടുള്ള  ഒരു അഭിമുഖം നടന്നത്. ലോകപ്രശസ്ത  പോഡ്കാസ്റ്റര്‍മാരില്‍ ഒരാളായ ജോ റോഗന്‍ നടത്തിയ അഭിമുഖമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്.

എന്തുകൊണ്ടാണ് ഈ അഭിമുഖം ഇത്രയ്ക്കും വൈറലായത് എന്നാവും ചിന്തിക്കുന്നത് അല്ലേ? അതിനു വ്യക്തമായ കാരണമുണ്ട്.  അഭിമുഖം നടത്തിയത് മരിച്ചുപോയ സ്റ്റീവ് ജോബ്സുമയാണ്. എങ്ങനെ എന്നല്ലേ? പറഞ്ഞുതരാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഈ അഭിമുഖം നടത്തിയിരിക്കുന്നത്. ആപ്പിൾ കമ്പനി സ്ഥാപകരിൽ ഒരാളും മേധാവിയുമായിരുന്ന  സ്റ്റീവ് ജോബ്സ് 2011 ഒക്ടോബര്‍ 5 നാണ് മരിച്ചത്.

20 മിനിറ്റ് നീണ്ടുനിന്ന അഭിമുഖത്തിൽ സ്റ്റീവ് ജോബ്സിന്റെ ജീവിത വിജയം, പ്രവൃത്തിപരിചയം, മതവിശ്വാസം, ലഹരി ഉപയോഗം എന്നിവയെല്ലാം ഉൾപെടുത്തിയിരുന്നു. ജീവിച്ചിരുന്നതിൽ നിന്ന് എന്തൊക്കെ മാറ്റങ്ങളാണ് മരിച്ചതിനുശേഷം അയാളിൽ വന്നതെന്ന്  അറിയാൻ ശ്രമിക്കുകയാണ് ഈ കണ്ടെത്തലിലൂടെ.

പ്ലേ.എച്ച്ടി (Play.ht) എന്ന സാങ്കേതികവിദ്യയിലൂടെ ഇത് തയ്യാറാക്കിയിരിക്കുന്നത്. സ്റ്റീവ് ജോബ്സിന്റെ ജീവചരിത്രവും എല്ലാ റെക്കോർഡിങ്ങുകളും ആർട്ടിഫിഷൽ ഇന്റലിജൻസിന്  പഠിപ്പിച്ചതിലൂടെയാണ് ഈ അഭിമുഖം അവതരിപ്പിച്ചിരിക്കുന്നത്.

ടെക്സ്റ്റ്-ടു-സ്പീച്ച് എന്ന നൂതന സാങ്കേതിക വിദ്യയുടെ  സഹായവും ഇതിലുണ്ട്. എഐ വോയിസ് ജനറേറ്ററാണ് ഇതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഇത് ജോബ്സിന്റെ യഥാർത്ഥ ജീവിതത്തിലൂടെയാണ് കടന്നു പോകുന്നതെന്ന്  കമ്പനി ഉറപ്പു നൽകുന്നുണ്ട്.

ടെക്നോളജി മേഖലയെ  ഇത്രയധികം സ്വാധീനിച്ച  വ്യക്തിയാണ് സ്റ്റീവ് ജോബ്സ്. അതുകൊണ്ടുതന്നെ അഭിമുഖം ആരംഭിച്ചത് ജോബ്സിന്റെ കഴിവുകളിൽ  അഭിമാനം കൊണ്ടാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ബുദ്ധമതത്തെക്കുറിച്ചും ആപ്പിൾ കമ്പനിയുടെ തുടക്കത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

ഇത്തരം സംഭാഷണങ്ങളിലൂടെ പലവിധ ആശയങ്ങൾ തിരിച്ചുപിടിക്കാം എന്ന്  ആർട്ടിഫിഷൽ ഇന്റലിജൻസ് വ്യക്തമാക്കുന്നു.

മരിച്ചുപോയ ആളുകളുടെ കാഴ്ചപ്പാടുകളും മറ്റു ആശയങ്ങളും  ഇത്തരത്തിൽ പുനരാവിഷ്കരിക്കുന്നതിലൂടെ ലോകം കൈവരിക്കുന്നത് വലിയൊരു സാധ്യതയാണ്. അതുകൊണ്ടുതന്നെ എല്ലാ മനുഷ്യരുടെ എഴുത്തുകളും സംസാരവുമെല്ലാം റെക്കോർഡ് ചെയ്യുന്നതിലൂടെ ഈയൊരു സാധ്യത കൂടുതൽ പ്രായോഗികമാകും.

ജീവിതത്തെ ബഹുമാനിക്കുക, ആളുകളുമായി ബന്ധം സ്ഥാപിക്കുക എന്നിവയൊക്കെയാണ് ജീവിതത്തിൽ പ്രധാനമായി നിലനിർത്തേണ്ടതെന്ന് ജോബ്സ് പറയുന്നു. പുതിയ കാര്യങ്ങളിലേക്ക് നമ്മൾ കടക്കുമ്പോൾ മാത്രമാണ് ജീവിതത്തിൽ മുന്നേറാൻ ആകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്പൂർണ്ണ വിജയം കൈവരിച്ച അഭിമുഖത്തിൽ ഏറെ അഭിമാനം കൊള്ളുന്നു എന്ന്  കമ്പനി അറിയിച്ചു. മാത്രവുമല്ല ഈ വിജയം മറ്റു കമ്പനികളിലേക്കുള്ള പ്രചോദനം കൂടി ആകട്ടെ എന്ന് പ്ലേ.എച്ടി പറയുന്നു.

Exit mobile version