OPUSLOG

റെയിൽവേയിൽ 6269 അപ്രന്റിസ് ഒഴിവുകൾ

2022 റെയിൽവേ റിക്രൂട്മെന്റിനുള്ള നോട്ടിഫിക്കേഷൻ വന്നു. സതേൺ റെയിൽവേയിലും ഈസ്റ്റേൺ റെയിൽവേയിലുമായി 6269 അപ്രന്റിസ് ഒഴിവുകളാണ് ഉള്ളത്. 14.10.2022 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ഗവണ്മെന്റ് ഉദ്യോഗത്തിനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

സതേൺ റെയിൽവേയിൽ  3154 അപ്രന്റിസ് ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ്സ്‌, പ്ലസ് ടു, ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 31/10/2022. പാലക്കാട്, തിരുവനന്തപുരം, കോയമ്പത്തൂർ, സേലം, ചെന്നൈ, ആരക്കോണം, പെരമ്പൂർ,മധുര, പൊന്മല, തിരുച്ചിറപ്പള്ളി ഡിവിഷനുകളിലാണ് ഒഴിവുകൾ.

ഈസ്റ്റേൺ റെയിൽവേയിൽ 3115 ഒഴിവുകളിൽ പത്താം ക്ലാസ്സ്‌, എട്ടാം  ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് 29/10/2022 നുള്ളിൽ അപേക്ഷിക്കാം.

1-2 വർഷമാണ് പരിശീലന കാലയളവ്.6000 മുതൽ 7000 രൂപ വരെ സ്റ്റൈപന്റ് ഉണ്ടായിരിക്കും. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.തിരഞ്ഞെടുപ്പ്, യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. www.sr.indianrailways.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം.

Exit mobile version