OPUSLOG

വണ്ണം കുറയ്ക്കാം : ഹാനികരമാകാതെ

വണ്ണം കുറയ്ക്കൽ പലപ്പോഴും ശ്രമകരമാകാറുണ്ട്. ചിലപ്പോഴെല്ലാം ആരോഗ്യപ്രദമെന്ന്  കരുതി, ജീവിതത്തിൽ പല മാറ്റങ്ങൾ വരുത്തിയിട്ടും, യാതൊരു ഫലവും ലഭിക്കാതെ പോകുന്നതും സാധാരണമാണ്. അത് ചിലപ്പോൾ നിങ്ങൾ പിന്തുടരുന്നത് തെറ്റായ ജീവിതരീതിയായതിനാലാവാം. ഇത് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നതിൽ നിന്നും നിങ്ങളെ തടയുന്നു.

വണ്ണം കുറയ്ക്കുന്നതിനു വേണ്ടിയുള്ള കഠിന പരിശ്രമത്തിനിടയിൽ പല അബദ്ധങ്ങളും നമ്മുക്ക് പറ്റാറുണ്ട്. ചിലതെല്ലാം ആരോഗ്യത്തിന് തന്നെ ഹാനികരവുമാകാം. ഇത്തരം തെറ്റുകൾ ഒഴിവാക്കുന്നത് ആരോഗ്യകരമായ രീതിയിൽ വണ്ണം കുറയ്ക്കാൻ നമ്മെ സഹായിക്കുന്നു.

വണ്ണം അളന്നു കുറയ്ക്കൽ ഒഴിവാക്കുക:-
പലരും ആരോഗ്യപ്രദമായ ഭക്ഷണരീതികൾ പിന്തുടർന്നിട്ടും വണ്ണം കുറയാത്തതായി പരാതിപ്പെടാറുണ്ട്. തൂക്കം അളക്കുന്ന മെഷീൻ ഉപയോഗിച്ച് ദിവസവും  അളന്ന് നോക്കി വണ്ണം കുറയ്ക്കുന്നവരുണ്ട്.

എന്നാൽ ഇത് ഒട്ടും ശാസ്ത്രീയരീതിയല്ലെന്നും, സ്കെയിൽ അളവുകളെ ശരീരത്തിലെ ദ്രാവക വ്യതിയാനവും, പേശികളുടെ വളർച്ചയും, ശരീരത്തിൽ ദഹിക്കാതെ കിടക്കുന്ന ഭക്ഷണത്തിന്റെ അളവും പലപ്പോഴും സ്വാധീനിക്കും. അതിനാൽ മെഷീനിലെ അളവിൽ വ്യത്യാസം വരുന്നില്ലെങ്കിൽ പോലും നിങ്ങൾ തൂക്കം കുറയുന്നുണ്ടാകാം.

ശരീരത്തിനാവശ്യമായ കലോറിയെ കുറിച്ചുള്ള അറിവ്:-
ഭക്ഷണത്തിലൂടെ ശരീരത്തിന് ലഭിക്കുന്ന കലോറിയെക്കാൾ കൂടുതൽ കലോറി വണ്ണം കുറയ്ക്കുമ്പോൾ എരിച്ചു കളയേണ്ടതായി വരും. എന്നാൽ ഇതിന് വേണ്ടി ശരീരത്തിനാവശ്യമായ കലോറി കഴിക്കാതെയിരിക്കുന്നത് കഠിനമായ വിശപ്പിലേക്കും, ക്ഷീണത്തിലേക്കും നയിക്കും.

വ്യായാമത്തിലുള്ള ഏറ്റക്കുറച്ചിലുകൾ :-
വണ്ണം കുറക്കുന്നതിനിടയിൽ വ്യായാമം ചെയ്യാതെ ഇരിക്കുന്നത് പേശികളുടെ ശോഷണത്തിലേക്കും, മെറ്റബോളിസം കുറയുന്നതിലേക്കും നയിക്കും. എന്നാൽ കൂടുതൽ വ്യായാമം ചെയ്യുന്നത്, ക്ഷീണവും, മാനസ്സിക സമ്മർദ്ദവും കൂട്ടുന്നു.

ആഹാരത്തിലെ കൊഴുപ്പ് പൂർണ്ണമായും ഒഴിവാക്കൽ :-
കൊഴുപ്പില്ലാത്ത ‘ഫാറ്റ് ഫ്രീ ‘ ‘ഡയറ്റ് ‘ ഭക്ഷണങ്ങളിൽ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും. ഇത് കൂടുതൽ വിശപ്പിലേക്കും, ശരീരത്തിനാവശ്യമായതിനേക്കാൾ കൂടുതൽ കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലേക്കും നയിക്കുന്നു. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൊഴുപ്പിന്റെ അഭാവം, പല രോഗങ്ങൾക്കും കാരണമാകുന്നു.

പ്രോട്ടീനിന്റെ കുറവ് :-
ഭക്ഷണത്തിൽ ആവശ്യമായ പ്രോടീൻ ഉണ്ടായിരിക്കുന്നത്, വിശപ്പ് കുറയ്ക്കാനും, വയർ നിറഞ്ഞ പ്രതീതി ഉണ്ടാകാനും സഹായിക്കുന്നു.

അനാവശ്യ പ്രതീക്ഷകൾ :-
വണ്ണം കുറയ്ക്കലിനെ കുറിച്ചുള്ള അനാവശ്യ പ്രതീക്ഷകൾ കൂടുതൽ സമ്മർദ്ദത്തിൽ നിങ്ങളെ കൊണ്ടെത്തിച്ചേക്കാം. കൃത്യമായി പ്ലാൻ ചെയ്ത്, ആരോഗ്യകരമായ രീതിയിലുള്ള ഡയറ്റ് ലക്ഷ്യത്തിലെത്താൻ നിങ്ങളെ സഹായിക്കുമെന്ന് വിശ്വസിക്കുക.

കഠിനമായ പട്ടിണി :-
എത്ര വിശന്നിട്ടും വണ്ണം കുറയ്ക്കാനായി ഭക്ഷണം കഴിക്കാതിരിക്കുന്നത്, ആരോഗ്യപ്രശ്നങ്ങളിലേക്കും, മാനസ്സിക സമ്മർദ്ദത്തിലേക്കും നയിക്കുന്നു. ഇത് ശരീരത്തിന്റെ സ്വഭാവിക പ്രവർത്തനത്തിന്റെ താളം തെറ്റുന്നതിന് കാരണമാകുന്നു.

Exit mobile version