സഹകരണ സംഘം / ബാങ്കുകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.308 ഒഴിവുകളാണ് നിലവിലെ കണക്ക്. സഹകരണ സർവീസ് പരീക്ഷ ബോർഡിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിവിധ തസ്തികളിലാണ് ഒഴിവുകൾ
- ജൂനിയർ ക്ലാർക്ക് / ക്യാഷ്യർ (284)
- ഡാറ്റ എൻട്രി ഓപ്പറേറ്റർ (12)
- അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് (7)
- സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (3)
- സെക്രട്ടറി (1)
- ടൈപ്പിസ്റ്റ് (1)
സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന ഓഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിന് സെലക്ട് ചെയ്യുക.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ അവസാനഘട്ട റാങ്ക് ലിസ്റ്റ് വരും. ഈ ലിസ്റ്റിലൂടെയാണ് നിയമനം.
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- യോഗ്യത – ജൂനിയർ ക്ലാർക്ക് / ക്യാഷ്യർ
എസ്എസ്എൽസി, പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജെഡിസി) അല്ലെങ്കിൽ ബികോം (കോഓപ്പറേഷൻ) ബിരുദം, സഹകരണ ഹയർ ഡിപ്ലോമ (എച്ച്ഡിസി / എച്ച്ഡിസി& ബിഎം )
കേരള കാർഷിക സർവകലാശാലയുടെ ബിഎസ്സി ( സഹകരണം & ബാങ്കിംഗ് )
കാസർകോട് ജില്ലക്കാർക്ക് സ്വന്തം ജില്ലയിലെ പ്രത്യേക പരിഗണനയുണ്ട്. അതായത്, കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി) കേരളത്തിലെ ജെഡിസിയ്ക്ക് തുല്യമാണ്.
മറ്റു യോഗ്യതകൾ ഈ വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.
- വിജ്ഞാപന തീയതി : 15-10-2022.
- നമ്പർ : സിഎസ്ഇബി / എൻ & എൽ /900/19.
- അപേക്ഷ അവസാനതീയതി : നവംബർ 14
- പ്രായം : 01-01-2022 ൽ 18 തികയണം, 40 കവിയരുത്.
- ഫീസ് : ഒരു സംഘം / ബാങ്കിന് 150 രൂപ, പട്ടികവിഭാഗം -50 രൂപ
ഒന്നിലേറെ സംഘം /ബാങ്കിന് 50 രൂപ വീതം കൂടുതൽ.ഒരേ അപേക്ഷാഫോമിൽ തന്നെ ചലാനും അടയ്ക്കാം. അപേക്ഷയും അനുബന്ധരേഖകളും തപാലിലോ നേരിട്ടോ നവംബർ 14 നു വൈകീട്ട് 5 മണിക്കുള്ളിൽ അയക്കണം.
വിലാസം :
സെക്രട്ടറി
സഹകരണ സർവീസ് പരീക്ഷ ബോർഡ്
കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്
ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്
തിരുവനന്തപുരം – 695 001
വിശദ വിവരങ്ങൾക്ക് ഈ ലിങ്കിൽ പരിശോധിക്കാം. ഓരോ തസ്തികകളിലേക്കും വ്യത്യസ്തമായി അപേക്ഷിക്കണം.