OPUSLOG

വൈദ്യുതിയിലൂടെ വെള്ളവും ഇനി ലോഹമായി മാറും; അറിയാം ശാസ്ത്രലോകത്തെ

വൈദ്യുതിയുടെ നിലനിൽപ്പ് വെള്ളത്തിലൂടെയാണെന്നും പറയാം അല്ലേ. വൈദ്യുതി ഉല്പാദിപ്പിക്കുന്നതിൽ വെള്ളത്തിനുള്ള പങ്ക് വലുതാണെന്ന്  നമ്മൾ പഠിച്ചിട്ടുണ്ട്. ഇപ്പോഴതാ മറ്റൊരു കാര്യം. ശുദ്ധജലത്തിലൂടെ വൈദ്യുതി കടത്തിവിടാൻ പറ്റില്ലത്രേ. വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ. അതൊക്കെ കാര്യം ശരിയാണ്. പിന്നെങ്ങനെയാണ് വെള്ളത്തിലൂടെ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് എന്നല്ലേ ചിന്തിക്കുന്നത് പറഞ്ഞു തരാം.

വെള്ളത്തിൽ അടങ്ങിയിട്ടുള്ള മറ്റുപല മൂലകങ്ങളുടെ സഹായത്തോടെയാണ്  വൈദ്യുതി കടത്തിവിടുന്നത്. വളരെ ഉയർന്ന സമ്മർദ്ദത്തിൽ  ശ്രമിച്ചാൽ മാത്രമേ വൈദ്യുതി വെള്ളത്തിലൂടെ കടത്തിവിടാൻ സാധിക്കൂ. ഇങ്ങനെ ഉയർന്ന സമ്മർദ്ദം  കടത്തിവിടുന്ന സമയത്ത് ഇലക്ട്രോണുകൾ പങ്കുവെക്കുന്ന ആൽക്കലി ലോഹവുമായി സമ്പർക്കം ഉണ്ടാവുന്നത് മൂലം വെള്ളതുള്ളി ലോഹമായി മാറും.

ഉയർന്ന സമ്മർദ്ദത്തിൽ വെള്ളത്തുള്ളികൾ കടന്നു പോകുമ്പോൾ അതിനുചുറ്റും രൂപപ്പെടുന്ന ലോഹവളയത്തെയാണ്  ഇവിടെ പരാമർശിച്ചിക്കുന്നത്. കടന്നു പോകുമ്പോൾ ഉണ്ടാകുന്ന  സോഡിയവും പൊട്ടാസ്യവും തമ്മിൽ കൂടിച്ചേരുമ്പോഴാണ് ഇത് രൂപപ്പെടുക. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വെള്ളത്തുള്ളികൾ ലോഹമായി മാറുന്നത് കാണാൻ സാധിക്കും. പരീക്ഷണത്തിന്റെ വീഡിയോ പങ്കുവെച്ചിരുന്നു.

48 മെഗാബാർ മർദ്ദം ഉപയോഗിച്ചാണ്  വെള്ളത്തെ ഈയൊരു സാഹചര്യത്തിലേക്ക് എത്തിക്കുന്നത്. മർദ്ദം കൂട്ടിക്കൊണ്ട്  വെള്ളത്തിൽ അടങ്ങിയിട്ടുള്ള ആറ്റങ്ങളെ പരമാവധി ഞെരുക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ അതിലെ ഇലക്ട്രോണുകൾ പുറംഭാഗത്ത് ഒന്നിനുമേൽ ഒന്നെന്ന നിലയിൽ  ഒന്നിച്ച് നീങ്ങുന്നു. ഇങ്ങനെയാണ് വെള്ളത്തുള്ളി ലോഹമായി രൂപപ്പെടുന്നത്.

ഉയർന്ന മർദ്ദമുള്ള ഗ്രഹങ്ങളിലെ അവസ്ഥ എങ്ങനെയാണെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഈ പരീക്ഷണത്തിലൂടെ എന്ന് ശാസ്ത്രലോകം അറിയിച്ചു. അതിലൂടെ വെള്ളത്തെ ലോഹപാളികൾ കൊണ്ട് മൂടാനുള്ള ഉയർന്ന മർദ്ദം വ്യാഴത്തിലുണ്ടെന്ന്  ഗവേഷകർ പറയുന്നു.

നേച്ചുർ മാഗസിനിലാണ് പരീക്ഷണത്തിന്റെ വിശദവിവരങ്ങൾ ഉൾപ്പെടെ കൊടുത്തിട്ടുള്ളത്. ചെച്‌നിയയിലെ ചെക് അക്കാദമി ഓഫ് സയന്‍സസിലെ ഗവേഷകരാണ് ഈ പരീക്ഷണത്തിനായി മുൻകൈയെടുത്തിരിക്കുന്നത്.

ഭൂമിയിലെ സമുദ്രനിരപ്പിൽ നിന്ന് ഈ ഒരു പരീക്ഷണത്തിന് ഭാഗമായ മർദ്ദം തയ്യാറാക്കാൻ പറ്റാത്തതുകൊണ്ട്, ആൽക്കലി ലോഹം ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ഭൂമിയിലെ മർദ്ധത്തേക്കാൾ  4.80 കോടി ഇരട്ടി മർദ്ദം ഉണ്ടെങ്കിലേ  ഈ പരീക്ഷണത്തിന് സാധിക്കുകയുള്ളൂ.  അതുകൊണ്ടാണ് ആൽക്കലിലോഹത്തെ മുൻനിർത്തി പരീക്ഷണം നടത്തിയത്.

നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പറ്റുന്ന  വിജയപരീക്ഷണമാണിത്. കാഴ്ചയിൽ എളുപ്പം എന്ന് തോന്നുമെങ്കിലും  വിശകലനമായ പഠനത്തിന് സാധ്യതയുള്ളതാണ്.

Exit mobile version