OPUSLOG

ട്വിറ്ററിൽ നിന്നും അഗർവാൾ പടിയിറങ്ങുന്നത് കോടീശ്വരനായി

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, ടെസ്ല സി. ഇ. ഒ, ഈലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയിരിക്കുന്നു. നിരവധി നീണ്ട ട്വിസ്റ്റുകൾക്ക് ശേഷമാണ് ഈ സംഭവം ഉണ്ടായത്. ട്വിറ്റർ ഏറ്റെടുക്കേണ്ടതിനെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയപ്പോൾ തന്നെ എല്ലാവരും പ്രതീക്ഷിച്ചിരുന്ന തീരുമാനം, ഏറ്റെടുത്ത ഉടനെ തന്നെ മസ്ക് നടപ്പിലാക്കുകയും ചെയ്തു. ട്വിറ്ററിന്റെ മുതിർന്ന എക്സിക്യൂട്ടീവുകളെ പുറത്താക്കുകായായിരുന്നു ആ നടപടി.

ട്വിറ്റർ സിഇഒ ആയിരുന്ന പരാഗ് അഗർവാൾ, കമ്പനിയുടെ ലീഗൽ അഡ്വൈസറും പോളിസി മേക്കറുമായിരുന്ന വിജയ ഗദ്ദെ, സിഎഫ്ഒ നെൽ സേഗൾ എന്നിവരെയാണ് കമ്പനി ഏറ്റെടുത്ത് മണിക്കൂറുകൾക്കുള്ളിൽ പിരിച്ച് വിട്ടത്. എന്നാൽ ജോലി പോയതിനു ശേഷവും, വമ്പൻ ഭാഗ്യമാണ് 2021 നവംബറിൽ ട്വിറ്റർ സിഇഒ ആയി ചുമതലയേറ്റ അഗർവാളിനെ കാത്തിരിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളിലൂടെ മനസ്സിലാക്കാനാകുന്നത്.

കമ്പനികൾ പിരിച്ചുവിടുന്ന എംപ്ലോയീസിന് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ അടങ്ങുന്ന ‘ഗോൾഡൻ പാരച്യുട്ട് ക്ലോസി’നു പുറമെ ട്വിറ്ററിൽ വ്യക്തമായ ഷെയറും അഗർവാളിനുണ്ട്. യു എസ്സിലെ, എസ്. ഇ. സി യുമായുള്ള ട്വിറ്റർ ഫില്ലിംഗ് പ്രകാരം 1,28,000 ട്വിറ്റർ ഷെയറുകളാണ് പരാഗിനുള്ളത്. ഇത് 7 മില്യൺ ഡോളറിനടുത്ത് (346.29 കോടി രൂപ ) വരും.

അഗർവാളിന് പുറമെ വിജയ ഗദ്ദേക്ക്  12.5 മില്യൺ ഡോളർ നഷ്ടപരിഹാരവും, അവരുടെ 623,156 ട്വിറ്റർ ഷെയറിന്റെ മൂല്യമായ  33 മില്യൺ ഡോളറും മസ്കിനു  കൊടുക്കേണ്ടതായി വരും. ഇവർ ഇരുവരും നേരിട്ട് കൈവശം വച്ചിരിക്കുന്ന ഈ ഷെയറുകൾക്ക് പുറമെ 1.8 മില്യൺ റെസ്ട്രിക്റ്റീവ് സ്റ്റോക്കും ഇവരുടെ കൈവശമുണ്ട്. ഇതിനാൽ തന്നെ പരാഗ് അഗർവാളിന് 50 മില്യണും, വിജയ ഗദ്ദേക്ക് 45 മില്യൺ കോമ്പെൻസേഷനും കിട്ടുന്നതാണ്.

2021 ഇൽ ജാക്ക് ഡോർസേ ട്വിറ്റർ സി. ഇ. ഒ സ്ഥാനത്ത് നിന്നും വിരമിച്ചത്തോടെയാണ് അഗർവാൾ ഈ സ്ഥാനത്തേക്ക് നിയമിതനാകുന്നത്. ഇദ്ദേഹത്തിന്റെ ഒരു വർഷത്തെ  ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും ചേർന്നാൽ 4.2 കോടി ഡോളർ ആണ് വരുന്നത്. ട്വിറ്ററിന്റെ ഓരോ ഷെയറിനും 54.20 ഡോളർ ആണ് മസ്ക് വാഗ്ദാനം ചെയ്ത തുക. ഇതെല്ലാം ചേർന്നാണ് ഇത്ര ഭീമമായ തുക അഗർവാളിന് കൊടുക്കേണ്ടി വരുന്നത്.

മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നുവെന്ന വാർത്തയോടൊപ്പം തന്നെ അഗർവാളിനെ പിരിച്ചുവിടാനുള്ള സാധ്യതയും ചർച്ചയായിരുന്നു. ട്വിറ്ററിന്റെ  മാനേജ്മെന്റ് കാര്യക്ഷമമല്ല എന്ന പരാതി മസ്കിനുണ്ടായിരുന്നു. അഗർവാളിന്റെ ലീക്കായ ചാറ്റുകൾ കൂടെയായപ്പോൾ അദ്ദേഹത്തോടുള്ള മസ്ക്കിന്റെ അനിഷ്ടം ഇരട്ടിക്കുകയും, ട്വിറ്റർ സ്വന്തമാക്കിയുടനെ സ്ഥാനത്ത് നിന്ന് നീക്കുന്നതിൽ കലാശിക്കുകയും ചെയ്തു.

Exit mobile version