OPUSLOG

“കണ്ണ് തള്ളിക്കുന്ന” റെക്കോർഡ്

നമ്മുടെ ശരീരഭാഗങ്ങൾക്കൊണ്ട് പ്രേത്യേക  ചേഷ്ട്ടകൾ ചെയ്യാൻ കഴിവുള്ളവരായിരിക്കും നമ്മൾ ഓരോരുത്തരും. ഇങ്ങനെ നമ്മുക്ക് പ്രത്യേകമായുള്ള കഴിവുകളും ഗിന്നസ് റെക്കോർഡിന് അർഹമാണ്. സിഡ്നി ഡി കർവെൽഹോ മെസ്ക്വിറ്റ ഇപ്പോൾ ഗിന്നസ് റെക്കോർഡിന് അർഹനായിരിക്കുന്നത് ഏറ്റവും കൂടുതൽ കണ്ണ് പുറത്തേക്ക് തള്ളിക്കാൻ കഴിവുള്ള വ്യക്തിയായാണ്. ടിയോ ചിക്കോ എന്നുകൂടി വിളിപ്പേരുള്ള ഇദ്ദേഹം ബ്രസീലിയനാണ്.

സ്വന്തം കണക്കുഴികളിൽ  നിന്നും നേതൃഗോളങ്ങൾ 18.2 മില്ലിമീറ്റർ (0.71 ഇഞ്ച് ) പുറത്തേക്ക് തള്ളിക്കാൻ മെസ്ക്വിറ്റയ്ക്ക് കഴിയും. നേത്രഗോളം കൺക്കുഴിയിൽ നിന്നും സാധാരണയിൽ കവിഞ്ഞു പുറത്തേക്ക് വരുന്ന ‘ഗ്ലോബ് ലുക്സാഷൻ ‘ എന്ന അവസ്ഥ ഇദ്ദേഹത്തിനുണ്ട്. പൂർണമായോ ഭാഗികമായോ ഉള്ള ഒപ്റ്റിക് നേർവിന്റെ പൊട്ടലോ, കണ്ണിന്റെ മസിലുകളുടെ അയവോ ആണ് ഈ അവസ്ഥക്ക് കാരണമാകുന്നത്.

തന്റെ 9-ആം വയസ്സിൽ മെസ്ക്വിറ്റ തന്റെ ഈ കഴിവ് തിരിച്ചറിഞ്ഞതായാണ് ഗിന്നസ് സൈറ്റിൽ പറയുന്നത്. കണ്ണാടിക്ക് മുമ്പിൽ നിന്ന് പല ചേഷ്ട്ടകൾ അദ്ദേഹം കാണിക്കുമായിരുന്നു. അപ്പോഴാണ്, തന്റെ കണ്ണ് മറ്റുള്ളവരേക്കാൾ പുറത്തേക്ക് തള്ളിക്കാനുള്ള കഴിവുള്ളതായി തിരിച്ചറിഞ്ഞത്. പിന്നീട് ഇത് കാണിച്ച് വീട്ടുകാരെയും കൂട്ടുകാരെയും മെസ്ക്വിറ്റ രസിപ്പിക്കുമായിരുന്നു. ഈ കഴിവിന്റെ പേരിൽ നിരന്തരം അഭിനന്ദനങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

തന്റെ ശരീരത്തിലെ ചില ഭാഗങ്ങളെ വിടുവിച്ചു കളയുന്ന അനുഭവമാണ് കണ്ണ് തള്ളുമ്പോളെന്ന് മെസ്ക്വിറ്റ പറയുന്നു. കണ്ണ് പുറത്തേക്ക് തള്ളി പഴയ നിലയിലേക്ക് ആകുന്നതിനു മുൻപ് അല്പസമയം, നേരിയ രീതിയിൽ കണ്ണ് കാണാതെയാകാറുണ്ട്. കൺഗോളങ്ങൾ, കാറ്റടിച്ച് വരളുന്നതിനാൽ തന്നെ, കണ്ണ് തള്ളുമ്പോൾ വലിയ പുകച്ചിലും അനുഭവപ്പെടാറുണ്ട്. നിലവിൽ 20-30 സെക്കന്റ്‌ വരെ കണ്ണ് പുറത്തേക്ക് തള്ളി പിടിക്കാൻ ഇദ്ദേഹത്തിനു കഴിയും.

കണ്ണുകൾക്ക് ആയവ് നൽകാനുള്ള മരുന്നുകൾ മെസ്ക്വിറ്റ ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും ഒരുപാട് നേരം ഈ നിലയിൽ തുടരാൻ ഇദ്ദേഹത്തിനാവില്ല.ഇത്തരം അവസ്ഥകളെ നമ്മൾ സ്വയം ചികിൽസിക്കാനോ, തിരുത്താനൊ ശ്രമിക്കാതെ, എത്രയും പെട്ടന്ന് വൈദ്യസഹായം തേടുന്നതാണ് നല്ലതെന്ന് ഈ മേഖലയിലെ വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു.

കണ്ണിന്റെ ഞരമ്പുകളെയും പേശികളെയും  ഗ്ലോബുലർ ലൂക്സാഷൻ തകരാരിലാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നിലവിൽ ഏറ്റവും കൂടുതൽ കണ്ണ് പുറത്തേക്ക് തള്ളാൻ കഴിവുള്ള റെക്കോർഡ് സ്ത്രീകളിൽ സ്വന്തമായിട്ടുള്ളത് അമേരിക്കക്കാരിയായ, കിം ഗുഡ്മാനാണ്. 12 മില്ലിമീറ്റർ (0.47 ഇഞ്ച് ) ആണ് ഇവർക്ക് കണ്ണ് തള്ളിക്കാനാകുന്നത്. 2007 നവംബർ 2 ഇനാണ് ഇസ്താൻബുള്ളിൽ വെച്ചാണ് കിം ഈ റെക്കോർഡ് ഇട്ടത്.

Exit mobile version