OPUSLOG

പേശികളിലെ വേദനയിൽ വലഞ്ഞ് സാമന്ത; ‘മയോസൈറ്റിസ്’ ശ്രദ്ധിക്കണം ഇതെല്ലാം

സാമന്തയ്ക്ക് മയോസൈറ്റിസ്? ഇത് എന്താണെന്ന് തിരിച്ചറിയാതെ ആരാധകർ. താനൊരു രോഗബാധിത ആണെന്നതിനേക്കാൾ, ഇത് എന്ത് രോഗമാണെന്ന് അറിയാനുള്ള  വ്യഗ്രതയിലാണ് ആരാധകർ. സാമന്ത തന്നെയാണ് ഈ വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. തൊട്ടു പിന്നാലെ ഇതിനെ സംബന്ധിച്ച്  ചർച്ചകൾ പെരുകിക്കൊണ്ടിരിക്കുകയാണ്.

എന്താണ് മയോസൈറ്റിസ്? ഇതൊരു രോഗമാണോ?  ഇത് സാമന്തയ്ക്ക് എങ്ങനെ വന്നു ? എന്നൊക്കെയാണ് ഇന്നത്തെ ചൂട് പിടിച്ച ചർച്ച. അതുകൊണ്ട് നമുക്കും അതിനെക്കുറിച്ച് തന്നെ സംസാരിക്കാം.

ശരീരത്തിലെ പേശികളെ ബാധിക്കുന്ന വീക്കമാണ് മയോസൈറ്റിസ്. പേശികളിൽ വരുന്ന വേദനയും  ബലക്കുറവുമാണ് ഇതിന്റെ പ്രധാന ലക്ഷണം. പ്രായഭേദമന്യേ എല്ലാവരിലും ഈ രോഗസാധ്യത ഉണ്ട്. ശ്വസനത്തിനും ഭക്ഷണം വിഴുങ്ങുന്നതിനും പല ബുദ്ധിമുട്ടുകളും ഇതിലൂടെ അനുഭവപ്പെടാം.

കുറച്ചുസമയം നിൽക്കുകയോ നടക്കുകയോ ചെയ്താൽ  ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ ഉറപ്പാക്കണം.

പലതരത്തിലുള്ള മയോസൈറ്റിസുണ്ട്. രണ്ട് തരമാണ് ഇതിൽ പ്രധാനം.

പോളിമയോസൈറ്റിസ്
ഇടുപ്പ് ,തോൾ, തുട എന്നിവിടങ്ങളിലെ പേശിയിലാണ് ഈ മയോസസൈറ്റിസ് ബാധിക്കുക. സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. 30 നും 60 നും പ്രായമധ്യേയാണ്  രോഗസാധ്യത.

സ്റ്റെപ്പ് കയറാനും ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാനും  സാധനങ്ങൾ എടുത്തുയർത്താനും  വളരെ ബുദ്ധിമുട്ടേണ്ടി വരുന്നു.

ഡെർമ്മമയോസൈറ്റിസ്
ത്വക്കിൽ വരുന്ന ചുവന്ന പാടുകളോടെയാണ് ഇത് കാണുക. സ്ത്രീകളിലും കുട്ടികളിലും ആണ് ഈ രോഗം കണ്ടുവരുന്നത്. എല്ലാ മയോസസൈറ്റിസിനും മേൽപ്പറഞ്ഞ ലക്ഷണങ്ങൾ തന്നെയാണുള്ളത് എങ്കിലും, ത്വക്കിൽ ചുവപ്പോ വയലറ്റോ നിറങ്ങളിൽ വരുന്ന പാടുകൾ  ഡെർമ്മ മയോസസൈറ്റിസ് ആണ്. മുഖം,കൈകൾ,നെഞ്ച്,പുറം  എന്നിവിടങ്ങളിലാണ് ഇത് കാണപ്പെടുന്നത്. പാടുകളിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടും.

ശരിയായ ചികിത്സയും വ്യായാമവുമുണ്ടെങ്കിൽ പെട്ടെന്ന് പരിഹരിക്കാൻ പറ്റുന്ന ഒരു രോഗമാണ് മയോസൈറ്റിസ്. രക്തം പരിശോധിച്ചാണ് രോഗം നിർണയിക്കുക. മേൽപ്പറഞ്ഞ സമാന ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ തന്നെ  ചികിത്സിക്കേണ്ടതാണ്.

Exit mobile version