OPUSLOG

മികച്ച വ്യക്തിത്വത്തിലൂടെ മെച്ചപ്പെട്ട ജീവിതം

മനുഷ്യന് സ്ഥിരമായ ഒന്നല്ല വ്യക്തിത്വം. നിരന്തരമായ നവീകരണത്തിലൂടെയും ശ്രമത്തിലൂടെയും നിലവിലുള്ള വ്യക്തിത്വത്തെ വളർത്തിയെടുക്കാനും കഴിയും. മാറിവരുന്ന ജീവിതസാഹചര്യങ്ങൾക്കനുസരിച് വ്യക്തിയുടെ വ്യക്തിത്വത്തിലും പ്രകടമായ മാറ്റങ്ങൾ വരാറുണ്ട്. ഏവർക്കും സ്വീകാര്യമായ വ്യക്തിത്വം നേടിയെടുക്കാൻ വേണ്ടി നമ്മുടെ പല സ്വഭാവരീതികളുടെ മേലും നിയന്ത്രണം ഏർപ്പെടുത്തിയാൽ മതിയാകും.

നല്ല കേൾവിക്കാരനാവുക :-
ഒരാൾ നമ്മോട് സംസാരിക്കുമ്പോൾ അയാളുടെ കണ്ണിൽ നോക്കി വാക്കുകളെ ഉള്ളിലേക്കെടുത്ത്, അയാൾ പറയുന്നതിനെ വിലമതിക്കുന്ന രീതിയിൽ കേട്ടിരിക്കുക. ഇത് സംസാരിക്കുന്നവനിൽ നമ്മെ കുറിച്ച് മതിപ്പുണ്ടാക്കാൻ സഹായിക്കുന്നു.

കൂടുതൽ വായിക്കുക,താല്പര്യങ്ങളെ വളർത്തിയെടുക്കുക :-
നിങ്ങളെത്ര മാത്രം വായിക്കുന്നതും കൂടുതൽ താല്പര്യങ്ങൾ ഉണ്ടാക്കിയെടുക്കുന്നതും വഴി, മറ്റുള്ളവർക്ക് നിങ്ങളിലുള്ള താല്പര്യം വർധിക്കുന്നു. പുതിയ ആളുകളെ പരിചയപ്പെടുമ്പോൾ നിങ്ങളുടെ അറിവുകൾ പരസ്പരം പങ്കു വെയ്ക്കാൻ ശ്രമിക്കുക.

നല്ല ഒരു പ്രാസംഗികാനാവുക :-
നിങ്ങളുടെ വർത്തമാനം നിങ്ങൾക്കെത്ര വായനയും അറിവും ഉണ്ടെന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ അറിവ് മറ്റുള്ളവരിലേക്കെങ്ങനെ എത്തിക്കാമെന്നാണ് സംസാരിക്കുമ്പോൾ നോക്കേണ്ടത്. ഇതോടൊപ്പം മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന പുതിയ അറിവുകളെയും വിലമതിക്കുക.

വ്യക്തമായ നിലപാടുകൾ എടുക്കുക :-
യാധൊരുവിധ അഭിപ്രായങ്ങളോ, തീരുമാനങ്ങളോ ഇല്ലാത്തവരോട് സംസാരിക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഒരാൾ മാത്രം അഭിപ്രായങ്ങൾ പറയുന്ന സംഭാഷണവും മുന്നോട്ട് കൊണ്ടുപോവാൻ ബുദ്ധിമുട്ടാണ്. അതിനാൽ നിങ്ങള്ക്ക് ശെരിയെന്നു തോന്നുന്ന കാര്യങ്ങൾ ഉറക്കെ വ്യത്യമായി പറയുക.

പുതിയ ആളുകളെ പരിചയപ്പെടുക:-
നിങ്ങളിൽ നിന്നും വ്യത്യസ്തരായ ആളുകളുമായി പരിചയപ്പെടുക. ഇത് നിങ്ങളുടെ വ്യൂ പോയിന്റ് വിപുലമാക്കാനും പുതിട്ട കാര്യങ്ങൾ പഠിക്കാനും സഹായിക്കും.

അവനവനെ നന്നായി അറിയുക:-
ഓരോ വ്യക്തിയും വ്യത്യസ്തനാണെന്ന് മനസ്സിലാക്കുക. മറ്റുള്ളവരെ അനുകരിക്കാതിരിക്കുക. താൻ പറയുന്ന കാര്യങ്ങളിൽ ഉറച്ച് നിൽക്കുക.

ജീവിതത്തെ പോസിറ്റീവ് ആയി സമീപിക്കുക:-
എല്ലാറ്റിനെ ചൊല്ലിയും പരാതിപ്പെടാരുതിരിക്കുക. സ്വന്തം ഊർജം മറ്റുള്ളവരിലേക്കും പകർത്തികൊടുക്കുക. മറ്റുള്ളവരിൽ മുഷിച്ചിലുകൾ ഉണ്ടാക്കരുത്.

കൂടെയുള്ളവരെ സപ്പോർട്ട് ചെയ്യുക :-
പിന്തുണ ആവശ്യമുള്ളവരെ ആത്മാർത്ഥമായി സഹായിക്കുക. തളർന്നിരിക്കുന്നതിൽ നിന്നും ഉയർന്നു വരാൻ സഹായിക്കുകയും, നമ്മെ വിശ്വസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സുഹൃത്തിനെയാണ് ഏവർക്കും വേണ്ടത്. മികച്ച വ്യക്തിത്വത്തിലൂടെ മെച്ചപ്പെട്ട ജീവിതം.

Exit mobile version