OPUSLOG

ഗ്യാസ് ബുക്കിങ് നിയമങ്ങൾക്ക് മാറ്റം

നവംബർ 1 മുതൽ ഗ്യാസ് ബുക്കിങ് സംവിധാനത്തിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ സാധാരണക്കാരനെ വലയ്ക്കുമെന്ന് റിപ്പോർട്ടുകൾ. പാചക വാതക വില കുതിച്ചുയർന്നതിന് പിന്നാലെ വരാൻ പോകുന്ന നിയമങ്ങൾ, ജനങ്ങൾക്ക് വലിയ തലവേദനയാകുമെന്നാണ് കരുതുന്നത്.

പുതിയതായി സിലിണ്ടർ ബുക്ക്‌ ചെയ്യുന്നവർക്ക്, ബുക്കിങ് ഉറപ്പാക്കുന്ന മെസ്സേജിനോടൊപ്പം, ഒരു വൺ ടൈം പാസ്സ്‌വേർഡും (OTP ) രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരും. സിലിണ്ടർ ഡെലിവറിയുടെ സമയത്ത് ഈ ഒ. ടി. പി നമ്പർ നൽകണം. പാചകവാതകത്തിന് ഇനിയും വില കൂടുന്നതിനുള്ള സാധ്യതയും ഉണ്ട്.

പോളിസിയെടുക്കുന്നതിനായുള്ള മാനദണ്ഡമായ  കെ. വൈ. സി (know your customer) യും നവംബർ 1 മുതൽ നിർബന്ധമാക്കുകയാണ്. IRDAI (Insurance Regulatory and Development Authority of India) ഇറക്കിയ വിജ്ഞാപനത്തിൽ ജനറൽ ഇൻഷുറൻസിനും ആരോഗ്യ ഇൻഷുറൻസിനും ഇനിമുതൽ KYC പരിശോധന നിർബന്ധമാണെന്ന് പറയുന്നു.

ഇതിനു പുറമെ നിലവിൽ വരുന്ന മാറ്റം GST റിട്ടേണിന് വേണ്ടിയുള്ള HSN കോഡ് ആണ്. ടാക്സ് അടക്കുന്നവരിൽ അഞ്ചുകോടിയിൽ താഴെ വിറ്റുവരവുള്ളവർ ജി. എസ്. ടി റിട്ടേണിൽ നിർബന്ധമായും നാല് അക്ക എച്. എസ്. എൻ കോഡ് നൽകണം.

Exit mobile version