OPUSLOG

വാഹനങ്ങളിലേക്ക്  കുരച്ചു ചാടുന്ന അപകടം ; യാത്രികർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തെരുവ്നായ ശല്യം ഗണ്യമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്ന്. മനുഷ്യന്മാരെ മാത്രമല്ല, ഇവർ വാഹനങ്ങളുടെ പിന്നാലെയും ഓടുന്നുണ്ട്. കൂട്ടമായും ഒറ്റയ്ക്കും ഇവ വാഹനങ്ങളുടെ പിന്നാലെ ഓടുന്നുണ്ട്. പലതരത്തിലുള്ള അപകടങ്ങൾക്കും ഇത് കാരണമാകുന്നു. അത്തരം അപകടങ്ങൾ ഇപ്പോൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതെന്തുകൊണ്ടാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

നമ്മുടെ വീട്ടിൽ പുതിയ ഒരാൾ വന്നാൽ നായ്ക്കൾ എന്തായാലും കുരയ്ക്കും. അവരിലെ അപരിചിതത്വമാണ് ഇതിനുപിന്നിൽ. ഇതേ കാരണം കൊണ്ടും ഇവർ വാഹനങ്ങളുടെ പിന്നാലെ ഓടുന്നു.

അതുപോലെ നായ്ക്കൾ അവരുടെ പരിധിക്കുള്ളിലേക്ക് മറ്റൊന്ന് കടന്നുകയറാൻ ശ്രമിക്കുന്നതിനെ എതിർക്കുന്നതും ഇങ്ങനെയാണ്. നായ്ക്കൾ പരിസരത്തുള്ള വാഹനങ്ങളിൽ  മൂത്രമൊഴിച്ചു വയ്ക്കുന്നത് കാണാം. മൂത്രത്തിന്റെ മണത്തിലൂടെയാണ് അപരിചിതമായ വാഹനങ്ങളാണ് കടന്നുവരുന്നത് എന്ന് അവർക്ക് മനസ്സിലാകുന്നത്.

എന്നാൽ എല്ലാം നായ്ക്കളും ഇതേ അർത്ഥത്തിലല്ല  വാഹനങ്ങൾക്ക് പിറകെ ഓടുന്നത്. വിരസത അനുഭവിക്കുന്ന നായ്ക്കൾ അതു മാറുന്നതിനു വേണ്ടി,  ഇതൊരു തമാശയായി എടുക്കുന്നു. അങ്ങനെ വാഹനങ്ങൾക്ക് പിന്നാലെ ഓടുമ്പോൾ അവർ സന്തോഷിക്കുന്നു.

വലിയ ശബ്ദങ്ങൾ ഇഷ്ടപ്പെടാത്തതാണ് മറ്റൊന്ന്. വലിയ ശബ്ദവുമായി വാഹനങ്ങൾ ഓടുമ്പോൾ, അവ തങ്ങളെ ആക്രമിക്കാൻ വരികയാണെന്ന ധാരണ  നായ്ക്കളിൽ ഉടലെടുക്കുകയും  അതിൽ നിന്ന്  രക്ഷപ്പെടാനുള്ള പ്രതിരോധമായാണ് വാഹനങ്ങൾക്ക് പിന്നാലെ ഓടുന്നത്.

മനുഷ്യർക്ക് കേൾക്കാൻ പറ്റാത്ത ശബ്ദങ്ങൾ   ജീവികൾക്ക് കേൾക്കാൻ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്.  അതുകൊണ്ടുതന്നെ അസ്വാഭാവികമായി അനുഭവപ്പെടുന്ന ശബ്ദങ്ങൾ കേൾക്കുമ്പോൾ ഇവർ കുരച്ച് പിന്നാലെ ഓടുന്നു.

വാഹനങ്ങളിലെ ടയർ കറങ്ങുന്നത് ഒരു കളിപ്പാട്ടം എന്നപോലെയാണ് നായ്ക്കൾക്ക് തോന്നുക. തങ്ങൾക്ക് കളിക്കാനുള്ള സമയമാണിതെന്ന തോന്നൽ ഉടലെടുക്കാൻ ഇത് കാരണമാകുന്നു. കളിപ്പാട്ടത്തിനു പിന്നാലെയാണ് തങ്ങൾ ഓടുന്നതെന്ന് അവർ കരുതുന്നു.

ഇത്തരത്തിൽ പലവിധ കാരണങ്ങളും ഇതിന് പിന്നിലുണ്ട്. നായ്ക്കൾക്ക് കളിപ്പാട്ടവും പന്തുമായി തോന്നിപ്പിക്കും എങ്കിലും അതിലിരിക്കുന്ന ഓരോരുത്തരുടെ ജീവനും വലിയ അപകടങ്ങളിലേക്കാണ് ചെന്നെത്തുന്നത്. അതുകൊണ്ടുതന്നെ പരമാവധി ശ്രദ്ധിച്ച് യാത്ര ചെയ്യുക. രാത്രികളിലാണ് കൂടുതലും ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതുകൊണ്ട് രാത്രി സഞ്ചാരങ്ങളിൽ പരമാവധി സൂക്ഷ്മതയോടെ പോവുക.

Exit mobile version