കൂട്ട പിരിച്ചുവിടലിന് സാധ്യത
ട്വിറ്റർ ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽ പുതുക്കിയ ഭരണപരിഷ്കരണങ്ങളോട് മസ്ക്. കഴിഞ്ഞദിവസം ട്വിറ്റർ പണിമുടക്കിയിരുന്നു. അതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മസ്കിന്റെ പരിഷ്കരണങ്ങൾ പുറത്തുവരുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ട്വിറ്റർ ആസ്ഥാനത്ത് പലവിധ മാറ്റങ്ങളും പ്രകടമായിട്ടുണ്ട്. ചിലവ് ചുരുക്കാനുള്ള പല പരിശ്രമങ്ങളുടെയും ഭാഗമായി ഒരു കൂട്ടപിരിച്ചുവിടൽ തന്നെ ട്വിറ്ററിൽ അരങ്ങേറാൻ പോവുകയാണ്. ഇതിന്റെ മുന്നോടിയായിട്ടാണ് കഴിഞ്ഞദിവസം ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിൽ ട്വിറ്റർ പണിമുടക്കിയത്.
പല രീതിയിലാണ് ട്വിറ്ററിന്റെ പണിമുടക്ക് പ്രകടമായിരുന്നത്. മൊബൈൽ ആപ്പിലെ ട്വിറ്റർ വർക്ക് ചെയ്യുന്നുണ്ട്. എന്നാൽ വെബ്സൈറ്റിൽ കിട്ടുന്നില്ല എന്നും, വെബ്സൈറ്റ് കാണിക്കുന്നുണ്ടെങ്കിലും ട്വിറ്റ് വരുന്നില്ല എന്നുമാണ് പരാതികൾ ഉയർന്നുവന്നത്. ശരിയായ കണക്ക് പ്രകാരം 94% ഉപയോക്താക്കൾക്കും ട്വിറ്റർ വെബ്സൈറ്റിൽ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. 6% ആണ് മൊബൈൽ പ്രശ്നങ്ങൾ നേരിട്ടത്.
ഇതിനുമുമ്പേതന്നെ 50% തൊഴിലാളികളെ പിരിച്ചുവിടാൻ പോവുകയാണെന്ന് മസ്ക് നിർദ്ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കൂട്ടമായുള്ള പിരിച്ചുവിടൽ നടത്തുമെന്ന് കാണിച്ചിട്ടുള്ള ഇമെയിൽ മസ്ക് തന്നെ ജീവനക്കാർക്ക് അയച്ചിരുന്നു. ഇത് ജീവനക്കാരെ മാത്രമല്ല, ട്വിറ്ററിന് വലിയ സംഭാവനകൾ നൽകിയ പല വ്യക്തികളെയും ബാധിക്കും. കമ്പനിയുടെ ലാഭത്തിനും നിലനിൽപ്പിനും ഇത് നടത്തിയ മതിയാകൂ എന്ന ഖേദത്തോടെയാണ് ഇമെയിൽ അയച്ചിരിക്കുന്നത്.
അതേ ദിവസം തന്നെ വ്യക്തിഗതമായ ഇമെയിലും എല്ലാവർക്കും അയക്കുമെന്നും അവരവരുടെ സ്പാം ഫോൾഡർ ശരിയായി പരിശോധിക്കാണമെന്നും ഇമെയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇത്തരമൊരു നയം നടപ്പാക്കുന്നതിലൂടെ പലവിധത്തിലുള്ള മാറ്റങ്ങൾ ട്വിറ്ററിൽ കാണാമെന്നും, താൽക്കാലികമായി ഓഫീസുകൾ അടച്ചിടുമെന്നും മസ്ക് പറയുന്നുണ്ട്.അതുകൊണ്ടുതന്നെ പതിവുപോലെ ട്വിറ്റർ ഉപയോഗം ചില സാഹചര്യങ്ങളിൽ നടക്കണമെന്നില്ല.