OPUSLOG

പണം കൊയ്യാം ടിക്ടോകിലൂടെ ; ദിവസ വരുമാനം 20.57 കോടി രൂപ

ചുരുങ്ങിയ കാലയളവുകൊണ്ട് വൻ ജനപ്രീതി നേടിയ ഒരു സാമൂഹ്യ മാധ്യമമാണ് ടിക്ടോക്. മറ്റ് സാമൂഹ്യ മാധ്യമങ്ങളെപ്പോലെ ഒരു സമയത്ത് നിറഞ്ഞാടുകയും പിന്നീട് നാമാവശേഷം ആവുകയും ചെയ്യുന്ന  മറ്റു ആപ്പുകളെ പോലെ അല്ല ടിക് ടോക്. വളരെ മികച്ച രീതിയിൽ പെർഫോമൻസ് കാഴ്ചവെച്ച്  മുഖ്യ സാമൂഹ്യ മാധ്യമങ്ങളിൽ മുൻനിരയിൽ എത്തിയിരിക്കുകയാണ് ടിക്ടോക്.

വരുമാനം നേടുന്നതിൽ മുന്നിലാണ് താരം. ഒക്‌ടോബർ 27 ന് ഫിൻബോൾഡ് പുറത്തുവിട്ട ഡേറ്റ പ്രകാരം 2022 സെപ്റ്റംബറിൽ പ്രതിദിനം 25 ലക്ഷം ഡോളർ (ഏകദേശം 20.57 കോടി രൂപ ) ആണ് ടിക്ടോകിലൂടെ സമ്പാദിച്ചത്. അതായത്, ഒരു മണിക്കൂറിൽ 104,000 ഡോളർ എന്ന കണക്കിൽ. ഇത് പ്രകാരം ഒരു മാസം 7.58 കോടി ഡോളറാണ്  വരുമാനം.

ഇതിലൂടെ മാത്രമല്ല ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും വരുമാനം നേടുന്നതിൽ മുൻഗണനയിലാണ് ടിക്ടോക്. 3.51കോടി ഡോളറാണ് പ്ലേ സ്റ്റോറിലെ വരുമാനം. ഇത് ആപ്പിൾ സ്റ്റോറിൽ  4.06 ആണ് വരുമാനം. മറ്റു മുൻനിര വരുമാനം ആപ്പുകൾ എല്ലാം ഉണ്ടെങ്കിലും ടിക്കടോകിന് ലഭിച്ചത് വൻ സ്വീകാര്യതയാണ്.

കോടികളുടെ വരുമാനമാണ് ഇതിലൂടെ പലരും നേടിയെടുക്കുന്നത്. ഇതുകൊണ്ടാണ് ടിക്ടോകിനെ പണം കൊയ്യാനുള്ള  മികച്ച മാർഗ്ഗമാക്കി മാറ്റിയത്.

Exit mobile version