OPUSLOG

ഖത്തർ ലോകകപ്പ് : ബ്രസീൽ ടീമിൽ ഇനി ഇവരില്ല ; ഫിർമിനോ പുറത്ത്

ഖത്തർ : നീണ്ട കാത്തിരിപ്പിനൊടുവിൽ  ഖത്തറിലേക്ക് ഫുട്ബോൾ ഇതിഹാസങ്ങൾ പറന്നിറങ്ങുകയാണ്. ലോകകപ്പിനായുള്ള അവസാനഘട്ട ഒരുക്കത്തിലാണ്.

ഓരോ ടീമും തങ്ങളുടെ അവസാനഘട്ട പ്രഖ്യാപനത്തിലാണ്. കഴിഞ്ഞ ദിവസമാണ് ബ്രസീൽ ടീമിന്റെ  പ്രഖ്യാപനം നടന്നത്. 26 അംഗങ്ങൾ ഉൾപ്പെടുന്ന ടീമിനെ  പരിശീലകൻ ടിറ്റെയാണ് പ്രഖ്യാപിച്ചത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ പരിശീലകനായിരുന്ന റിക്കാർഡോ ഗോമസാണ് സഹപരിശീലകൻ.

9 സ്ട്രൈക്കർമാറെ ഉൾപ്പെടുത്തിയ ലിസ്റ്റിൽ  ഫി​ലി​പ്പ് കു​ട്ടീ​ന്യോയും റോ​ബ​ർ​ട്ടോ ഫി​ർ​മി​നോയും ഇല്ല. ആസ്റ്റർ വില്ലയുടെ  അക്കാറ്റിങ് മിഡ്ഫീൽഡർ ആയ  കുട്ടീന്യോ പരിക്കുമൂലമാണ് പുറത്താക്കപ്പെട്ടത്. 

ഇവർക്ക് പകരം 39 കാരനായ ഡാനി ആൽവസ്  ഡിഫൻഡറായി ടീമിൽ കയറിയിട്ടുണ്ട്. നവംബർ 24നാണ് ബ്രസീലിന്റെ ആദ്യ മത്സരം. സെർബിയക്കെതിരെയാണ് മത്സരം. അ​ലി​സ​ൺ, എ​ഡേ​ഴ്‌​സ​ൺ, വെ​വ​ർ​ട്ട​ൺ, ഡി​ഫ​ൻ​ഡ​ർ​മാ​ർ: അ​ല​ക്‌​സ് സാൻഡ്രോ എന്നിവരാണ് ഗോൾവലയം കാക്കുന്നത്.

റിയോയിലെ ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ആസ്ഥാനത്താണ് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 26 പേരിൽ  16 പേർ ഇതുവരെ ലോകകപ്പ് കളിക്കാത്തവരാണ്. ആറാം ലോകകപ്പ് ലക്ഷ്യമിട്ടെത്തുന്ന മുൻനിര ടീം ആണ് ബ്രസീൽ. ഇതുവരെയുള്ള 21 ലോകകപ്പുകളിൽ കളിച്ച ഏക ടീമും ബ്രസീലാണ്.

Exit mobile version