OPUSLOG

ഉപഭോക്താക്കളെ തേടിയെത്തുന്ന ‘ഓൺലൈൻ വായ്പകൾ’ ; ഒളിഞ്ഞിരിക്കുന്ന ചതികൾ തിരിച്ചറിയണം

ഓൺലൈനിലൂടെ ചതിക്കപ്പെടുന്നവരുടെ ലിസ്റ്റ് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ലോൺ എടുക്കുന്നതിന് ആയാലും  മറ്റ് സാമ്പത്തിക ഇടപാട് ആയാലും  ഓൺലൈനിൽ ആണ് എല്ലാവരും ചെയ്യുന്നത്. അതുകൊണ്ടുതന്നെ നിരവധി ആപ്പുകളിൽ നിന്നും സൈറ്റുകളിൽ നിന്നും ഒരുപാട് മെസ്സേജസ്  നമുക്ക് ലഭിക്കാറുണ്ട്.

എന്നാൽ, ഇത്തരത്തിൽ വരുന്ന മെസ്സേജുകളിൽ  പലതിലും ചതി ഒളിഞ്ഞിരിക്കുന്നുണ്ട്. അത് തിരിച്ചറിയുമ്പോഴേക്കും നമ്മളൊക്കെ കെണിയിൽ വീണിട്ടുണ്ടാകും. അതുകൊണ്ട് ഓൺലൈനിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾ  എപ്പോഴും ശ്രദ്ധിക്കണം.

ബാങ്കിലൂടെയുള്ള ലോൺ ഇടപാടുകൾക്ക് കാലതാമസം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ഡിജിറ്റൽ വായ്പ ആപ്പുകൾ  വളർന്നുകൊണ്ടിരിക്കുന്നത്.

ആർബിഐ വർക്കിംഗ് ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ  1100  ആപ്പുകളിൽ 600 എണ്ണം  നിയമവിരുദ്ധമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒട്ടുമിക്കതും ചൈനീസ്  സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് . അനധികൃത ലോൺ ആപ്പുകൾ ആണ് ഇവയിൽ പലതും. ആയതിനാൽ ഇവയെല്ലാം തന്നെ റിസർവ് ബാങ്കിന്റെയും  കേന്ദ്രസർക്കാരിന്റെയും നിരീക്ഷണത്തിലാണ്.

 ഈയൊരു സാഹചര്യത്തിലാണ് നിയമപരമായ ആപ്പുകളുടെ ലിസ്റ്റ് തയ്യാറാക്കാൻ ആർബിഐ ഒരുങ്ങുന്നത്. ഇതുറപ്പാക്കുന്നതിന്  ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും കൂടെയുണ്ട്.

ഇങ്ങനെ വായ്പ എടുക്കുമ്പോൾ, ഒരു അടവ് മുടങ്ങുമ്പോഴേക്കും പിഴ കൊടുക്കേണ്ടി വരികയും  ഉയർന്ന പലിശ ഈടാക്കുകയും ചെയ്യുന്നു. മാത്രമല്ല,  ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ അത് ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങൾ , ചിത്രങ്ങൾ എന്നിവയും ഇവരിൽ എത്തുന്നു.

ചുരുങ്ങിയ സമയം കൊണ്ട് വായ്പ ഇടപാടുകൾ, ആകർഷിക്കുന്ന പലിശ നിരക്കിൽ  കയ്യിൽ എത്തുമ്പോൾ ആരായാലും അതിൽ വീണു പോകും. ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ, വായ്പ തിരിച്ചടയ്ക്കുന്നത് ഉപയോക്താവിന്റെ  ക്രെഡിറ്റ് സ്കോറും പേയ്മെന്റുകളും മുൻനിർത്തിയാണ്. ഓൺലൈനിൽ ലോൺ എടുക്കുമ്പോൾ ഉപയോക്താവിന്റെ  ഈ വിവരങ്ങൾ ഒന്നും ചോദിക്കുന്നില്ല എങ്കിൽ അത് ഫേക്ക് ആണ്. മുൻകൂറായി പണം ഈടാക്കുന്ന ആപ്പുകളിലൂടെയും വായ്പ എടുക്കരുത്. നിയമപരം അല്ലാത്തതുകൊണ്ടാണ്  ഇത്തരം കാര്യങ്ങൾ വരുന്നത്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്, ഏത് ആപ്പിൽ നിന്നാണോ എടുക്കുന്നത്,  അത് റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ശ്രദ്ധിക്കണം. ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് അതിന്റെ എല്ലാ വിശദാംശങ്ങളും മനസ്സിലാക്കിയിരിക്കണം.

 ഇനി സുരക്ഷിതമാണെങ്കിലും, ഉപയോക്താവിന്റെ ഫോണിലെ മറ്റു വ്യക്തിഗത കാര്യങ്ങളിലേക്ക് ഉള്ള പെർമിഷനുകൾ ബ്ലോക്ക് ചെയ്യണം. ഡാറ്റ നഷ്ടപ്പെട്ടാൽ അതുവഴി ബ്ലാക്ക്മെയിൽ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏതെങ്കിലും തരത്തിൽ കെണിയിൽ കുടുങ്ങിയാൽ,  അതാരും അറിയാതെ തീർക്കാൻ ശ്രമിക്കാതെ ഉടനെ സൈബർ സെല്ലിൽ പരാതി കൊടുക്കേണ്ടതാണ്.

 പരമാവധി ബാങ്കുകളിലൂടെ തന്നെ സാമ്പത്തിക ഇടപാടുകൾ നടത്താൻ എല്ലാവരും ശ്രദ്ധിക്കുക. എച്ച് ഡി എഫ് സി ബാങ്കുകളിൽ എല്ലാം  ഒറ്റ ദിവസം കൊണ്ട് തന്നെ വായ്പ എടുക്കാവുന്ന പദ്ധതികളുണ്ട്. അതുകൊണ്ട് ബാങ്കിലെ  വിവരങ്ങൾ അറിഞ്ഞതിനു ശേഷം  ഓൺലൈനിലേക്ക് തിരിയുക.

ഡിജിറ്റൽ വായ്പകൾ  എല്ലാം ചതിക്കപ്പെടും എന്നല്ല. ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ മേൽ പറഞ്ഞിട്ടുണ്ട്.  അവയെല്ലാം ആപ്പുകളിൽ പരിശോധിച്ചതിനുശേഷം ഡൗൺലോഡ് ചെയ്യാനും വ്യക്തിഗത വിവരങ്ങൾ കൊടുക്കാനും പാടുള്ളു.

Exit mobile version