OPUSLOG

AIBEA പണിമുടക്ക് ; നവംബർ 19 ന് ബാങ്കിങ് രംഗത്ത് സ്തംബനത്തിനു സാധ്യത

രാജ്യത്ത്, AIBEA ( ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ) നവംബർ 19 ന് നടത്തുന്ന പണിമുടക്ക്, എല്ലാ ബാങ്കിങ് സേവനങ്ങളെയും ബാധിക്കാൻ സാധ്യത. യൂണിയൻ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ബാങ്കുകളുടെ നടപടികൾക്കെതിരെ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ബാങ്കിങ്, എ. ടി. എം സേവനങ്ങൾ പൂർണമായോ ഭാഗികമായോ തടസ്സപ്പെട്ടേക്കും.

സമീപ കാലങ്ങളിൽ ബാങ്കുകളുടെ ഭാഗത്ത് നിന്നും യൂണിയൻ അംഗങ്ങളെ മനപ്പൂർവ്വം ഉപദ്രവിക്കുന്ന നടപടികൾ വർധിച്ചിട്ടുണ്ടെന്നും, ഒരു പ്രത്യേക വിഭാഗത്തിനെതിരെയുള്ള ഈ പ്രവർത്തികൾ അനുവദിക്കാനാകില്ലെന്നും AIBEA ജനറൽ സെക്രട്ടറി സി. എച്. വെങ്കടാചലം പറഞ്ഞു.

‘യൂണിയൻ അംഗങ്ങളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ അക്രമണങ്ങൾക്കെല്ലാം ഒരു പൊതുവായ സ്വഭാവവും, അതിനു പിന്നിൽ ഭ്രാന്തമായ ചിന്തകളുമുണ്ട്. ഇതിനെ AIBEA ഒരുമിച്ച് നിന്ന് ചെറുക്കും.’ അദ്ദേഹം പറഞ്ഞു.

സോനാലി ബാങ്ക്,ഫെഡറൽ ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടഡ് ബാങ്ക്, MUFG ബാങ്ക് എന്നിവ തുടർച്ചയായി  യൂണിയൻ നേതാക്കളെ  സർവീസിൽ നിന്നും പിരിച്ചുവിടുന്നുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര പോലുള്ള ഗവണ്മെന്റ് ബാങ്കുകൾ യൂണിയൻ അംഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുകയും, കാനറാ ബാങ്ക്, IDBI ബാങ്ക് എന്നിവർ, യൂണിയൻ അംഗങ്ങളെ തഴഞ്ഞ് പുറമെ നിന്നും എംപ്ലോയീസിനെ എടുക്കുകയും ചെയ്യുന്നു.

വിവേചനരഹിതമായ ട്രാൻസ്ഫറുകൾ നടത്തുന്ന സെൻട്രൽ ബാങ്ക് മാനേജ്മെന്റ് ‘ജംഗിൾ രാജ് ‘ നടപ്പിലാക്കുന്നുവെന്നും വെങ്കടാചലം പറഞ്ഞു.ഉഭയകക്ഷി, ബാങ്ക് ലെവൽ സെറ്റിൽമെന്റുകൾ ലംഘിച്ചുകൊണ്ട് 3,300 ഇൽ അധികം ക്ലറിക്കൽ സ്റ്റാഫുകളെ ഒരു സ്റ്റേഷനിൽ നിന്നും മറ്റൊന്നിലേക് ബാങ്കുകൾ ട്രാൻസ്ഫർ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പണിമുടക്കിനു മുന്നോടിയായി,വ്യത്യസ്തമായ പല പ്രതിഷേധ പരിപാടികൾക്കും AIBEA തയ്യാറാകുന്നുണ്ട്.

നവംബർ 19, മൂന്നാം ശനിയാഴ്ചയായതിനാലും, ബാങ്കിന് പ്രവർത്തിദിവസം ആയതിനാലും,കസ്റ്റമർസിന് യാധൊരുവിധ ബുദ്ധിമുട്ടുകലുമില്ലാതിരിക്കാനുള്ള എല്ലാ നടപടികളും കൈകൊള്ളുമെന്നു ബാങ്കുകൾ അറിയിച്ചിട്ടുണ്ട്. AIBEAയുമായി സമാധാന ചർച്ചകൾക്കും ബാങ്കുകൾ തയ്യാറെടുക്കുന്നുണ്ട്.പണിമുടക്കിനു ശേഷം വരുന്ന ഞായറാഴ്ച എ. ടി. എമ്മുകളിൽ പണം കുറവാകാനുള്ള സാധ്യത ജനങ്ങൾ മുൻകൂട്ടി കാണണം.

Exit mobile version