OPUSLOG

‘ കനേഡിയൻ കുമാർ ‘ : വിമർശനങ്ങൾക്കും പരാജയങ്ങൾക്കും നടുവിൽ ബോളിവുഡ് താരം അക്ഷയ് കുമാർ

മുംബൈ : കനേഡിയൻ പാസ്പോർട്ട് ഉള്ളതുകൊണ്ട് താൻ ഇന്ത്യക്കാരൻ അല്ലാതെ ആവുകയില്ല എന്ന് പറഞ്ഞുകൊണ്ട്  ബോളിവുഡ് നടൻ അക്ഷയ് കുമാർ.

പാസ്പോർട്ട് കൊണ്ട് പൗരത്വത്തെ വിലയിരുത്തരുതെന്നും അക്ഷയ് കുമാർ പറഞ്ഞു. കഴിഞ്ഞദിവസം ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിക്കിടയാണ്  കടുത്ത വിമർശനങ്ങൾക്ക്  അക്ഷയ്കുമാറിന് ഇരയാകേണ്ടി വന്നത്.

സിനിമാലോകത്തെ തുടർച്ചയായുള്ള പരാജയമാണ് തന്നെ കനേഡിയൻ പാസ്പോർട്ട് എടുക്കാൻ പ്രേരിപ്പിച്ചതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം റിലീസ് ആയ 4 ചിത്രങ്ങളും  പരിപൂർണ്ണ പരാജയം ആയിരുന്നു എന്ന്   വേദനയോടെയാണ് പങ്കുവെച്ചത്.

9 വർഷം മുമ്പാണ് കനേഡിയൻ പാസ്പോർട്ട് എടുത്തത്. സിനിമാ ലോകത്തെ പരാജയവും  മറ്റു ചില വ്യക്തിപരമായ കാരണങ്ങളും ഉള്ളതിനെ തുടർന്നാണ്  കനേഡിയൻ പാസ്പോർട്ട് എടുക്കേണ്ടി വന്നത്. ശേഷം 2019 ഇന്ത്യൻ പാസ്പോർട്ട് എടുക്കാൻ താരം ശ്രമിച്ചെങ്കിലും, കോവിഡ് കാരണം അത് നടന്നില്ല.

കനേഡിയൻ പാസ്പോർട്ടിന്റെ പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിയെങ്കിലും വൻ വിമർശനങ്ങളാണ് അക്ഷയ്കുമാർ നേരിട്ടുകൊണ്ടിരിക്കുന്നത്.  അതിൽ വളരെയധികം വേദന ഉണ്ടെന്നും  താരം തുറന്നുപറഞ്ഞു.

കനേഡിയൻ കുമാർ എന്നുവരെ വിളിച്ചു ആക്ഷേപിച്ചുവെന്നും വെളിപ്പെടുത്തി. താൻ ഇന്ത്യക്കാരൻ ആണെന്ന് തെളിയിക്കാൻ പാസ്പോർട്ട് കാണിക്കണമെന്ന് പരാമർശം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് അക്ഷയ് കുമാർ മാധ്യമങ്ങൾക്ക് മുൻപിൽ തുറന്നു പറഞ്ഞു.

ബോളിവുഡിൽ കൂടുതൽ പ്രതിഫലം വാങ്ങിയിരുന്നു ഒരാളായിരുന്നു അക്ഷയ് കുമാർ.  എന്നാൽ നിരന്തരമായ സിനിമ പരാജയം പ്രതിഫലത്തുകയിൽ നിന്ന് 30-40% വരെ കുറച്ചെന്നും അക്ഷയ് കുമാർ വ്യക്തമാക്കി.

Exit mobile version