OPUSLOG

ലോകകപ്പിന് മുന്നോടിയായി മെസ്സിയുടെ അർജന്റീന അബുദാബിയിൽ

മെസ്സി നയിക്കുന്ന, മികച്ച കളിക്കാരോട് കൂടിയ അർജന്റീന ടീം ഖത്തർ വേൾഡ് കപ്പിന് മുന്നോടിയായി അബുദാബിയിലെത്തി. 1978 നും 1986 നും ശേഷമുള്ള തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യം വച്ചാണ് അർജന്റീന ഇത്തവണ ഖത്തറിൽ എത്തുന്നത്. 35 കാരനായ മെസ്സിക്ക് അന്താരാഷ്ട്ര തലത്തിലെ ഏറ്റവും വലിയ ട്രോഫി നേടുന്നതിനായുള്ള അവസാന ചാൻസ് കൂടിയാണിത്.

വേൾഡ് കപ്പ്‌ മത്സരങ്ങൾക്കായി ഖത്തറിലേക് തിരിക്കുന്നതിന് മുൻപ്, അബുദാബിയിൽ അർജന്റീന ടീമിന് ട്രെയിനിങ് ഉണ്ടായിരുന്നു . യു. എ. ഇ യുമായി ഒരു വാം അപ്പ്‌ മത്സരവും ഉണ്ടായിരിക്കും. ലോകകപ്പിൽ ഗ്രൂപ്പ്‌ സി യിൽ ഉള്ള അർജന്റീനയുടെ ആദ്യ മത്സരം നവംബർ 22 ന് സൗദി അറേബ്യക്കെതിരെ ആണ്.

ലയണൽ മെസ്സിക്കിത് തന്റെ അഞ്ചാമത്തെയും, റിപ്പോർട്ടുകൾ അനുസരിച്ച് അവസാനത്തെയും ലോകകപ്പായിരിക്കും.രാജ്യത്തിനു വേണ്ടി കളിച്ച 164 കളികളിലായി 90 ഗോളുകൾ ആണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത് . മെസ്സിയോടൊപ്പം എയ്ൻജൽ ഡി മരിയ, മാർട്ടിനസ്, ജൂലിയൻ അൽവരസ് തുടങ്ങിയവരും അബുദാബിയിൽ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.

പരിശീലനം കാണുന്നതിനായി ടിക്കറ്റിലൂടെ ആരാധകർക്ക് പ്രവേശനം ഏർപ്പാടാക്കിയിരുന്നു. ഇന്ത്യക്കാരടക്കമുള്ളവർ മെസ്സിയുടെ പരിശീലനം കാണുന്നതിനും, ഇഷ്ടതാരത്തെ പേരെടുത്ത് വിളിച്ച് ആഹ്ലാദം കാണിക്കാനും എത്തിച്ചേർന്നിരുന്നു.

Exit mobile version