OPUSLOG

ലിവെർപൂളിൽ കണ്ണ് വെച്ച് മുകേഷ് അംബാനി

ലോകത്തെ ഏട്ടാമത്തെ വലിയ കോടീശ്വരനായ മുകേഷ് അംബാനി, ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്‌ ആയ ലിവെർപൂളിനെ സ്വന്തമാക്കാനൊരുങ്ങുന്നതായി സൂചന. മറ്റ് രാജ്യങ്ങളിലെ പല വമ്പന്മാർക്കും ലിവെർപൂളിന് മേലെ കണ്ണുള്ളതായി മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. ദി മിറർ ന്യൂസാണ് ഞായറാഴ്ച ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്.

ക്ലബ്ബിന്റെ നിലവിലെ ഉടമസ്ഥരായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ്‌ (FSG ) ക്ലബ്‌ വില്പനയ്ക്കാണെന്ന കാര്യം ഔദ്യോഗിമായി അറിയിച്ചിരുന്നു. ഗോൾഡ്മാൻ സാചെസും, മോർഗൻ സ്റ്റാൻലീയും ഇതിനു വേണ്ടി FSG യേ  സഹായിക്കാൻ നിയമിതരായിട്ടുണ്ട്. 2010 ഇൽ ആണ് FSG ലിവെർപൂളിനെ സ്വന്തമാക്കിയത്.

ടീമിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അംബാനി ചോദിച്ച് മനസ്സിലാക്കിയിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാനാകുന്നത്. എങ്കിൽ പോലും ഔദ്യോഗികമായ ഒരു പ്രഖ്യാപനത്തിന് റിലയൻസ് ഗ്രൂപ്പ്‌ തയ്യാറായിട്ടില്ല.

4 ബില്യൺ ഡോളറിനു ക്ലബ്‌ വിൽക്കാനാണ് FSG തയ്യാറായിട്ടുള്ളത്. അംബാനി ലിവെർപൂളിന് മേൽ കണ്ണ് വെക്കുന്നത് ഇത് ആദ്യമായിട്ടല്ല. 2010 ഇൽ, അമ്പാനിയും സുബ്രത റോയിയും ക്ലബ്ബിനുണ്ടായിരുന്ന 237 മില്യൺ ഡോളർ കടം വീട്ടി, ക്ലബ്ബിന്റെ 51% ഓഹരി വാങ്ങാൻ തയ്യാറായിരുന്നു.

സ്പോർട്സ് മേഖലയിൽ അംബാനി ഗ്രൂപ്പിനുള്ള താല്പര്യം പ്രസിദ്ധമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL ) മുംബൈ ഇന്ത്യൻസ് ടീം അംബാനിക്ക് സ്വന്തമാണ്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി ചേർന്ന് ഇന്ത്യൻ സൂപ്പർ ലീഗ് (ISL ) നടത്തുന്നത് റിലയൻസ് ഗ്രൂപ്പ്‌ ആണ്. ഇതിനു പുറമെ 2024 ഇൽ പാരിസ് ഒളിംപിക്സിൽ അസോസിയേഷന്റെ ഭാഗമായി, ആദ്യമായി, ഇന്ത്യ ഹൌസ് തുടങ്ങാനും അമ്പാനിക്ക് പദ്ധതികൾ ഉണ്ട്.

Exit mobile version