മുംബൈ : ലോകത്തെ മുഴുവൻ ഞെട്ടിച്ച തോൽവിയായിരുന്നു ട്വന്റി-ട്വന്റി ലോകകപ്പിൽ ഇന്ത്യയുടേത്. ഈ തോൽവിയുടെ ക്ഷീണം എങ്ങനെ നികത്തും എന്ന് ആലോചനയിലാണ് ഇപ്പോൾ ഇന്ത്യൻ ടീം. ഇതിനെ സംബന്ധിച്ച് ചർച്ചയിലാണ്, വലിയ മാറ്റങ്ങൾ ഇന്ത്യൻ ടീമിൽ വരേണ്ടതാണെന്ന് ബിസിസിഐ പ്രഖ്യാപിച്ചത്.
ഇനി വരുന്ന വർഷത്തിലെ 20-20 ലോകകപ്പിനെ ലക്ഷ്യം നിർത്തിയാണ് ഇന്ത്യൻ ടീമിനെ പുതുക്കിപ്പണിയാൻ തയ്യാറാക്കുന്നത്. സൂപ്പർതാരങ്ങൾ ഏറെ ഉണ്ടായിട്ടും സെമിയിൽ നിന്ന് കടക്കാൻ സാധിക്കാത്തത് എല്ലാവരെയും നാണം കെടുത്തിയതിന് തുല്യമാണ്.
നായക സ്ഥാനത്തുനിന്നുതന്നെ മാറ്റങ്ങൾ തുടങ്ങാനാണ് തീരുമാനം. ടി20യിൽ രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ കൊണ്ടുവരാനാണ് പദ്ധതി. മറ്റൊരു വാർത്തയാണ്, ഇന്ത്യൻ ടീമിന്റെ നായകനും ഇതിഹാസവുമായ എം എസ് ധോണിയെ തിരിച്ചുവിളിക്കാൻ പോവുകയാണെന്നത്.
ഇന്ത്യൻ ടീമിനെ സംബന്ധിച്ച്,വളരെ പ്രധാനപ്പെട്ട തലവനാണ് ധോണി. മൂന്ന് ഐസിസി കിരീടങ്ങൾ നേടിയതും ധോണിയിലൂടെയാണ്. 2007ലെ ടി20 ലോകകപ്പ് കിരീടം, 2011ലെ ഏകദിന ലോകകപ്പ് കിരീടം, 2013ലെ ചാമ്പ്യന്സ് ട്രോഫി എന്നിവയാണ്. ഇതിനുശേഷം ഐസിസി യിലെ കിരീടം ഒന്നും ഇന്ത്യയ്ക്ക് നേടാനായിട്ടില്ല.
ഇന്ത്യൻ ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്ററായി ധോണിയെ കൊണ്ടുവരുമെന്നാണ് വാർത്ത. ഇന്ത്യയെ തിരിച്ചുപിടിക്കാൻ ധോണിയിലൂടെയെ സാധിക്കൂ എന്ന വിശ്വാസവും അദ്ദേഹത്തിന്റെ അനുഭവസമ്പത്തുമാണ് ഇതിനുപിന്നിൽ.
പരിശീലകസ്ഥാനത്തുനിന്നും ദ്രാവിഡിനെ മാറ്റാനും പദ്ധതിയുണ്ട്. ടീം മാനേജ്മെന്റിന്റെ അഭിപ്രായത്തെ മാനിച്ചാണ് ഇത്. ഒന്നിച്ച് മൂന്ന് ഫോർമാറ്റുകൾ മുന്നോട്ടുകൊണ്ടുപോകാൻ ദ്രാവിഡിന് വലിയ സമ്മർദ്ദം ഉണ്ടാകുന്നുണ്ട്.
അതുകൊണ്ടുതന്നെ ദ്രാവിഡിനെ മാറ്റി പുതിയൊരു പരിശീലകനെ ടി20യിലേക്ക് കൊണ്ടുവരാനാണ് പ്ലാൻ. വീരേന്ദർ സേവാഗോ ഗൗതം ഗംഭീറിനോ ആണ് സാധ്യതയെന്നും വാർത്തകളുണ്ട്.
നിലവിൽ ഐപിഎല്ലിന് തയ്യാറെടുക്കുന്നത് കൊണ്ട് ധോണി തന്റെ തീരുമാനം അറിയിച്ചിട്ടില്ല. മറ്റൊരു കാരണം കൂടിയുണ്ട്, അതായത് ഐപിഎല്ലിൽ കളിക്കുന്ന താരങ്ങൾക്കോ പരിശീലകർക്കോ ഇന്ത്യൻ ടീമിന്റെ ചുമതല ഏൽക്കാനാവുകയില്ല. അതുകൊണ്ട് ഐപിഎല്ലിന് ശേഷമേ ധോണി ടീമിലേക്ക് എത്താൻ സാധ്യതയുള്ളൂ.
ഔദ്യോഗികമായിട്ടുള്ള ഒരു അറിയിപ്പും ബിസിസിഐയുടെ ഭാഗത്തുനിന്നും ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല. മറ്റൊരു വിമർശനം കൂടി ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ധോണിയുടെ വരവിനായി തയ്യാറെടുക്കുകയാണ്.
ധോണിയിലൂടെ മാത്രമേ ഇന്ത്യൻ ടീമിനെ തിരിച്ചുപിടിക്കാൻ ആകുമെന്ന പ്രതീക്ഷയാണ് എല്ലാവരും പുലർത്തുന്നത്. അതുകൊണ്ടാണ് ഡയറക്ടർ ഓഫ് ക്രിക്കറ്ററായി ധോണിയെ തീരുമാനിക്കുന്നത്.
ധോണിയുടെയും ഇന്ത്യൻ ടീമിന്റെയും ശക്തമായ ഒരു തിരിച്ചുവരവിനാണ് ലോകം കാത്തിരിക്കുന്നത്. എന്തൊക്കെയായാലും ഔദ്യോഗിക അറിയിപ്പ് വരുന്നത് വരെ കാത്തിരുന്നേ മതിയാവൂ.