സംഗീതലോകത്തെ പരമോന്നത പുരസ്കാരമായ ഗ്രാമി 2023 ലെ നോമിനേഷൻ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നു.ഗ്രാമിയുടെ 65 ആം സീരീസ് ആണ് 2023 ഇലേത്. റെക്കോർഡിങ് അക്കാഡമി CEO ഹാർവെ മേസൺ ജൂനിയർ, ജോൺ ലെജൻഡ്,മെഷീൻ ഗൺ കെല്ലി എന്നിവരും സംഗീത ലോകത്തെ മറ്റ് പ്രമുഖരും ചേർന്നാണ് നോമിനേഷനുകൾ പ്രഖ്യാപിച്ചത്.
9 നോമിനേഷനുകളുമായി ‘റെനൈസ്സൻസ് ‘ പാട്ടുകാരി ബിയോൺസിയാണ് എല്ലാവരെയും പിന്തള്ളി ഒന്നാം സ്ഥാനത്തുള്ളത്.ഇതോടെ ഗ്രാമിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം നോമിനേഷനുകൾ നേടിയ വ്യക്തി എന്ന റെക്കോർഡും ബിയോൺസി തന്റെ പേരിലാക്കി കഴിഞ്ഞു.ഒപ്പം പങ്കാളിയായ ജയ് -സെഡും ഉണ്ട്. ഗ്രാമിയിലെ തന്നെ ഉയർന്ന പുരസ്കാരങ്ങളായ,ഏറ്റവും മികച്ച ആൽബം, ഏറ്റവും മികച്ച റെക്കോർഡ്,മികച്ച പാട്ട്, മികച്ച ഗാനരചയിതാവ്,മികച്ച നൃത്തം, തുടങ്ങിയവയിലെല്ലാം ബിയോൺസിക്ക് നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്.
ബിയോൺസിക്ക് പിന്നാലെ 8 നോമിനേഷനുകളുമായി റാപ്പർ കെൻട്രിക് ലാമറും,ഏഴ് വീതം നോമിനേഷനുകളുമായി അഡെൽ,ബ്രാന്റി കാർലി എന്നിവരും ഉണ്ട്.കഴിഞ്ഞ രണ്ട് തവണയും നോമിനേഷനുകളിൽ ഉൾപ്പെടുകയും എന്നാൽ ഗ്രാമി വേദിയിൽ നിരാശപ്പെടേണ്ടി വരികയും ചെയ്ത, നിർബന്ധിത സൈനിക സേവനത്തിനായി സംഗീതലോകം ഉപേക്ഷിച്ച ലോക പ്രശസ്ത കൊറിയൻ ബാൻഡ് BTS നു മികച്ച പോപ്പ് പെയർ,മികച്ച മ്യൂസിക് വീഡിയോ, മികച്ച ആൽബം എന്നിങ്ങനെ മൂന്ന് നോമിനേഷനുകളും ഉണ്ട്.
മികച്ച ആൽബം -നോമിനേഷനുകൾ
* റെനൈസ്സൻസ് – ബിയോൺസി
*വൊയേജ് – അബ്ബാ
*30 – അഡെൽ
*UN VERANO SIN TI – ബാഡ് ബണ്ണി
*ഗുഡ് മോർണിംഗ് ഗോർജസ് ഡിലക്സ് – മേരി ജെ
മികച്ച റെക്കോർഡ് – നോമിനേഷമുകൾ
*ഈസി ഓൺ മി – അഡെൽ
*ഡോണ്ട് ഷട്ട് മി ഡൌൺ -അബ്ബാ
*ബ്രേക്ക് മൈ സോൾ – ബിയോൺസി
*ഗുഡ് മോർണിംഗ് ഗോർജസ് ഡിലക്സ് – മെരി ജെ
*വിമൻ – ഡാജോ കാറ്റ്
മികച്ച ഗാനം – നോമിനേഷനുകൾ
*Abcdefu -സാറാ ഡേവിസ്,ഡേവ് പിറ്റങ്ങർ, ഗെയിൽ
*എബൌട്ട് ഡാമ്ൻ ടൈം – മെല്ലിസ ജെഫിഴ്സൺ,ബ്ലെയ്ക്ക് സ്ലാറ്റ്കിൻ,തെറോൺ മാൽകീൽ.
* ഓൾ ടൂ വെൽ – ലിസ് റോസ്, ടയ്ലർ സ്വിഫ്റ്റ്
*ബാഡ് ഹാബിറ്റ് – മാത്യു കാസ്റ്റലാനോസ്,ഡയാന ഗോർഡൺ
* ആസ് ഇറ്റ് വാസ് – ടൈലർ ജോൺസൻ.
2023 ഫെബ്രുവരി 5 നാണ് ഗ്രാമി അവാർഡ് നിശ.