പാരീസ് : ഫുട്ബോൾ ഇതിഹാസങ്ങൾ ഒരേ വേദിയിൽ കൂട്ടി മുട്ടുമ്പോൾ എന്തായിരിക്കും സംഭവിക്കാൻ പോകുന്നതെന്ന ആകാംക്ഷയിലാണ് ആരാധകർ. രണ്ട് ഇതിഹാസങ്ങളും വ്യത്യാസ ടീമിലായിരുന്നു മത്സരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇരു കൂട്ടരും ഒരു ടീമിൽ മത്സരിക്കുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.
ജർമ്മൻ മാധ്യമ പ്രവർത്തകനായ ഫ്ലോറിയന്‍ പ്ലെറ്റേണ്ബര്ഗാസണിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റൊണാൾഡോയ്ക്ക് പിഎസ്ജിയിൽ താല്പര്യമുണ്ടെന്ന് അറിയുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ മറ്റൊരു സംഭവത്തെ പിന്തുടർന്നാണ് ഈ ഒരു വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അതായത്, മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ സഹതാരങ്ങള്‍ക്കെതിരെയും കോച്ച് എറിക് ടെന്‍ ഹാഗിനെതിരെയും പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ റൊണാള്‍ഡോ ഇനി ചുവപ്പു കുപ്പായത്തില്‍ തുടരാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ട്.
ആയതിനാൽ ജനുവരിയിലെ ഇടക്കാല ട്രാൻസ്ഫറിൽ റൊണാൾഡോ മാഞ്ചസ്റ്റർ വിട്ട് മറ്റൊരു ടീമിലേക്ക് പോകുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. മേജസ്റ്റർ യുണൈറ്റഡ് തന്നെ വഞ്ചിച്ചു എന്നും പരസ്യമായി റൊണാൾഡോ പറഞ്ഞിട്ടുണ്ട്. ഇതിനെ പിൻപറ്റി, റൊണാൾഡോ ഏത് ടീമിലേക്ക് ആയിരിക്കും പോവുകയെന്ന് റിപ്പോർട്ടുകൾ വന്നത്.
എന്നാൽ വാർത്ത റിപ്പോർട്ടുകൾ വന്നെങ്കിലും പിഎസ്ജി തീരുമാനം അറിയിച്ചിട്ടില്ല. കാരണം, പ്രായത്തെ മുൻനിർത്തിയുള്ള വിലയിരുത്തലുകളിൽ 37 കാരനായ റൊണാൾഡോയെ ടീമിൽ എടുക്കുന്നതിൽ പിഎസ്ജിയുടെ പ്രധാന ഉപദേശകനായ ലൂയിസ് കാംപോസിന് താല്പര്യമുണ്ടാവാൻ സാധ്യതയില്ല. പക്ഷേ അതേസമയം, ചെല്‍സി ഉടമ ടോഡ് ബോഹ്ലിക്ക് റൊണാൾഡോയിൽ താല്പര്യമുണ്ട്.
മേൽപ്പറഞ്ഞ ടീമുകളിൽ ഒന്നും ഉൾപ്പെടാൻ റൊണാൾഡോ തീരുമാനിക്കുന്നില്ലെങ്കിൽ, തന്റെ പഴയ ടീമായ പോർച്ചുഗലിൽ ചേരാനും സാധ്യത കൂടുതലാണ്. എന്തൊക്കെയായാലും റൊണാൾഡോയും മെസ്സിയും ഒന്നിച്ച് ഒരു ടീമിൽ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.