OPUSLOG

വാഹന റിപ്പയറിങ് : ഇനി ലൈസൻസ് നിർബന്ധം

വാഹന റിപ്പയറിങ് മേഖലയിലെ 15 ഓളം തസ്തികളിലേക്ക് ഇനി മുതൽ ലൈസൻസ് നിർബന്ധം. കാർ റിപ്പയറിങ് മേഖലയിലാണ് ഈ നിബന്ധനകൾ ബാധകമാക്കുന്നത്. മുനിസിപ്പൽ -ഗ്രാമീണകാര്യ – ഭവനമന്ത്രാലയം ഇതിലെ തസ്തികകൾ വ്യക്തമാക്കികൊണ്ട് സർക്കുലർ പുറപ്പെടുവിച്ചു. ജൂൺ ഒന്നിന് ശേഷം ലൈസൻസ് ഇല്ലാതെ ജോലി ചെയ്യുന്നത് ഇത് പ്രകാരം ശിക്ഷാർഹമായിരിക്കും.

റേഡിയേറ്റർ ടെക്‌നിഷ്യൻ, വെഹിക്കിൾ ഗ്ലാസ്‌ ഫിറ്റർ, വാഹന മെക്കാനിക്, എഞ്ചിൻ ടർണിങ് ടെക്നിഷ്യൻ, ഓട്ടോമോട്ടിവ് ഇൻസ്‌പെക്ഷൻ ടെക്‌നിഷ്യൻ, ലൈറ്റ് വെഹിക്കിൾ മൈന്റെനൻസ് ടെക്‌നിഷ്യൻ, വാഹന എലെക്ട്രിഷ്യൻ, ബ്രേക്ക്‌ മെക്കാനിക്, ബോഡി വർക്കർ, വെഹിക്കിൾ അപ്ഹോൾസ്റ്ററി, വെഹിക്കിൾ ബോഡി പ്ലമ്പർ, വെഹിക്കിൾ എയർകണ്ടിഷണർ മെക്കാനിക്, തെർമൽ ഇൻസുലേഷൻ ടെക്‌നിഷ്യൻ, വാഹന ലൂബ്രിക്കേഷൻ ടെക്‌നിഷ്യൻ, വാഹനത്തിന്റെ പെയിന്റർ എന്നീ തൊഴിലുകൾക്കാണ് ലൈസൻസ് നിർബന്ധമാക്കിയിരിക്കുന്നത്.

തൊഴിലാളികൾക്ക് തങ്ങളുടെ മേഖലയിലുള്ള കഴിവ് തെളിയിക്കാൻ പ്രൊഫഷണൽ ലൈസൻസ് ആവശ്യമാണെന്ന അവബോധം വർധിപ്പിക്കാനായി മന്ത്രാലയം അടുത്തിടെയായി നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു, അതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു നീക്കം.

വിദഗ്ധ തൊഴിൽ പരിശീലന സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള നിബന്ധനകളിൽ ഒന്നായി തൊഴിൽ ലൈസൻസും ഇനി മാറും. ഇതിലൂടെ നിക്ഷേപകരുടെ ജോലി കൂടുതൽ സുഖമമാകും.

ഉപബോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താൻ ഇത് സഹായിക്കുമെന്ന് ഉറപ്പാണ്. ഗുണഭോക്താക്കൾ തങ്ങൾ സമീപിക്കുന്ന തൊഴിലാളികൾക്ക് ലൈസൻസ് ഉണ്ടെന്ന് ഉറപ്പ് വരുത്താനും ശ്രദ്ധിക്കണം.

അപകടങ്ങൾ ഉണ്ടാകുന്ന പക്ഷം നഷ്ടപരിഹാരം ഉറപ്പ് വരുത്താൻ ഇത് സഹായിക്കും. ലൈസൻസ് നേടുന്നതിനു, തൊഴിൽ ലൈസൻസിനായി നിശ്ചയിച്ചിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി, എളുപ്പവും ലളിതവുമായ ഘട്ടങ്ങളിലൂടെ ലൈസൻസ് നേടാം.

Exit mobile version