OPUSLOG

ബെൽജിയത്തെ തറപറ്റിച്ച്  ഈജിപ്ത് : ഒന്നിനുപകരം രണ്ട് കൊടുത്ത് മറുപടി

കൈറോ : ഫുട്ബോളിന്റെ ആരവം ലോകം മുഴുവൻ മുഴങ്ങുകയാണ്. അതിനിടയിലാണ് ലോക രണ്ടാം നമ്പറായ  ബെൽജിയത്തിന് തിരിച്ചടി. ലോകകപ്പിന് തയ്യാറെടുക്കുന്ന ബെൽജിയം, ഈജിപ്തുമായി സൗഹൃദമത്സരമായിരുന്നു  വെള്ളിയാഴ്ച. ലോകകപ്പിലെ ശക്തമായ സാന്നിധ്യമാണ് ബെൽജിയം.

പക്ഷേ, ലോകകപ്പിൽ പ്രവേശനം ലഭിക്കാത്തതിന്റെ  നിരാശ മാറ്റാൻ മികച്ച പ്രകടനമാണ്  ഈജിപ്ത് കാഴ്ച വച്ചത്. രണ്ടു ഗോളുകൾക്ക് മുൻപിൽ  തോൽവി സമ്മതിക്കേണ്ടി വന്നു ബെൽജിയത്തിന്.

കഴിഞ്ഞദിവസം കുവൈറ്റിലെ ജാബിർ അൽഅഹമ്മദ് മൈതാനത്ത്  വെച്ച് നടന്ന സൗഹൃദ മത്സരത്തിൽ ബെൽജിയത്തിന് തോൽവി. ആഫ്രിക്കൻ കരുത്തരായ ഈജിപ്തും രണ്ടാം ലോക നമ്പറായ ബെൽജിയവും തമ്മിലായിരുന്നു മത്സരം.

ബെൽജിയത്തിന്റെ ഒരു ഗോളിന് പകരം  രണ്ടു ഗോളുകൾ നൽകിയാണ് ഈജിപ്ത് മറുപടി പറഞ്ഞത്. ബെൽജിയത്തിനെതിരെ ആദ്യ ഗോൾ 33ാം മിനിറ്റില്‍ മുസ്തഫ മുഹമ്മദ് നേടി. വിജയഗോൾ ഈജിപ്ത് ടീമിലെ സൂപ്പർതാരമായ സലാഹിന്റെ പാസിലൂടെ  ട്രസിഗെയും നേടി.

76ാം മിനിറ്റില്‍ ഓപ്പെന്‍ഡയിലൂടെ ബെല്‍ജിയം ഒരു ആശ്വാസഗോൾ നേടി. എങ്കിലും വിജയം കൈവരിക്കാനായില്ല. ബെൽജിയം പലപ്പോഴായി പലരെയും പരീക്ഷിച്ചെങ്കിലും ക്യാപ്റ്റൻ ഹസാർഡ് കാണികളെ നിരാശയിലാക്കി. മികച്ച കളി കാഴ്ചവെച്ചെങ്കിലും,8 ഷോട്ടുകളിൽ ടാർഗറ്റിൽ എത്തിയത് രണ്ടെണ്ണം മാത്രമാണ്.

2018 ലാണ് ഈജിപ്തിനെതിരെ ബെൽജിയം അവസാന കളി ജയിച്ചത്. 3-0 ആയിരുന്നു ഗോൾ നില. കഴിഞ്ഞ ലോകകപ്പിൽ സെമി വരെ എത്തിയ മികച്ച ടീമാണ് ബെൽജിയം. ലോകകപ്പിൽ നവംബർ 30നാണ് ബെൽജിയത്തിന് ആദ്യ മത്സരം. കാനഡയുമായാണ് ഏറ്റുമുട്ടുന്നത്.

Exit mobile version