ഖത്തറിൽ ഫുട്ബോൾ മായാജാലം തുടങ്ങിക്കഴിഞ്ഞു. ലോകമൊന്നാകെ തങ്ങളുടെ കണ്ണും കാതും ഖത്തറിലേക്ക് തുറന്നിരിപ്പാണ്. സാങ്കേതിക വിദ്യയുടെ പുത്തൻ സാധ്യതകൾ ഉപയോഗിച്ച് തീർത്തും നൂതനമായ ഒരു കാഴ്ചനുഭവമായാണ് ലോകകപ്പ് ഇപ്പ്രാവശ്യം കാണികൾക്ക് മുന്നിലെത്തുന്നത്.
ഫിഫ വേൾഡ് കപ്പ് ഡിവിഷനും, ഹോസ്സ്റ്റ് ബ്രോഡ്കാസ്റ്റ് സെർവിസിനുമാണ് ലോകകപ്പിന്റെ സംപ്രേക്ഷണവകാശം. 2500 ഓളം അംഗങ്ങൾ പ്രവർത്തിക്കുന്ന ഈ പ്രൊഡക്ഷൻ ടീം, ലോകക്പ്പിന്റെ കാഴ്ച്ചാനുഭവം മനോഹരമായും എളുപ്പത്തിലും ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
അൾട്രാ HD(UHD)/ ഹൈ ഡൈനാമിക് റേഞ്ച് (HDR ) ഇലുള്ള മാച്ച് കവറേജ്:-
ഇത്തവണത്തെ ലോകകപ്പ് കളികളുടെ ക്രമീകരണത്തിലുള്ള ഒതുക്കം, പ്രൊഡക്ഷൻ സംഘത്തിന് രണ്ട് മാച്ച് ക്ലസ്റ്ററുകളായി തിരിഞ്ഞ് 8 സ്റ്റേഡിയങ്ങൾക്കിടയിൽ സുഖമമായി സഞ്ചരിക്കാൻ സഹായിക്കുന്നു. ഈ ക്ലസ്റ്ററുകളെ നയിക്കുന്നത് ഫ്രാൻകോയിസ് ലനൗഡ്,ഗ്രാൻഡ് ഫിലിപ്സ്, ജാമി ഓക്ഫോർഡ്, ലോറന്റ് ലാച്ചന്റ്, സാറ ഷീഡിൽ, സെബാസ്റ്റ്യൻ വോൺ ഫ്രേബെർഗ് എന്നീ 6 ലോകോത്തര സംവിധായകരാണ്.
കളികൾ ചിത്രീകരിക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ക്യാമറ പ്ലാനിൽ 42 ക്യാമെറകളും, പ്രധാന കളിക്കാരെ ഫോക്കസ് ചെയ്യാനായി സൂപ്പർ സ്ലോ- മൊ, അൾട്രാ സ്ലോ – മൊ മിക്സ് ക്യാമെറകളുമാണുള്ളത്. ഇതിന് പുറമെ സ്റ്റേഡിയത്തിലെ ആരാധകരെയും, ടീമിന്റെ ഗ്രൗണ്ടിലേക്കുള്ള വരവിനെയും, VIP കളുടെയും, കളിക്കാരുടെയും അഭിമുഖങ്ങളും ചിത്രീകരിക്കാനായി സ്റ്റേഡിയത്തിനകത്തും ചുറ്റുമായി നിരവധി RF ക്യാമെറകളും സ്ഥാപിച്ചിട്ടുണ്ട്.
ഈ ലോകകപ്പിലെ ഏറ്റവും വലിയ മികവ് 64 മത്സരങ്ങളുടെയും UHD/HDR കവറേജിനുള്ള ഒരൊറ്റ -ഏകീകൃത ലയർ ക്യാപ്ചർ/ട്രാൻസ്മിഷൻ വർക്ക് ഫ്ലോ ആയിരിക്കും. 2018 ൽ മൾട്ടിലാറ്ററൽ, ഡുവൽ ലയർ സമീപനം ആവശ്യമായിരുന്നു, എന്നാൽ സാങ്കേതികവിദ്യയുടെ വളർച്ച എല്ലാ ഫോർമാറ്റുകളെയും ഒരൊറ്റ വർക്ക് ഫ്ലോവിലേക്ക് ചേർക്കാൻ അനുവദിക്കുകയും, പ്രവർത്തനങ്ങളും സജ്ജീകരണങ്ങളും കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
HDR ഇനും SDR ഇനും ഇടയിൽ സ്റ്റാൻഡേർഡൈസ്ഡ് ആയിട്ടുള്ളതും എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയുന്നതുമായ, ഒരു കൂട്ടം കളർ ട്രാൻസ്ഫോർമേഷൻ നൽകുന്നതിന് വേണ്ടി, HDR ഇനൊപ്പം,ഹൈബ്രിഡ് ലോഗ് ഗാമ (HLG) കൂടി ഉപയോഗിക്കുന്നുണ്ട്. തിരഞ്ഞെടുത്ത സ്റ്റാൻഡേർഡ് ക്യാമറകളിൽ നിന്ന് 50 fps-ലും 1080p-ലും 150 fps-ലും ഉയർന്ന വേഗതയിലും ഷൂട്ട് ചെയ്യുന്ന ക്യാമറകളിൽ നിന്ന് UHD/HDR ക്യാപ്ചർ ചെയ്യപ്പെടും.
റിപ്ലേയും റെക്കോർഡിങ്ങും HDR ഇൽ തന്നെയായിരിക്കും.എല്ലാ ക്യാമെറകൾക്കും പൊതുവായി HDR ഓപ്റ്റോ -ഇലക്ട്രോണിക് ട്രാൻസ്ഫർ ഫങ്ക്ഷൻ ഉപയോഗിക്കും.ഷെയ്ഡിംഗ് SDR ഇലായിരിക്കും ചെയ്യുന്നത്.SDR സിഗ്നലുകൾ HDR മെറ്റീരിയലുകളിൽ നിന്നും ഡൌൺ മാപ്പ് ചെയ്തിരിക്കും.
മൾട്ടി – ഫീഡ്സ്:-
തത്സമയ സംപ്രേക്ഷണം ചെയ്യുന്ന മൾട്ടിഫീഡുകൾ, റൈറ്റ്ഹോൾഡേഴ്സിന് മാച്ചുകൾക്കു മുൻപും ശേഷവും, കളി നടക്കുമ്പോഴുമുള്ള കണ്ടെന്റ് നൽകാൻ ഫിഫയെ അനുവദിക്കുന്നു. 2160p/50 ഇൽ 12G-SDI UHD/HDR BT. 2020 തുടങ്ങി വ്യത്യസ്ത ഫോർമാറ്റുകളിൽ ലഭ്യമായിട്ടുള്ള മൾട്ടിലാറ്ററൽ ഫീഡുകളും, തിരഞ്ഞെടുത്ത ഒറ്റപ്പെട്ട ക്യാമെറകളും ഇതിന് സഹായിക്കുന്നു.
3G SDI-HDR(BT. 2020), 3G SDI SDI(REC. 709),HD-SDI SDI(REC. 709) എന്നിവയിൽ എല്ലാ റൈറ്റ്ഹോൾഡേഴ്സിനും എല്ലാ മൾട്ടിഫീഡുകളും ലഭ്യമായിരിക്കും. ഇവയിലോരോന്നിലും 16 ഓളം എംബഡ്ഡഡ് ഓഡിയോ ചാനലുകൾ ഉണ്ടായിരിക്കും.
ക്ലൌഡ് :-
മറ്റൊരു പ്രധാന സേവനം ക്ലൌഡ് അടിസ്ഥാനമായുള്ള ഫിഫ മാക്സ് എന്ന മീഡിയ സെർവർ ആണ്. ഇത് വലിയ കണ്ടെന്റുകൾ റൈറ്റ് ഹോൾഡേഴ്സിലേക്ക് എത്തിക്കുന്നു. 2022 ലെ ക്ലൌഡ് വേർഷന് 6000 മണിക്കൂറിന്റെ കോൺടെന്റുകൾ ഹോൾഡ് ചെയ്യാനുള്ള ശേഷിയുണ്ട്.
ഇവയിലേക് ഫിഫ കോൺടെന്റ് ഇന്റർഫേസിലൂടെ പ്രവേശിക്കാനാകും. എല്ലാറ്റിനുമുപരിയായി, IBC അടിസ്ഥാനമായിട്ടിട്ടുള്ളവരും അല്ലാത്തവരുമായ റൈറ്റ്ഹോൾഡേഴ്സിന് ഇത് ആക്സസ് ചെയ്യാനാവുകയും, ഇതുവഴി ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള പ്രോഡക്ഷൻ പ്രൊഫഷണലുകൾക്ക് കോൺടെന്റ് ക്രീയേഷനും അതിൽ നിന്നുള്ള ഔട്ട്പുട്ടും വർധിപ്പിക്കാൻ കഴിയുകയും ചെയ്യുന്നു.
XAVC-I വഴി 1080p/50-ൽ ഉള്ളടക്കം സംഭരിക്കാനാകും. കൂടാതെ HDR-ൽ (SDR പ്രിവ്യൂവിനൊപ്പം) ഉൾപ്പെടുത്തൽ, ഡെലിവറി എന്നിവയെയും സെർവർ പിന്തുണയ്ക്കുന്നു.