ഐറിസ് : മെസ്സിയുടെ ഡോക്ടറുടെ ആഗ്രഹം കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. മെസ്സിയുടെ ചെറുപ്പം മുതൽ ഏറ്റവും അടുത്ത് നിൽക്കുന്ന ഒരു വ്യക്തിത്വമാണ് ഡോക്ടര്‍ ഡീഗോ ഷ്വാര്‍സ്‌റ്റെയ്ന്‍.
ഒമ്പതാം വയസു മുതൽ മെസ്സിയെ ചികിത്സിക്കുന്നതും പിന്നീട് അങ്ങോട്ട് മെസ്സിയുമായി വളരെ ഗാഢമായ ഒരു ബന്ധം പുലർത്തുന്നതിലും ഡോക്ടർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആ വ്യക്തിയിൽ നിന്നാണ് ഞെട്ടിക്കുന്ന ആഗ്രഹം അറിയുന്നത്.
”ഒരു ഫുട്‌ബോള്‍ ആരാധകനെന്ന നിലയില്‍, അര്‍ജന്റീന ലോകകപ്പ് നേടാൻ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഒരു അര്‍ജന്റീനിയന്‍ പൗരനെന്ന , ഒരു മനുഷ്യനെന്ന നിലയില്‍, അവര്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്താകണമെന്നാണ് എന്റെ ആഗ്രഹം” എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.
ആഗ്രഹത്തിന് പിന്നിലെ കാരണവും ഡോക്ടർ തന്നെ പറയുന്നുണ്ട്. അതായത് അര്‍ജന്റീനയിലെ ഏകാധിപത്യ സര്‍ക്കാര്‍ അര്‍ജന്റീനിയന്‍ ടീമിന്റെ വിജയം നാട്ടിലെ പല മോശം കാര്യങ്ങളും മറച്ചുവെയ്ക്കാന്‍ ഉപയോഗിക്കും. മാത്രമല്ല, ആരും ശ്രദ്ധിക്കാത്ത സമയത്ത്, ടീം കളിക്കുന്ന ദിവസം അവർ കറൻസിയുടെ മൂല്യ തകർച്ച പ്രഖ്യാപിക്കും.
ഇത്തരത്തിൽ രാജ്യം വിജയം കൊണ്ടാടുമ്പോൾ, ഭരണത്തിലിരിക്കുന്നവർ ജനങ്ങളെ ചൂഷണം ചെയ്യുകയും അവരെ ദുരന്തത്തിലേക്ക് എത്തിക്കാനും ശ്രമിക്കുന്നു. രാജ്യത്തിന്റെ ഈ പ്രതിസന്ധിയെ മുൻനിർത്തിയാണ് ഡോക്ടർ ഡീഗോ ഈയൊരു ആഗ്രഹം പുറത്തറിയിക്കുന്നത്.
ഈ പരാമർശത്തിലൂടെ അർജന്റീനക്കാരുടെ നിലവിലെ ദയനീയ അവസ്ഥ വ്യക്തമാക്കാനും ഡോക്ടർക്ക് സാധിച്ചു. എന്തൊക്കെ പരാമർശങ്ങൾ വന്നാലും അർജന്റീനയുടെ വിജയം കാത്തിരിക്കുകയാണ് ലോകം.